Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8543 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Feb 2026
UK Special
  05-04-2024
ബ്രിട്ടനില്‍ വിദഗ്ധ തൊഴിലാളികള്‍ക്കുള്ള വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ശമ്പള പരിധി ഉയര്‍ത്തി

ലണ്ടന്‍: ബ്രിട്ടനില്‍ വിദഗ്ധ തൊഴിലാളികള്‍ക്കുള്ള വീസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ശമ്പളപരിധി ഉയര്‍ത്തി ഉത്തരവിറങ്ങി. ഇതനുസരിച്ച് 38,700 പൗണ്ട് (40 ലക്ഷത്തോളം രൂപ) വാര്‍ഷിക ശമ്പളമുള്ളവര്‍ക്കേ ഇത്തരം വീസയ്ക്ക് അപേക്ഷിക്കാനാവൂ. നിലവില്‍ ഇത് 26,200 പൗണ്ട് ആയിരുന്നു. 48% വര്‍ധന. ഇന്ത്യക്കാരടക്കം കഴിഞ്ഞ വര്‍ഷം ബ്രിട്ടനിലെത്തിയ 3 ലക്ഷത്തോളം പേര്‍ക്ക് ഇതു ദോഷമാകും. കുടിയേറ്റം നിയന്ത്രിക്കുന്നതിനും തൊഴിലാളികള്‍ക്ക് ജീവിതച്ചെലവിനുള്ള തുക ഉറപ്പാക്കുന്നതിനുമാണ് ഈ വര്‍ധന നടപ്പില്‍ വരുത്തുന്നതെന്ന് യുകെ ഹോം ഓഫിസ് അറിയിച്ചു. കുറഞ്ഞ തുകയ്ക്ക് വിദേശത്തു നിന്നുള്ളവരെ തൊഴിലിനു നിയോഗിക്കാന്‍ ഇനി കമ്പനികള്‍ക്കാവില്ല. ബ്രിട്ടനിലുള്ളവര്‍ക്കു നല്‍കുന്ന അതേ തുക തന്നെ വിദേശ

Full Story
  05-04-2024
ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് പുതുക്കുന്നതിനുള്ള അപേക്ഷകള്‍ക്ക് ഫീസ് വര്‍ധിപ്പിച്ചു

ലണ്ടന്‍: ബ്രിട്ടിഷ് പാസ്‌പോര്‍ട്ട് പുതുക്കുന്നതിനുള്ള അപേക്ഷകള്‍ക്ക് ഫീസ് വര്‍ധിപ്പിച്ചു. ഏഴ് ശതമാനം വര്‍ധന ഈ മാസം 11 മുതല്‍ പ്രാബല്യത്തിലാകും. 16 വയസ്സിനു മുകളിലുള്ളവര്‍ക്ക് നിലവിലുണ്ടായിരുന്ന ഓണ്‍ലൈന്‍ അപേക്ഷാ ഫീസ് 82.50 പൗണ്ടില്‍ നിന്നും 88.50 പൗണ്ടായി ഉയരും. 16 വയസ്സില്‍ താഴെയുള്ളവരുടെ സ്റ്റാന്‍ഡേര്‍ഡ് ഓണ്‍ലൈന്‍ അപേക്ഷാ ഫീസ് 57.50 പൗണ്ടായും വര്‍ധിക്കും. സ്റ്റാന്‍ഡേര്‍ഡ് പോസ്റ്റല്‍ അപേക്ഷകള്‍ക്ക് 16 വയസ്സിനു മുകളില്‍ 100 പൗണ്ടും 16 വയസ്സില്‍ താഴെ 69 പൗണ്ടുമാണ് പുതിയ ഫീസ്. വിദേശത്തുനിന്നും ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ 16 വയസ്സിനു മുകളിലുള്ളവര്‍ക്ക് 101 പൗണ്ടും 16 വയസില്‍ താഴെയുള്ളവര്‍ക്ക് 65.50 പൗണ്ടുമാണ് ഫീസ്. വിദേശത്തുനിന്നുള്ള സ്റ്റാന്‍ഡേര്‍ഡ് പേപ്പര്‍

Full Story
  05-04-2024
അയര്‍ലന്‍ഡില്‍ കാര്‍ വിപണിയില്‍ എട്ട് ശതമാനം വളര്‍ച്ച

 ഡബ്ലിന്‍: അയര്‍ലന്‍ഡിലെ കാര്‍ വിപണി മുന്‍ വര്‍ഷത്തെക്കാള്‍ 8% വളര്‍ച്ച നേടിയതായി റിപ്പോര്‍ട്ട്. അതേസമയം 2023 ലെ ആദ്യ മൂന്ന് മാസങ്ങളെ അപേക്ഷിച്ച് 2024 ലെ ആദ്യ പാദത്തില്‍ ഇലക്ട്രിക് കാറുകളുടെ (ഇവി) വില്‍പ്പന 14.2% ഇടിഞ്ഞതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2024 മാര്‍ച്ച് അവസാനം വരെ രാജ്യത്ത് 62,807 കാറുകളാണ് പുതുതായി റജിസ്റ്റര്‍ ചെയ്തത്. മുന്‍ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ ഇത് 58,151 ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ 9,297 ഇവി കാറുകള്‍ റജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍, ഇത്തവണ അത് 7,971 ആയി കുറഞ്ഞു.

ഇലക്ട്രിക് കാറുകളുടെ വില്‍പ്പന കുറഞ്ഞപ്പോള്‍ പെട്രോള്‍ കാറുകളുടെ വില്‍പ്പന 14.8%, റെഗുലര്‍ ഹൈബ്രിഡുകളുടേത് 19.5%, പെട്രോള്‍/പ്ലഗ്-ഇന്‍

Full Story
  04-04-2024
ഫ്‌ളക്‌സിബിള്‍ ഡ്യൂട്ടി ടൈം നിയമം നടപ്പാകുന്നു: എപ്പോള്‍, എവിടെ, എത്ര നേരം വര്‍ക്ക് ചെയ്യണമെന്ന് സ്ഥാപനത്തില്‍ നിന്ന് എഴുതി വാങ്ങാം
യുകെ എംപ്ലോയ്മെന്റ് റെഗുലേഷനിലെ നിയമങ്ങളിലെ ചില ഭാഗങ്ങള്‍ ഈ മാസം പ്രാബല്യത്തില്‍ വരുന്നതോടെ ഫ്‌ലക്സിബിള്‍ പ്രവൃത്തിസമയം സംബന്ധിച്ച പുതിയ നിയമങ്ങള്‍ ഉടന്‍ നടപ്പാകും. ഏപ്രില്‍ 6 മുതല്‍ ഇത് നടപ്പാക്കാന്‍ ബിസിനസ്സുകള്‍ തയ്യാറാകുന്നത്.

പുതിയ നിയമങ്ങള്‍ പ്രകാരം ലക്ഷക്കണക്കിന് ജോലിക്കാര്‍ക്ക് എവിടെ, എപ്പോള്‍ ജോലി ചെയ്യണമെന്നത് സംബന്ധിച്ച് കൂടുതല്‍ ഫ്‌ലക്സിബിലിറ്റി ലഭിക്കും. ജോലിയില്‍ പ്രവേശിച്ച് ആദ്യ ദിവസം മുതല്‍ തന്നെ ഫ്‌ലക്സിബിള്‍ തൊഴില്‍ സൗകര്യം ആവശ്യപ്പെടാന്‍ ജോലിക്കാര്‍ക്ക് അവകാശം കൈമാറുന്നതാണ് പുതിയ റെഗുലേഷന്‍.

നിലവില്‍ ഇത്തരം സൗകര്യങ്ങള്‍ ലഭിക്കാന്‍ 26 ആഴ്ച വരെ കാത്തിരിക്കണം. പുതിയ നിയമപ്രകാരം ജോലിക്കാര്‍ക്ക് ഫ്‌ലക്സിബിള്‍ സമയം അനുവദിച്ചില്ലെങ്കില്‍ എംപ്ലോയേഴ്സ് ഇതിന്റെ
Full Story
  04-04-2024
യുകെയിലേക്ക് മന്ത്രിമാര്‍ക്ക് നഗ്ന ചിത്രങ്ങള്‍ അയച്ച് വശീകരിക്കാന്‍ ശ്രമം: രണ്ടു മന്ത്രിമാര്‍ കെണിയില്‍ വീണു: ഹണി ട്രാപ്പില്‍ പുകഞ്ഞ് യുകെ രാഷ്ട്രീയം
പാര്‍ലമെന്റ് അംഗങ്ങളെയും അവരുടെ സ്റ്റാഫിനെയും ഉന്നതരെയും ലക്ഷ്യം വെച്ച് സൈബര്‍ ഹണി ട്രാപ്പ് ആക്രമണം നടന്നതായുള്ള വിവരങ്ങള്‍ പുറത്തുവന്നു. 12 ഓളം എംപിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ പത്രപ്രവര്‍ത്തകരുമാണ് ഹണി ട്രാപ്പിന് ഇരയായതെന്നാണ് റിപ്പോര്‍ട്ടുകള്‍ . നിലവിലെ ഒരു മന്ത്രിയും സൈബര്‍ ഹണി ട്രാപ്പ് ആക്രമണത്തില്‍ അകപ്പെട്ടന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇരകള്‍ക്ക് നഗ്‌ന ദൃശ്യങ്ങളും സന്ദേശങ്ങളും അയക്കുകയും രഹസ്യ വിവരങ്ങള്‍ ഹണി ട്രാപ്പിലൂടെ കൈക്കലാക്കാനുമാണ് ശ്രമം നടന്നത്. ആക്രമണം നടത്തിയവര്‍ ഇരകളെ കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു . ആക്രമണത്തിന് പിന്നില്‍ ശക്തമായ ആസൂത്രണം നടന്നിട്ടുണ്ട്. ഇതിനു പിന്നില്‍ ഒരു വിദേശ രാജ്യം ഉള്‍പ്പെട്ടിട്ടുണ്ടെന്ന
Full Story
  04-04-2024
ബ്രിട്ടനില്‍ മന്ത്രിയെയും എംപിമാരെയും ലക്ഷ്യം വച്ച് സൈബര്‍ ഹണി ട്രാപ്പ് ആക്രമണം

ലണ്ടന്‍: ബ്രിട്ടനിലെ പാര്‍ലമെന്റ് അംഗങ്ങളെയും അവരുടെ സ്റ്റാഫിനെയും ഉന്നതരെയും ലക്ഷ്യം വെച്ച് സൈബര്‍ ഹണി ട്രാപ്പ് ആക്രമണം നടന്നതായുള്ള വിവരങ്ങള്‍ പുറത്തുവന്നു. 12 ഓളം എംപിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ പത്രപ്രവര്‍ത്തകരുമാണ് ഹണി ട്രാപ്പിന് ഇരയായതെന്നാണ് റിപ്പോര്‍ട്ടുകള്‍ . നിലവിലെ ഒരു മന്ത്രിയും സൈബര്‍ ഹണി ട്രാപ്പ് ആക്രമണത്തില്‍ അകപ്പെട്ടന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരകള്‍ക്ക് നഗ്‌ന ദൃശ്യങ്ങളും സന്ദേശങ്ങളും അയക്കുകയും രഹസ്യ വിവരങ്ങള്‍ ഹണി ട്രാപ്പിലൂടെ കൈക്കലാക്കാനുമാണ് ശ്രമം നടന്നത്. ആക്രമണം നടത്തിയവര്‍ ഇരകളെ കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു . ആക്രമണത്തിന് പിന്നില്‍ ശക്തമായ ആസൂത്രണം നടന്നിട്ടുണ്ട്. ഇതിനു

Full Story
  04-04-2024
യുകെയില്‍ ഫ്‌ളക്‌സിബിള്‍ പ്രവര്‍ത്തിസമയവുമായി ബന്ധപ്പെട്ട പുതിയ നിയമം ഏപ്രില്‍ ആറു മുതല്‍

ലണ്ടന്‍: യുകെയിലെ ലക്ഷക്കണക്കിന് ജോലിക്കാരെ ബാധിക്കുന്ന ഫ്‌ലക്സിബിള്‍ പ്രവൃത്തിസമയം സംബന്ധിച്ച പുതിയ നിയമങ്ങള്‍ ഉടനെ പ്രാബല്യത്തില്‍ വരികയാണ്. യുകെ എംപ്ലോയ്മെന്റ് റെഗുലേഷനിലെ നിയമങ്ങളിലെ ചില ഭാഗങ്ങള്‍ ഈ മാസം പ്രാബല്യത്തില്‍ വരുന്നതോടെയാണ് ഏപ്രില്‍ 6 മുതല്‍ ഇത് നടപ്പാക്കാന്‍ ബിസിനസ്സുകള്‍ തയ്യാറാകുന്നത്. പുതിയ നിയമങ്ങള്‍ പ്രകാരം ലക്ഷക്കണക്കിന് ജോലിക്കാര്‍ക്ക് എവിടെ, എപ്പോള്‍ ജോലി ചെയ്യണമെന്നത് സംബന്ധിച്ച് കൂടുതല്‍ ഫ്‌ലക്സിബിലിറ്റി ലഭിക്കും. ജോലിയില്‍ പ്രവേശിച്ച് ആദ്യ ദിവസം മുതല്‍ തന്നെ ഫ്‌ലക്സിബിള്‍ തൊഴില്‍ സൗകര്യം ആവശ്യപ്പെടാന്‍ ജോലിക്കാര്‍ക്ക് അവകാശം കൈമാറുന്നതാണ് പുതിയ റെഗുലേഷന്‍. നിലവില്‍ ഇത്തരം സൗകര്യങ്ങള്‍ ലഭിക്കാന്‍ 26 ആഴ്ച വരെ

Full Story
  04-04-2024
യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഭക്ഷ്യഇറക്കുമതിക്കുള്ള ഫീസ് പുറത്തുവിട്ടു, രാജ്യത്ത് വില കുതിച്ചുയരും

ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍നിന്ന് ഭക്ഷ്യ ഇറക്കുമതിക്കുള്ള ഫീസ് സര്‍ക്കാര്‍ പുറത്തു വിട്ടു. ഇതോടെ ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വിലയില്‍ വന്‍വര്‍ദ്ധനവ് ഉണ്ടാകുമെന്ന് ഉറപ്പായി. ഏപ്രില്‍ 30 മുതലാണ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്ന് ഇറക്കമതി ചെയ്യുന്ന ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് ഫീസ് നിലവില്‍ വരുന്നത്. മത്സ്യം, മീറ്റ്, സോസേജ്, ചീസ്, തൈര് തുടങ്ങിയ ഭക്ഷ്യ ഉത്പന്നങ്ങളുടെ ചെറുകിട ഇറക്കുമതിക്ക് ഫീസ് ബാധകമാവും. ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ എന്‍വയോണ്‍മെന്റ്, ഫുഡ് ആന്‍ഡ് റൂറല്‍ അഫയേഴ്സ് (DEFRA) പ്രഖ്യാപിച്ചത് അനുസരിച്ച് £145 വരെയാണ് ചെറുകിട ഭഷ്യ ഇറക്കുമതിക്ക് ഈടാക്കുന്നത് . ഈ നടപടി സാധാരണക്കാര്‍ക്ക് ഇരുട്ടടിയാകുമെന്ന വിമര്‍ശനം

Full Story
[483][484][485][486][487]
 
-->




 
Close Window