Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8543 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Feb 2026
 
 
UK Special
  Add your Comment comment
അയര്‍ലന്‍ഡില്‍ റോഡപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന
reporter

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ റോഡപകടങ്ങളെ തുടര്‍ന്നുള്ള മരണങ്ങളില്‍ വന്‍ വര്‍ധന. ഏപ്രില്‍ 2 വരെയുള്ള കണക്കുകള്‍ പ്രകാരം ഈ വര്‍ഷം 58 പേരുടെ ജീവനാണ് രാജ്യത്തെ വിവിധ റോഡുകളില്‍ നഷ്ടപ്പെട്ടത്. മുന്‍ വര്‍ഷം ഇതേ കാലയളവിനെക്കാള്‍ 16 പേരാണ് കൂടുതലായി മരിച്ചത്. റോഡപകടമരണങ്ങള്‍ വര്‍ധിക്കുന്നതിന് പ്രധാന കാരണങ്ങളില്‍ ഡ്രൈവിങിനിടയിലെ അമിതവേഗതയും ലഹരിമരുന്ന് ഉപയോഗവും ഉള്‍പ്പെടുന്നുവെന്ന് പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഇതേ തുടര്‍ന്ന് ശക്തമായ മുന്നറിയിപ്പുകള്‍ ഗതാഗത വകുപ്പ് അധികൃതര്‍ പുറപ്പെടുവിച്ചിട്ടുണ്ട് . റോഡുകളില്‍ പൊലീസ് ശക്തമായ പരിശോധനകളും നടത്തുന്നുണ്ട്. ഏപ്രില്‍ മാസത്തിലെ ആദ്യ അഞ്ച് ദിവസങ്ങളില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 2,630 ലധികം പേരാണ് അമിതവേഗത മൂലം പിടിയിലായത്. കൂടാതെ 177 പേരെ ലഹരിമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചതിനും അറസ്റ്റ് ചെയ്തു. 220 പേര്‍ ഡ്രൈവിങിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനും, 77 പേര്‍ സീറ്റ് ബെല്‍റ്റ് ഇടാത്തതിനും പിടിക്കപ്പെട്ടു.

 
Other News in this category

 
 




 
Close Window