Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6705 INR  1 EURO=106.7122 INR
ukmalayalampathram.com
Tue 03rd Feb 2026
UK Special
  23-03-2024
കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ ഹാജരാകാത്ത കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

ലണ്ടന്‍: കഴിഞ്ഞവര്‍ഷം ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ വരാതിരുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായതായുള്ള കണക്കുകള്‍ പുറത്തു വന്നു. ഹാജര്‍ നിലയില്‍ മുമ്പ് ഉള്ളതുമായി താരതമ്യം ചെയ്യുമ്പോള്‍ റിക്കോര്‍ഡ് കുറവാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇംഗ്ലണ്ടിലെ വിദ്യാര്‍ത്ഥികളില്‍ 50-ല്‍ ഒരാള്‍ക്ക് അവരുടെ പാഠഭാഗങ്ങളില്‍ പകുതിയെങ്കിലും ക്ലാസ്സില്‍ വരാതിരുന്നത് മൂലം നഷ്ടമായി. 2022- 23 കാലഘട്ടത്തില്‍ 150,000 വിദ്യാര്‍ത്ഥികള്‍ ആണ് ഏറ്റവും കൂടുതല്‍ ക്ലാസുകളില്‍ ഹാജരാകാതിരുന്നത് . ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 30,000 കൂടുതലാണ്. എന്നാല്‍ പകര്‍ച്ചവ്യാധിക്ക് മുമ്പ് 2018 - 19 കാലത്ത് 60,000 കുട്ടികള്‍ മാത്രമാണ് സ്‌കൂളുകളില്‍ ഇത്രയും ഗുരുതരമായ രീതിയില്‍

Full Story
  23-03-2024
സിക്ക് നോട്ട് ഭീതിയില്‍ ബ്രിട്ടന്‍, 2.7 മില്യണ്‍ ആളുകള്‍ അവധിയെടുത്തു

ലണ്ടന്‍: രോഗം ബാധിച്ചതായി രേഖപ്പെടുത്തി ജോലിയില്‍ നിന്നും പിന്‍വലിഞ്ഞ് നില്‍ക്കുന്നവര്‍ രാജ്യത്തെ പിന്നോട്ട് അടിപ്പിക്കുന്നുവെന്ന് കണക്കുകള്‍. കാല്‍ നൂറ്റാണ്ടായി യുവാക്കളും, പ്രായമായവരും നയിക്കുന്ന സിക്ക് നോട്ട് മഹാമാരിയിലാണ് രാജ്യം കുടുങ്ങുന്നത്. കഴിഞ്ഞ നാലര വര്‍ഷമായി ജോലി ചെയ്യാന്‍ തീരെ വയ്യെന്ന് രേഖപ്പെടുത്തുന്ന ജോലിക്കാരുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിക്കുന്നതായി റെസൊലൂഷന്‍ ഫൗണ്ടേഷന്‍ തിങ്ക് ടാങ്ക് വ്യക്തമാക്കി. 1990-കളുടെ അവസാനത്തിന് ശേഷമുള്ള ഏറ്റവും തുടര്‍ച്ചയായി നീളുന്ന ട്രെന്‍ഡ് കൂടിയാണിത്. ആ സമയത്ത് 2.4 മില്ല്യണിലെത്തിയ രോഗം മൂലം ലീവെടുക്കുന്നവരുടെ എണ്ണം ഇപ്പോള്‍ 2.7 മില്ല്യണിലാണ്. സാമ്പത്തിക സ്തംഭനത്തില്‍ ബ്രിട്ടന്റെ 'ജോലി ചെയ്യുന്നത്

Full Story
  23-03-2024
കാന്‍സര്‍ രോഗത്തിന് ചികിത്സയിലാണെന്ന് വ്യക്തമാക്കി കെയ്റ്റ് രാജകുമാരി

ലണ്ടന്‍: ചാള്‍സ് മൂന്നാമന്‍ രാജാവിനു പിന്നാലെ വെയില്‍സിന്റെ രാജകുമാരി എന്നറിയപ്പെടുന്ന കെയ്റ്റ് രാജകുമാരിക്കും കാന്‍സര്‍ രോഗം സ്ഥിരീകരിച്ചു. തനിക്ക് കാന്‍സര്‍ രോഗമാണെന്നും രോഗത്തെ ചെറുക്കാനുള്ള കീമോതെറാപ്പി ചികില്‍സ ആരംഭിച്ചതായും വിഡിയോ സന്ദേശത്തിലൂടെ രാജകുമാരി തന്നെയാണ് ലോകത്തോടു തുറന്നു പറഞ്ഞത്. എന്നാല്‍ ഏതു തരം കാന്‍സറാണെന്ന് കെന്‍സിങ്ടണ്‍ പാലസ് വ്യക്തമാക്കുന്നില്ല. ഇതോടെ ആഴ്ചകളായി രാജകുമാരിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നിലനിന്നിരുന്ന ആശങ്കകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമായി. ചാള്‍സ് രാജാവിന്റെ മൂത്ത മകനും ഒന്നാം കിരീടാവകാശിയുമായ വില്യം രാജകുമാരന്റെ ഭാര്യയാണ് കെയ്റ്റ്. ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ചാള്‍സ് രാജാവിന് കാന്‍സര്‍ രോഗം

Full Story
  23-03-2024
ഈസ്റ്റര്‍ ദിനത്തില്‍ യുകെയില്‍ കാലാവസ്ഥ മാറുമെന്ന് റിപ്പോര്‍ട്ട്

എക്സീറ്റര്‍/ലണ്ടന്‍: ഈസ്റ്റര്‍ ദിനങ്ങളില്‍ യുകെയിലെ കാലാവസ്ഥ മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ മെറ്റ് ഓഫിസ് അറിയിച്ചു. മഴയോ മഞ്ഞുവീഴ്ചയോ ആണ് പ്രവചിച്ചിരിക്കുന്നത്. ഈസ്റ്റര്‍ വാരാന്ത്യം മഴയിലും മഞ്ഞിലും ആയിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ബുധനാഴ്ച ഇംഗ്ലണ്ടിലെ ചിലയിടങ്ങളില്‍ അന്തരീക്ഷ താപനില 18 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിരുന്നു. ഇതില്‍ നിന്നും മാറ്റമുള്ള കാലാവസ്ഥയാണ് വരാനിരിക്കുന്നത്. മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 1 വരെയുള്ള വാരാന്ത്യം മഴയായിരിക്കുമെന്ന് മെറ്റ് ഓഫിസ് വ്യക്തമാക്കുന്നു.

പല ഭാഗങ്ങളിലും മഴയോ മഞ്ഞുവീഴ്ചയോ ഉണ്ടാകും. ചിലയിടത്ത് വെയിലുള്ള കാലാവസ്ഥയും

Full Story
  23-03-2024
യുകെയിലെ ആദ്യകാല മലയാളി ഡോക്ടര്‍ എം.കെ. രാമചന്ദ്രന്‍ അന്തരിച്ചു

ലണ്ടന്‍: യുകെയിലെ ആദ്യകാല മലയാളി ഡോക്ടര്‍ എം. കെ. രാമചന്ദ്രന്‍ (86) അന്തരിച്ചു. കോഴിക്കോട് സ്വദേശിയായ ഡോ.എം.കെ രാമചന്ദ്രന്‍ മാര്‍ച്ച് 16 നാണ് അന്തരിച്ചത്. സംസ്‌കാരം 26 ന് നടക്കും. ഭാര്യ: കോളിയോട്ട് രമ. മക്കള്‍: റമീന (യുഎസ്എ.), റസ്സീത്ത (ലണ്ടന്‍), രാഹേഷ് (ലണ്ടന്‍). മരുമകന്‍: യാന്‍വില്യം. പരേതരായ മണ്ണോത്ത് കുളങ്ങര ഉണിച്ചോയി (പുഷ്പ തിയേറ്റര്‍ സ്ഥാപകന്‍), അമ്മു എന്നിവരാണ് മാതാപിതാക്കള്‍. 1960 ല്‍ മണിപ്പാലിലെ കസ്തൂര്‍ബ മെഡിക്കല്‍ കോളജില്‍ നിന്ന് ബിരുദം നേടിയ ഡോ. എം. കെ. രാമചന്ദ്രന്‍ 1974 ലാണ് യുകെയില്‍ എത്തുന്നത്. യുകെയില്‍ ഹാര്‍ട്ട്പൂള്‍ ഹോസ്പിറ്റലില്‍ നിന്നും പീഡിയാട്രിക്സില്‍ സ്‌പെഷ്യലൈസേഷന്‍ നേടിയ ശേഷം ഡംബാര്‍ട്ടണ്‍, ഡബ്ലിന്‍, വെസ്റ്റ് യോര്‍ക്ക്‌ഷെയര്‍ ഉള്‍പ്പടെ

Full Story
  22-03-2024
രാജ്യത്തെ അടിസ്ഥാന പലിശ നിരക്ക് 5.25 ശതമാനമായി തുടരും, പലിശ നിരക്ക് കുറയുമെന്ന പ്രതീക്ഷിച്ച ജനങ്ങള്‍ നിരാശരായി

ലണ്ടന്‍: രാജ്യത്തെ അടിസ്ഥാന പലിശ നിരക്ക് 5.25 ശതമാനത്തില്‍ തന്നെ നിലനിര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനം. ഇന്നലെ ചേര്‍ന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ റിവ്യൂ മീറ്റിങ്ങിലാണ് നിര്‍ണായകമായ തീരുമാനം ഉണ്ടായത്. പലിശ കുറയ്ക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്ന ദശലക്ഷക്കണക്കിനാളുകള്‍ക്ക് നിരാശ നല്‍കുന്ന തീരുമാനമായി ഇത്. നിരക്കില്‍ ഇപ്പോള്‍ കുറവു വരുത്തിയില്ലെങ്കിലും അധികം താമസിയാതെ ഇത്തരമൊരു തീരമാനം ഉണ്ടാകുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്?ലി ഉറപ്പു നല്‍കുന്നത്. രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 11 ശതമാനത്തില്‍ നിന്നും രണ്ടു ശതമാനത്തിലേക്ക് തിരികെ എത്തിക്കുന്നതിനായിരുന്നു തുടര തുടരെ പലിശ നിരക്ക് ഉയര്‍ത്തി 16 വര്‍ഷത്തിനിടയിലെ സര്‍വകാല

Full Story
  22-03-2024
ഇംഗ്ലണ്ടില്‍ സൈബര്‍ ഫ്‌ളാഷിങ്ങിലൂടെ ശിക്ഷിക്കപ്പെടുന്ന ആദ്യവ്യക്തിക്ക് 66 ആഴ്ച തടവ്

ലണ്ടന്‍: സൈബര്‍ ഫ്‌ലാഷിങ് (ഓണ്‍ലൈനിലൂടെയുള്ള നഗ്‌നതാ പ്രദര്‍ശനം) കുറ്റത്തിന് ഇംഗ്ലണ്ടില്‍ ശിക്ഷിക്കപ്പെട്ട ആദ്യ വ്യക്തിക്ക് 66 ആഴ്ച തടവ്. ജനുവരി 31 ന് യുകെയുടെ അംഗ രാജ്യങ്ങളായ ഇംഗ്ലണ്ടിലും വെയില്‍സിലും സൈബര്‍ ഫ്‌ലാഷിങ് കുറ്റമായതിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ സുരക്ഷ നിയമപ്രകാരം നിക്കോളാസ് ഹോക്‌സ് ( 39 ) ശിക്ഷിക്കപ്പെട്ടത്. എസെക്സിലെ ബാസില്‍ഡണില്‍ നിന്നുള്ള പ്രതി ഫെബ്രുവരി 9 ന് 15 വയസ്സുള്ള പെണ്‍കുട്ടിക്കും 60 വയസ്സുള്ള സ്ത്രീക്കും തന്റെ ജനനേന്ദ്രിയത്തിന്റെ ചിത്രങ്ങള്‍ ആവശ്യപ്പെടാതെ അയച്ചു നല്‍കുക ആയിരുന്നു. അപ്പോള്‍ തന്നെ നിക്കോളാസ് ഹോക്‌സ് ലൈംഗിക കുറ്റവാളിയാണെന്ന് തെളിഞ്ഞതായി ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് പറഞ്ഞു. പിതാവിന്റെ ഫോണ്‍ ഉപയോഗിക്കാന്‍

Full Story
  22-03-2024
ചൈനീസ് യാത്രികരെ പരിഹസിച്ച രണ്ടു കാബിന്‍ ക്രൂ അംഗങ്ങളെ പുറത്താക്കി ബ്രിട്ടീഷ് എയര്‍വേയ്‌സ്

ലണ്ടന്‍: ചൈനീസ് യാത്രക്കാരെ വംശീയമായി പരിഹസിച്ച് ടിക് ടിക് വിഡിയോ ചെയ്ത രണ്ട് കാബിന്‍ ക്രൂ അംഗങ്ങളെ പുറത്താക്കി ബ്രിട്ടീഷ് എയര്‍വെയ്‌സ്. വിമാനക്കമ്പനി ഒരുക്കിയ ആഡംബര റിസോര്‍ട്ടില്‍ താമസിക്കുമ്പോഴാണ് ഹോളി വാള്‍ട്ടനും ലോറന്‍ ബ്രെയും അധിക്ഷേപ വിഡിയോ പോസ്റ്റ് ചെയ്തത്. നന്നായി ഇംഗ്ലീഷ് സംസാരിക്കാത്ത ചൈനീസ് കുടുംബത്തെ വിഡിയോയില്‍ അവര്‍ പരിഹസിക്കുന്നുണ്ട്. വിമാനത്തില്‍ മുറി ഇംഗ്ലീഷിലാണ് ചൈനീസ് കുടുംബം പാനീയം ഓര്‍ഡര്‍ ചെയ്തത്. എനിക്ക് കുറച്ച് വൈന്‍ തരൂ എന്ന് ചൈനീസ് ആക്‌സന്റില്‍ പറയുന്ന വാള്‍ട്ടന്‍ വംശീയമായി അധിക്ഷേപിക്കുന്ന തരത്തില്‍ കണ്ണ്‌കൊണ്ട് ആംഗ്യം കാണിക്കുന്നുമുണ്ട്.

വിഡിയോ ടിക്ടോക്കില്‍ കണ്ടയുടന്‍

Full Story
[492][493][494][495][496]
 
-->




 
Close Window