Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8543 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Feb 2026
 
 
UK Special
  Add your Comment comment
വെയില്‍സില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ നാലു ദിവസത്തെ പണിമുടക്ക് ആരംഭിച്ചു
reporter

വെയില്‍സ്: യുകെയുടെ അംഗ രാജ്യങ്ങളില്‍ ഒന്നായ വെയില്‍സില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് തുടങ്ങി. ഇന്നലെ രാവിലെ 7 മണിക്ക് ആരംഭിച്ച പണിമുടക്ക് ഇതുവരെ നടത്തിയതില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ പണിമുടക്കാണ്. നാല് ദിവസമാണ് ഇത്തവണത്തെ പണിമുടക്ക് നീണ്ടു നില്‍ക്കുക. 15 വര്‍ഷമായി വേതന വര്‍ധനവ് നല്‍കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലെന്ന് ബ്രിട്ടിഷ് മെഡിക്കല്‍ അസോസിയേഷന്‍ (ബിഎംഎ) ആരോപിച്ചു. ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്ക് ആരംഭിക്കാന്‍ നിര്‍ബന്ധിതരായതില്‍ ഖേദമുണ്ടെന്നും 15 വര്‍ഷത്തിനിടെ ശമ്പളം മൂന്നിലൊന്നായി കുറഞ്ഞതിനാലാണ് പണിമുടക്ക് ആരംഭിച്ചതെന്നും ബിഎംഎ പറഞ്ഞു.

അതേസമയം പണിമുടക്ക് മൂലം ആശുപത്രികളിലും ഇതര ആരോഗ്യകേന്ദ്രങ്ങളിലും പ്രവര്‍ത്തന തടസ്സം മൂലം സംഭവിക്കാവുന്ന ആഘാതത്തെക്കുറിച്ച് സര്‍ക്കാരിന്റെ ആരോഗ്യ മേധാവികള്‍ മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ മുന്നോട്ടുവച്ചതും ജൂനിയര്‍ ഡോക്ടര്‍മാര്‍ നിരസിച്ചതുമായ 5% ശമ്പള വാഗ്ദാനം മെച്ചപ്പെടുത്താന്‍ ഫണ്ട് ഇല്ലെന്ന് വെല്‍ഷ് സര്‍ക്കാര്‍ പറഞ്ഞു. ആയിരക്കണക്കിന് ജൂനിയര്‍ ഡോക്ടര്‍മാരാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. രോഗികളുടെ ആയിരക്കണക്കിന് കൂടിക്കാഴ്ച്ചകള്‍ റദ്ദാക്കപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഏകദേശം 3,000 ലധികം ബിഎംഎ അംഗങ്ങളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നതെന്ന് ബിഎംഎ ഭാരവാഹികള്‍ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 7 വരെ പണിമുടക്ക് നീണ്ടുനില്‍ക്കും. വെയില്‍സില്‍ മണിക്കൂറിന് 13.65 പൗണ്ട് വേതനത്തിലാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ ജോലി ചെയ്യുന്നത്.

 
Other News in this category

 
 




 
Close Window