Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8543 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Feb 2026
 
 
UK Special
  Add your Comment comment
റസല്‍ ഗ്രൂപ്പ് യൂണിവേഴ്‌സിറ്റികളില്‍ യുകെ വിദ്യാര്‍ഥികളുടെ എണ്ണം 25 ശതമാനത്തില്‍ താഴെ
reporter

ലണ്ടന്‍: ബ്രിട്ടന്റെ അഭിമാന പഠനകേന്ദ്രങ്ങളാണ് റസല്‍ ഗ്രൂപ്പ് യൂണിവേഴ്സിറ്റികള്‍. ഇവിടെ പഠിക്കാന്‍ അവസരം ലഭിക്കുന്നത് വിദേശ വിദ്യാര്‍ത്ഥികളെ സംബന്ധിച്ചും അഭിമാന നേട്ടമാണ്. എന്നാല്‍ ഈ അഭിമാന സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കുന്ന യുകെ വിദ്യാര്‍ത്ഥികളുടെ എണ്ണം ഇപ്പോള്‍ ശോഷിച്ച് വരികയാണ്. വിദേശ വിദ്യാര്‍ത്ഥികളുടെ മികവ് മാത്രമല്ല ഇതിന് കാരണം, മറിച്ച് ഇവര്‍ ഒഴുക്കുന്ന പണം കൂടിയാണ്. റസല്‍ ഗ്രൂപ്പ് യൂണിവേഴ്സിറ്റികളുടെ വരുമാനത്തില്‍ കാല്‍ശതമാനം മാത്രമാണ് യുകെ വിദ്യാര്‍ത്ഥികളില്‍ നിന്നും ലഭിക്കുന്നത്. പല സ്ഥാപനങ്ങളും അധികമായി വിദേശ വിദ്യാര്‍ത്ഥികളുടെ ഫീസിനെ ആശ്രയിച്ച് തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ മുന്‍നിര സ്ഥാപനങ്ങള്‍ക്ക് ഫീസ് ഇനത്തില്‍ ലഭിക്കുന്ന വരുമാനത്തിന്റെ 57 ശതമാനവും വിദേശ വിദ്യാര്‍ത്ഥികളില്‍ നിന്നുമാണ് എത്തുന്നത്.

ബ്രിട്ടന്റെ അഭിമാനമായ യൂണിവേഴ്സിറ്റികളില്‍ പലതിലും ഇത് ഉയര്‍ന്ന തോതിലാണ്. യൂണിവേഴ്സിറ്റി കോളേജ് ലണ്ടന്‍, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സ്, ഇംപീരിയല്‍ കോളേജ് ലണ്ടന്‍ എന്നിങ്ങനെ സ്ഥാപനങ്ങളില്‍ വിദേശ വിദ്യാര്‍ത്ഥികളില്‍ നിന്നും വരുമാനം 76 ശതമാനത്തില്‍ ഏറെയാണ്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ & ട്രോപ്പിക്കല്‍ മെസിഡിന്‍ പോലുള്ള ചില സ്പെഷ്യലിസ്റ്റ് കോളേജുകളില്‍ 80 ശതമാനത്തിലേറെ വരുമാനം വിദേശത്ത് നിന്ന് തന്നെ. യുകെയിലേക്ക് പഠിക്കാന്‍ എത്തുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം 50 ശതമാനം വര്‍ദ്ധിച്ചതായി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആകെ വിദ്യാര്‍ത്ഥികളില്‍ 24 ശതമാനവും വിദേശികളാണ്.

 
Other News in this category

 
 




 
Close Window