Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6705 INR  1 EURO=106.7122 INR
ukmalayalampathram.com
Tue 03rd Feb 2026
UK Special
  20-03-2024
നഴ്‌സുമാരെ ആക്രമിക്കുന്ന രോഗിക്ക് റെഡ് കാര്‍ഡ്: ചീത്ത വിളിക്കുന്ന രോഗികള്‍ക്ക് യെല്ലോ കാര്‍ഡ്: റെഡ് കാര്‍ഡിന് പിന്നീട് ചികിത്സയില്ല
ചുവപ്പും മഞ്ഞയും കാര്‍ഡ് നല്‍കുന്ന സംവിധാനം നടപ്പിലാക്കി നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍. ജീവനക്കാരെ ആക്രമിക്കുന്ന രോഗികള്‍ക്ക് കാര്‍ഡ് പ്രഖ്യാപിക്കും. ജീവനക്കാരെ ആക്രമിക്കുന്ന രോഗികളുടെ പേരില്‍ കാര്‍ഡ് കുറിച്ച് ആശുപത്രിയില്‍ രേഖപ്പെടുത്തും. ഈ കാര്‍ഡിന്റെ പകര്‍പ്പ് രോഗിക്കു നല്‍കും. ജീവനക്കാരെ സംരക്ഷിക്കുന്നതിന് വളരെ പ്രധാനപ്പെട്ടതാണ് ഈ നടപടിയെന്ന് ട്രസ്റ്റ് പറഞ്ഞു. 'പൊതുജനങ്ങളെ സേവിക്കാന്‍ ആഗ്രഹിച്ച് വരുമ്പോള്‍ ലഭിക്കുന്ന ഇത്തരം ആക്രമണങ്ങള്‍ നല്‍കുന്ന വൈകാരിക ആഘാതം നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുന്നതാണ്. ആളുകള്‍ ശാരീരികമായി തല്ലുകയോ അപമാനിക്കുകയോ ചെയ്യുന്നത് വളരെ അസുഖകരമാണ്.' എന്ന് നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ കോര്‍പ്പറേറ്റ് ഗവേണന്‍സ് ആന്‍ഡ് ലീഗല്‍
Full Story
  20-03-2024
പലിശ നിരക്കില്‍ മാറ്റമുണ്ടാകുമോയെന്ന ആശങ്കയില്‍ ജനങ്ങള്‍, ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ റിവ്യൂ മീറ്റിങ് ഇന്ന്

ലണ്ടന്‍: രാജ്യത്തെ ബേസിക് പലിശ നിരക്ക് സംബന്ധിച്ച് തീരുമാനമെടുക്കുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ റിവ്യൂ മീറ്റിങ് ഇന്ന്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഫിനാന്‍സ് അഡൈ്വസറി കമ്മിറ്റിയുടെ തീരുമാനം അറിയാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് രാജ്യത്തെ ലക്ഷക്കണക്കിന് വീട് ഉടമകള്‍. മൂന്നു ശതമാനത്തില്‍ താഴെ, രണ്ടുവര്‍ഷത്തേക്കും അഞ്ചുവര്‍ഷത്തേക്കുമൊക്കെ ഫിക്‌സഡ് മോര്‍ഗേജെടുത്ത പതിനഞ്ച് ലക്ഷത്തോളം വീടുകളുടെ റീമോര്‍ഗേജാണ് 2024ല്‍ വരുന്നത്. ഇവര്‍ക്കെല്ലാം പലിശ നിരക്കിലെ ചെറിയ കുറവ് ആശ്വാസവും, വര്‍ധന വലിയ പ്രഹരവുമാകും. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ കണക്കനുസരിച്ച 2026 ആകുമ്പോഴേക്കും അമ്പതു ലക്ഷം പേരാണ് ബ്രിട്ടനില്‍ വീടുകള്‍ റീമോര്‍ഗേജ് നടത്താനുള്ളത്. കോവിഡ് കാലത്ത് കേവലം 0.25

Full Story
  20-03-2024
യുകെയിലേക്കുള്ള കയറ്റുമതി ഡ്യൂട്ടി ഇളവുകള്‍ നേടാന്‍ ആഗ്രഹിക്കുന്നവര്‍ പുതിയ ബ്രിട്ടീഷ് നിയമങ്ങള്‍ പാലിക്കണം

 ന്യൂഡല്‍ഹി: യുകെയിലേക്കുള്ള കയറ്റുമതിയില്‍ ഡ്യൂട്ടി ഇളവുകള്‍ നേടാന്‍ ആഗ്രഹിക്കുന്ന കയറ്റുമതിക്കാര്‍ വികസ്വര രാജ്യങ്ങളുടെ വ്യാപാര പദ്ധതിക്ക് കീഴിലുള്ള പുതിയ ബ്രിട്ടീഷ് നിയമങ്ങള്‍ പാലിക്കണം. യുകെ, നിലവിലുള്ള ഉത്ഭവ പ്രഖ്യാപന പ്രക്രിയയ്ക്ക് പകരമായി 2023 ജൂണ്‍ 19 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ജനറലൈസ്ഡ് സ്‌കീം ഓഫ് പ്രിഫറന്‍സസിന് യുകെ ഡിസിടിഎസ് നല്‍കിയതായി ഒരു വ്യാപാര അറിയിപ്പില്‍ അറിയിച്ചു. ഈ മാറ്റത്തിനുള്ള കാലയളവ് 2023 ഡിസംബര്‍ 31 വരെ നീട്ടി. 2024 ജനുവരി 1 മുതല്‍, യുകെയിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിക്കാര്‍ അവരുടെ കയറ്റുമതിയില്‍ ഇളവുകള്‍ ലഭിക്കുന്നതിന് DCTS ന് കീഴിലുള്ള പുതിയ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന് വ്യാപാര അറിയിപ്പില്‍ പറയുന്നു. യുകെ ഡിസിടിഎസ് റൂള്‍സ്

Full Story
  20-03-2024
കാര്‍ പാര്‍ക്കിംഗിനായി കുഴിയെടുത്തപ്പോള്‍ കിട്ടിയത് 1800 വര്‍ഷം പഴക്കമുള്ള അമൂല്യനിധി

ലണ്ടന്‍: ഇംഗ്ലണ്ടിലെ ഒരു പഴയ വീടിന് കാര്‍ പാര്‍ക്കിംഗ് പണിയാനായി കുഴിയെടുക്കവെ കണ്ടെത്തിയ അമൂല്യ നിധിക്ക് 1,800 വര്‍ഷത്തെ പഴക്കം. ലണ്ടനിലെ ലിങ്കണ്‍ഷെയര്‍ കൗണ്ടിയിലുള്ള 16 -ാം നൂറ്റാണ്ടില്‍ പണിത ഒരു പഴയ മാളികയായ ബര്‍ഗ്ലി ഹൗസില്‍ പാര്‍ക്കിംഗ് സ്ഥലത്തിന്റെ നിര്‍മ്മാണത്തിനിടെ 2023 ലാണ് ഈ കണ്ടെത്തല്‍. നിര്‍മ്മാണ തൊഴിലാളി ഗ്രെഗ് ക്രാളി ഭൂമി കുഴിക്കുന്നതിനിടെയാണ് ഒരു മാര്‍ബിള്‍ തല കണ്ടെത്തിയത്. മണ്ണില്‍ കുഴിച്ചിട്ട നിലയിലുള്ള ഒരു യുവതിയുടെ മാര്‍ബിള്‍ തലയായിരുന്നു അത്. ഏതാണ്ട് രണ്ട് ആഴ്ചയ്ക്ക് ശേഷം തല കണ്ടെത്തിയ സ്ഥലത്തിന് ഏതാനും അടി മാറി. തലയോടൊപ്പമുള്ള ചുമലിന്റെ ഭാഗങ്ങളുും കണ്ടെത്തി. 'മുഖം കൊത്തിയ ഒരു വലിയ കല്ലാണെന്ന് ഞാന്‍ കരുതിയിരുന്നത്. ആദ്യം അത് കണ്ടെപ്പോള്‍

Full Story
  20-03-2024
നാലു ബില്യണ്‍ പൗണ്ടുമായി പതിനേഴാം നൂറ്റാണ്ടില്‍ മുങ്ങിയ കപ്പല്‍ കണ്ടെത്താന്‍ ഒരു വര്‍ഷം നീണ്ട അന്വേഷണം

ലണ്ടന്‍: 1641 -ല്‍ കോണ്‍വാള്‍ തെക്കന്‍ ഇംഗ്ലണ്ടിന്റെ തീരപ്രദേശമായ കോണ്‍വാള്‍ തീരത്ത് മുങ്ങിപ്പോയ 'എല്‍ ഡൊറാഡോ ഓഫ് ദി സീസ്'  എന്ന് വിളിപ്പേരുള്ള മര്‍ച്ചന്റ് റോയല്‍ കപ്പല്‍ വീണ്ടെടുക്കാന്‍ പുതിയ സംഘം. കടലാഴങ്ങളിലേക്ക് മുങ്ങുമ്പോള്‍ 4 ബില്യണ്‍ പൌണ്ട് (4,21,84,80,00,000 രൂപ) സ്വര്‍ണം കപ്പലില്‍ ഉണ്ടായിരുന്നതായി കണക്കാക്കുന്നു. മുമ്പ് നിരവധി പര്യവേക്ഷണ, നിധിവേട്ട സംഘങ്ങള്‍ കപ്പല്‍ തേടി കടലാഴങ്ങളിലേക്ക് മുങ്ങിയിരുന്നെങ്കിലും 17 -ാം നൂറ്റാണ്ടിലെ ഈ കപ്പല്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഏറ്റവും പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കപ്പല്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയെന്ന് ദി മെട്രോ റിപ്പോര്‍ട്ട് ചെയ്തു.

Full Story
  20-03-2024
യുകെയില്‍ രണ്ടു മുതല്‍ അഞ്ചു ശതമാനം വരെ നികുതി വര്‍ധനയുമായി കൗണ്‍സിലുകള്‍

ലണ്ടന്‍: രണ്ടു ശതമാനം മുതല്‍ അഞ്ചു ശതമാനം വരെ കൗണ്‍സില്‍ നികുതി വര്‍ധനയുമായി ലോക്കല്‍ കൗണ്‍സിലുകള്‍. ഇതോടെ കൗണ്‍സില്‍ ടാക്‌സില്‍ ഓരോ മാസവും ശരാശരി അമ്പതു മുതല്‍ നൂറു പൗണ്ടുവരെ വര്‍ധനയാണ് ബ്രിട്ടനിലെ ഓരോ കുടുംബത്തിനും ഉണ്ടാകുന്നത്. നൈംദിന ചെലവുകളിലുണ്ടാകുന്ന വര്‍ധനയ്ക്ക് പുറമെ ബ്രിട്ടനില്‍ കൗണ്‍സില്‍ ടാക്‌സിലെ ഈ വര്‍ധനയും വരുന്നതോടെ സാധാരണക്കാരന്റെ ജീവിതം കൂടുതല്‍ ദുഷ്‌കരമാക്കും. സാമൂഹ്യസേവന മേഖലയില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങളുള്ള കൗണ്‍സിലുകള്‍ 4.99 ശതമാനവും അല്ലാത്തവ 2.99 ശതമാനവുമാണ് ടാക്‌സ് വര്‍ധിപ്പിച്ചത്. കൌണ്ടി കൗണ്‍സില്‍ നെറ്റ്?വര്‍ക്കിന്റെ കണക്കനുസരിച്ച് രാജ്യത്തെ 75 ശതമാനം കൗണ്‍സിലുകളും ഇക്കുറി ജനഹിത പരിശോധന കൂടാതെ നടപ്പാക്കാവുന്ന

Full Story
  19-03-2024
ജോലിക്കിടെ പാരാമെഡിക്കല്‍ ട്രെയിനികള്‍ക്കു നേരേ ലൈംഗികാതിക്രമവും വംശീയ ആക്രമണവും വര്‍ധിക്കുന്നു, തടയുന്നതില്‍ പരാജയപ്പെട്ട് എന്‍എച്ച്എസ്

ലണ്ടന്‍: ജോലിക്കിടയില്‍ ട്രെയിനി പാരാമെഡിക്കുകള്‍ക്ക് നേരെ നടക്കുന്ന വ്യാപകമായ ലൈംഗിക അതിക്രമവും, വംശീയതും തടയുന്നതില്‍ എന്‍എച്ച്എസ് പരാജയപ്പെടുന്നതായി രഹസ്യ റിപ്പോര്‍ട്ട് മുന്നറിയിപ്പ് പുറത്തുവിട്ട് ഇന്‍ഡിപെന്‍ഡന്റ്. രാജ്യത്തെ ആംബുലന്‍സ് ട്രസ്റ്റുകളില്‍ ഭയാനകമായ പെരുമാറ്റങ്ങള്‍ വ്യാപകമാണെന്ന് രഹസ്യ എന്‍എച്ച്എസ് റിപ്പോര്‍ട്ട് സമ്മതിക്കുന്നു. രോഗികള്‍ക്ക് മുന്നില്‍ വെച്ച് ട്രെയിനികള്‍ക്ക് പ്രായം, വംശം, രൂപം എന്നിവയുടെ പേരിലുള്ള മോശം കമന്റുകള്‍ക്ക് ഇരകളാകേണ്ടി വരുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത് ജോലിയുടെ ഭാഗമാണെനന് തരത്തിലൊരു ആശങ്കപ്പെടുത്തുന്ന നിലപാടും വ്യാപകമായി സ്വീകരിക്കപ്പെട്ടതായും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. പുരുഷ

Full Story
  19-03-2024
2026 ഓടെ യുകെയുടെ ആകാശത്ത് പറക്കും ടാക്‌സികളെത്തും

ലണ്ടന്‍: 2026 ഓടെ യുകെയില്‍ ആദ്യത്തെ ഫ്‌ലയിങ് ടാക്‌സി ആകാശത്ത് വിഹരിക്കുമെന്ന് യുകെ സര്‍ക്കാര്‍ പറക്കുന്ന ടാക്‌സികള്‍ മുതല്‍ എമര്‍ജന്‍സി സര്‍വീസ് ഡ്രോണുകള്‍ വരെ ഇലക്ട്രിക് വിമാനങ്ങള്‍ക്കായി ചെറിയ വിമാനത്താവളങ്ങളെ വീണ്ടും സജീവമാക്കും. യുകെയില്‍ പറക്കും ടാക്‌സികള്‍ വരുന്നു. 2026 -ല്‍ യുകെയില്‍ ആദ്യത്തെ ഫ്‌ലയിങ് ടാക്‌സി എത്തും. ഇതേവരെ സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ മാത്രം കണ്ടിരുന്ന പറക്കും ടാക്‌സികള്‍ അങ്ങിനെ യാഥാര്‍ത്ഥ്യമാകും. പൈലറ്റ് ഇല്ലാത്ത ഫ്‌ലയിങ് ടാക്‌സികള്‍ ആറ് വര്‍ഷത്തിനുള്ളില്‍ നിലവില്‍ വരും എന്നാണ് പ്രതീക്ഷ. ഈ പുതിയ സാങ്കേതികവിദ്യ 2030 ഓടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ 45 ബില്യണ്‍ പൗണ്ട് വരെ ഉയര്‍ത്തുമെന്നാണ് കണക്കാക്കുന്നത്.

Full Story
[494][495][496][497][498]
 
-->




 
Close Window