|
|
|
|
|
| ബ്രിട്ടനില്‍ സാമ്പത്തിക രംഗത്ത് ഉടന്‍ മടങ്ങിവരവ് ഉണ്ടാകുമെന്ന് ഋഷി സുനക് |
ലണ്ടന്‍: ബ്രിട്ടനില്‍ സാമ്പത്തിക രംഗത്ത് ഇത് മടങ്ങിവരവിന്റെ വര്‍ഷമാകുമെന്ന് പ്രധാനമന്ത്രി ഋഷി സുനക്. വിലക്കയറ്റത്തെയും പണപ്പെരുപ്പത്തെയും പലിശ വര്‍ധനയെയും എല്ലാം നിയന്ത്രിച്ച് സാമ്പത്തിക രംഗം തിരിച്ചുവരവിന്റെ പാതയിലാണെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. ബിബിസിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് പ്രധാനമന്ത്രി പുതിയ പ്രതീക്ഷ ജനങ്ങളോടു പങ്കുവച്ചത്. രണ്ടര വര്‍ഷം മുമ്പ് 11 ശതമാനത്തിനു മുകളിലായിരുന്ന പണപ്പെരുപ്പ നിരക്ക് 3.4 ശതമാനത്തിലേക്ക് താഴ്ന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍. ഋഷി പ്രധാനമന്ത്രി ആയതു മുതല്‍ രാജ്യത്തെ ജനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലാണ്. അവശ്യ സാധനങ്ങള്‍ക്കെല്ലാം വില വര്‍ധിച്ചു. |
|
Full Story
|
|
|
|
|
|
|
| അയര്‍ലന്‍ഡില്‍ റസിഡന്‍സ് പെര്‍മിറ്റുകള്‍ സ്വന്തമാക്കാന്‍ വന്‍ തട്ടിപ്പ്, പിന്നില്‍ വന്‍ സംഘം |
ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ റസിഡന്‍സ് പെര്‍മിറ്റുകള്‍ സ്വന്തമാക്കാന്‍ യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ളവര്‍ക്ക് കൃത്രിമ രേഖകള്‍ ചമച്ച് വ്യാജ വിദ്യാര്‍ഥി വീസ തരപ്പെടുത്തിക്കൊടുക്കുന്ന റാക്കറ്റുകള്‍ രാജ്യത്തെ സ്‌കൂളുകളെ ആശങ്കയിലാക്കുന്നു. എന്റോള്‍മെന്റ് ലെറ്ററുകള്‍ കിട്ടിയ ശേഷം വ്യാജ വീസക്കാര്‍ ഇത് ഇമിഗ്രേഷന്‍ അധികൃതര്‍ക്കു സമര്‍പ്പിച്ച് റസിഡന്‍സ് പെര്‍മിറ്റ് നേടും. എന്നാല്‍, പ്രവേശനം നേടിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചേരുകയുമില്ല. മറ്റു ജോലികള്‍ക്കായാണ് ഇവര്‍ അയര്‍ലന്‍ഡില്‍ തുടരുന്നത്.
ഇത്തരത്തില്‍ നിരവധി ലാംഗ്വേജ് സ്‌കൂളുകളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. യഥാര്‍ഥ അഡ്മിഷനുകള്‍ക്കു പകരം |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ പാസ്‌പോര്‍ട്ട് അപേക്ഷാഫീസ് വീണ്ടും വര്‍ധിപ്പിച്ചു: 24 മാസത്തിനിടെ രണ്ടാം വര്‍ധനവ്; ഇപ്പോള്‍ ചെലവ് 88.50 പൗണ്ട് |
|
രണ്ടാം വര്‍ഷവും പാസ്പോര്‍ട്ട് ആപ്ലിക്കേഷന്‍ ഫീസ് വര്‍ധനയുമായി ഹോം ഓഫീസ്. വര്‍ധിപ്പിച്ച ഫീസ് ഏപ്രില്‍ 11 മുതല്‍ പ്രാബല്യത്തില്‍ വരും. നിരക്ക് വര്‍ധിക്കുന്നതിന് മുന്‍പ് പുതിയ പാസ്പോര്‍ട്ടിന് അപേക്ഷിക്കാം. ഏഴ് ശതമാനം പാസ്പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് ഹോം ഓഫീസ് പ്രഖ്യാപനം. നിലവില്‍ മുതിര്‍ന്നവര്‍ക്കുള്ള സ്റ്റാന്‍ഡേര്‍ഡ് ഓണ്‍ലൈന്‍ ആപ്ലിക്കേഷന് 82.50 പൗണ്ടാണ് ചെലവ്. ഇത് ഒരു വ്യക്തിക്ക് 6 പൗണ്ട് വീതം വര്‍ദ്ധിച്ച് 88.50 പൗണ്ടിലേക്കാണ് വര്‍ദ്ധിക്കുക.
കുട്ടികളുടെ പാസ്പോര്‍ട്ട് ആപ്ലിക്കേഷന് 4 പൗണ്ട് വര്‍ദ്ധിച്ച് 53.50 പൗണ്ടില്‍ നിന്നും 57.50 പൗണ്ടിലേക്കാണ് ഉയരുന്നത്. ഓണ്‍ലൈനിലെ അപേക്ഷിച്ച് ചെലവേറിയ പോസ്റ്റല്‍ ആപ്ലിക്കേഷന്‍, വിദേശത്ത് നിന്നും നടത്തുന്ന ആപ്ലിക്കേഷന്‍ എന്നിവയുടെയും ചെലവേറും. |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ നിന്ന് യുഎസിലേക്ക് വിമാനം പറത്താന്‍ മദ്യപിച്ചെത്തി, പൈലറ്റിന് പത്തു മാസം ജയില്‍ശിക്ഷ |
ലണ്ടന്‍: സ്‌കോട്ട്ലന്‍ഡില്‍ നിന്ന് യുഎസിലേക്കുള്ള ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനം പറത്താന്‍ മദ്യപിച്ചെത്തിയ പൈലറ്റിന് 10 മാസം തടവ്. സ്‌കോട്ട്‌ലാന്‍ഡ് തലസ്ഥാനമായ എഡിന്‍ബറോയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള ബോയിങ് 767 വിമാനത്തിന്റെ പൈലറ്റായ ലോറന്‍സ് റസലിനാണ് (63) ജയില്‍ശിക്ഷ. കഴിഞ്ഞ വര്‍ഷം ജൂണ്‍ 16നാണ് സംഭവം. വിമാനം പുറപ്പെടുന്നതിനു 80 മിനിറ്റ് മുമ്പ് റസല്‍ ബാഗേജ് കണ്‍ട്രോളില്‍ എത്തിയപ്പോഴാണ് സംഭവം. റസലിന്റെ കയ്യിലുള്ള ബാഗില്‍ നിന്നും രണ്ട് മദ്യകുപ്പികളും കണ്ടെത്തി. ബ്രീത്ത് അനലൈസര്‍ പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പൈലറ്റിനെ അറസ്റ്റ് ചെയ്തു. രക്ത സാംപിള്‍ പരിശോധിച്ചപ്പോള്‍ നിയമപരമായ പരിധിയുടെ ഇരട്ടിയിലേറെ മദ്യപിച്ചതായി കണ്ടെത്തി.
|
|
Full Story
|
|
|
|
|
|
|
| ഇന്ത്യന്‍ വംശജനായ ലിയോ വരദ്കര്‍ അയര്‍ലന്‍ഡ് പ്രധാനമന്ത്രി പദം ഒഴിഞ്ഞു |
ഡബ്ലിന്‍: അയര്‍ലന്‍ഡ് പ്രധാനമന്ത്രി ലിയോ വരദ്കര്‍ രാജിവച്ചു. ഇന്ന് രാവിലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിനു ശേഷമാണ് രാജി സമര്‍പ്പിക്കുന്നതായി അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. വ്യക്തിപരവും, രാഷ്ട്രീയവുമായ കാരണങ്ങളാലാണ് രാജി എന്ന് വികാരഭരിതമായ പ്രഖ്യാപനത്തില്‍ ലിയോ വരദ്കര്‍ വ്യക്തമാക്കി. പ്രധാനമന്ത്രി സ്ഥാനം ഒഴിയുന്നതിനൊപ്പം തന്നെ ഫൈന്‍ ഗാല്‍ പാര്‍ട്ടി പ്രസിഡന്റ്, നേതാവ് എന്നീ ചുമതലകളില്‍ നിന്നും താന്‍ പടിയിറങ്ങുകയാണെന്നും ലിയോ വരദ്കര്‍ അറിയിച്ചു. പ്രധാനമന്ത്രി എന്ന നിലയില്‍ രാജ്യത്തെ നയിച്ച കാലഘട്ടമാണ് തനിക്ക് ഏറ്റവും തൃപ്തി നല്‍കിയതെന്ന് രാജി പ്രഖ്യാപന വേളയില്‍ ലിയോ വരദ്കര്‍ പറഞ്ഞു. അതേസമയം ഇപ്പോഴത്തെ സഖ്യസര്‍ക്കാര്‍ വീണ്ടും |
|
Full Story
|
|
|
|
|
|
|
| ഗസ്സയിലെ ജനങ്ങള്‍ക്ക് ഇഫ്താര്‍ ഭക്ഷണത്തിന് ലണ്ടന്‍ നിവാസികള്‍ സമാഹരിച്ചത് 27 ലക്ഷം രൂപ |
ലണ്ടന്‍: ഗസ്സയിലെ ജനങ്ങള്‍ക്ക് ഇഫ്താര്‍ ഭക്ഷണത്തിന് പണം സമാഹരിച്ച് ലണ്ടന്‍ നിവാസികള്‍. വെസ്റ്റ് ലണ്ടനിലെ ഹാരോവിലുള്ള ബൈറോണ്‍ ഹാളില്‍ നടന്ന ഇഫ്താര്‍ പരിപാടിക്കിടെയാണ് 30,000 യൂറോ (ഏകദേശം 27 ലക്ഷം രൂപ) സമാഹരിച്ചത്. ബ്രിട്ടനിലെ ഫലസ്തീന്‍ ഫോറത്തിന്റെ (പി.എഫ്.ബി) നേതൃത്വത്തിലാണ് എട്ടാമത് ഇഫ്താര്‍ സംഘടിപ്പിച്ചത്. ആയിരത്തിന് മുകളില്‍ ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു. ഇവിടെ ഇഫ്താറിനായി നാം ഒത്തുകൂടുമ്പോള്‍ ഗസ്സയിലെ ലക്ഷക്കണക്കിന് ആളുകള്‍ പട്ടിണിയും കഠിനമായ ദുരിതവും അനുഭവിക്കുന്നത് മറക്കരുതെന്ന് പി.എഫ്.ബി വൈസ് പ്രസിഡന്റ് അദ്‌നാന്‍ ഹിംദാന്‍ പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടപ്പിക്കല്‍ |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ സന്ദര്‍ശനത്തെത്തുടര്‍ന്ന് ലണ്ടന്‍ സെന്‍ട്രല്‍ മസ്ജിദ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം |
ലണ്ടന്‍: ബ്രിട്ടന്‍ പ്രധാനമന്ത്രി ഋഷി സുനകിന്റെ സന്ദര്‍ശനത്തില്‍ ലണ്ടനിലെ സെന്‍ട്രല്‍ മസ്ജിദ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം. ഗസയില്‍ വംശഹത്യ നടത്തുന്ന ഇസ്രയേലിന് സുനക് പിന്തുണ നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് മസ്ജിദ് ബഹിഷ്‌കരിക്കാന്‍ നഗരത്തിലെ മുസ്ലിം വിഭാഗം തീരുമാനിച്ചത്. റമദാന്റെ ആദ്യദിനം സുനക് പള്ളിയില്‍ എത്തിയിരുന്നു. മസ്ജിദിന്റെ ഡയറക്ടര്‍ ജനറല്‍ നേതൃത്വം നല്‍കിയ പരിപാടിയിലൂടെ രാജ്യത്തെ മുഴുവന്‍ ഇസ്ലാം മത വിശ്വാസികള്‍ക്കും സുനക് റമദാന്‍ ആശംസകള്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ സുനകിന്റെ ആശംസ വീഡിയോക്കെതിരെ വ്യാപക പ്രതിഷേധമുണ്ടായി. പ്രധാനമന്ത്രി പ്രാദേശിക മുസ്ലിങ്ങളെ വഞ്ചിച്ചുവെന്ന് പരാതി ഉയര്‍ന്നു.
Full Story
|
|
|
|
|
|
|
| യുകെ പാസ്‌പോര്‍ട്ട് ആപ്ലിക്കേഷന്‍ ഫീസ് അടുത്ത മാസം മുതല്‍ വര്‍ധിക്കും |
ലണ്ടന്‍: പുതിയ പാസ്പോര്‍ട്ടുകള്‍ക്ക് അപേക്ഷിക്കാന്‍ ഇപ്പോഴാണ് മികച്ച സമയമെന്ന് മുന്നറിയിപ്പ്! മറിച്ചായാല്‍ പോക്കറ്റ് കീറുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. പാസ്പോര്‍ട്ട് ആപ്ലിക്കേഷന്‍ ഫീസ് അടുത്ത മാസം വര്‍ദ്ധിക്കുന്നതാണ് ഇതിന് കാരണം. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് പാസ്പോര്‍ട്ട് അപേക്ഷിക്കാന്‍ ഫീസ് വര്‍ദ്ധിക്കുന്നത്. ഏഴ് ശതമാനം പാസ്പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് ഹോം ഓഫീസ് പ്രഖ്യാപനം. ഇത് ഏപ്രില്‍ 11 മുതല്‍ പ്രാബല്യത്തില്‍ വരും. നിലവില്‍ മുതിര്‍ന്നവര്‍ക്കുള്ള സ്റ്റാന്‍ഡേര്‍ഡ് ഓണ്‍ലൈന്‍ ആപ്ലിക്കേഷന് 82.50 പൗണ്ടാണ് ചെലവ്. ഇത് ഒരു വ്യക്തിക്ക് 6 പൗണ്ട് വീതം വര്‍ദ്ധിച്ച് 88.50 പൗണ്ടിലേക്കാണ് വര്‍ദ്ധിക്കുക.
Full Story
|
|
|
|
| |