Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
ചൈനീസ് യാത്രികരെ പരിഹസിച്ച രണ്ടു കാബിന്‍ ക്രൂ അംഗങ്ങളെ പുറത്താക്കി ബ്രിട്ടീഷ് എയര്‍വേയ്‌സ്
reporter

ലണ്ടന്‍: ചൈനീസ് യാത്രക്കാരെ വംശീയമായി പരിഹസിച്ച് ടിക് ടിക് വിഡിയോ ചെയ്ത രണ്ട് കാബിന്‍ ക്രൂ അംഗങ്ങളെ പുറത്താക്കി ബ്രിട്ടീഷ് എയര്‍വെയ്‌സ്. വിമാനക്കമ്പനി ഒരുക്കിയ ആഡംബര റിസോര്‍ട്ടില്‍ താമസിക്കുമ്പോഴാണ് ഹോളി വാള്‍ട്ടനും ലോറന്‍ ബ്രെയും അധിക്ഷേപ വിഡിയോ പോസ്റ്റ് ചെയ്തത്. നന്നായി ഇംഗ്ലീഷ് സംസാരിക്കാത്ത ചൈനീസ് കുടുംബത്തെ വിഡിയോയില്‍ അവര്‍ പരിഹസിക്കുന്നുണ്ട്. വിമാനത്തില്‍ മുറി ഇംഗ്ലീഷിലാണ് ചൈനീസ് കുടുംബം പാനീയം ഓര്‍ഡര്‍ ചെയ്തത്. എനിക്ക് കുറച്ച് വൈന്‍ തരൂ എന്ന് ചൈനീസ് ആക്‌സന്റില്‍ പറയുന്ന വാള്‍ട്ടന്‍ വംശീയമായി അധിക്ഷേപിക്കുന്ന തരത്തില്‍ കണ്ണ്‌കൊണ്ട് ആംഗ്യം കാണിക്കുന്നുമുണ്ട്.

വിഡിയോ ടിക്ടോക്കില്‍ കണ്ടയുടന്‍ വിമാനത്തിലെ ഇവരുടെ സഹജീവനക്കാര്‍ നടുക്കവും അതൃപ്തിയും പ്രകടിപ്പിച്ചു.ചൈനീസ് കുടുംബത്തെ മനപൂര്‍വം അധിക്ഷേപിക്കുകയാണ് യുവതികളെന്ന് ഒരാള്‍ സൂചിപ്പിച്ചു. എയര്‍ലൈന്‍സിനെയും സഹജീവനക്കാരെയും സംശയത്തോടെ വീക്ഷിക്കാന്‍ പ്രേരിപ്പിക്കുന്ന വിഡിയോ ആണിതെന്ന് ഏഷ്യക്കാരിയായ മറ്റൊരു സഹപ്രവര്‍ത്തക ആരോപിച്ചു. ഞങ്ങള്‍ ഇതിനെ അനുകൂലിക്കില്ലെന്നും കാബിന്‍ ക്രൂ അംഗങ്ങള്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു. അശ്ലീലം നിറഞ്ഞ വിഡിയോ ആണിതെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. ഇത്തരത്തില്‍ വംശീയ വിദ്വേഷം മനസില്‍ പേറി നടക്കുന്നവര്‍ ഇതുപോലുള്ള വിഡിയോ ചിത്രീകരിച്ച് ലോകത്തിന് മുന്നില്‍ പങ്കുവെക്കുന്നത് ഞെട്ടിക്കുന്നതാണെന്നു മറ്റൊരാള്‍ ചൂണ്ടിക്കാട്ടി. ജീവനക്കാര്‍ക്കെതിരായ ആരോപണം ഗൗരവത്തോടെ കാണുന്നുവെന്നും വംശീയ അധിക്ഷേപം വെച്ചുപൊറുപ്പിക്കില്ലെന്നും ബ്രിട്ടീഷ് എയര്‍വെയ്‌സ് വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window