|
|
|
|
|
| സ്വന്തമായി വീടില്ല, രണ്ടു ഡബിള്‍ ഡെക്കര്‍ ബസ് വാങ്ങി വീടാക്കി |
ലണ്ടന്‍: സ്വന്തമായി ഒരു വീടില്ല എന്നത് പലരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്. എന്നാല്‍, വീട് വയ്ക്കണമെന്നോ വാങ്ങണമെന്നോ ആഗ്രഹിച്ചാലോ? അതിനുള്ള ചെലവ് പലര്‍ക്കും താങ്ങാനാവാത്തതും ആയിരിക്കും. അത്തരം ഒരവസ്ഥയിലാണ് എട്ട് പേരടങ്ങുന്ന ഈ കുടുംബം ഒരു അടിപൊളി മാര്‍ഗം കണ്ടെത്തിയത്. രണ്ട് ഡബിള്‍ ഡക്കര്‍ ബസ് ചേര്‍ത്ത് ഒരു?ഗ്രന്‍ താമസസ്ഥലം ഒരുക്കി. യുകെയിലെ കോണ്‍വാളിലെ ഹെല്‍സ്റ്റണില്‍ താമസിക്കുന്ന 30 വയസ്സുള്ള ആന്റണിയും എമ്മ ടെയ്ലറും ഇതിലൂടെ വാടകയിനത്തില്‍ പ്രതിവര്‍ഷം 10,000 പൗണ്ട് (10.56 ലക്ഷം രൂപ) ലാഭിക്കുന്നുണ്ട് എന്നാണ് പറയുന്നത്. eBay മുഖേനയാണ് അവര്‍ ഈ ബസുകള്‍ വാങ്ങിയത്. ദമ്പതികള്‍ക്ക് അഞ്ച് മക്കളാണ്. ആന്റണിയുടെ ഒരു സഹോദരിയും ഇവര്‍ക്കൊപ്പം താമസിക്കുന്നുണ്ട്. വീല്‍ചെയര്‍ |
|
Full Story
|
|
|
|
|
|
|
| മലയാളി നഴ്‌സിന്റെ നാടന്‍ വാറ്റ് ഒറ്റക്കൊമ്പന്‍ യുകെയില്‍ ഹിറ്റ് |
ലണ്ടന്‍: മലയാളിയുടെ 'നാടന്‍ വാറ്റ്' യുകെയിലും ശ്രദ്ധനേടുന്നു. യുകെയിലെ നോര്‍ത്ത് ലണ്ടനില്‍ സ്ഥിരതാമസമാക്കിയ കോഴിക്കോട് താമരശ്ശേരി മൈക്കാവ് സ്വദേശിയായ ബിനു മാണി യുകെയില്‍ ആദ്യമായി നാടന്‍ വാറ്റ് സര്‍ക്കാര്‍ അനുമതിയോടെ വിപണിയില്‍ എത്തിച്ചിരിക്കുകയാണ്. ഒറ്റക്കൊമ്പന്‍ ഏപ്രില്‍ 15 മുതല്‍ വിവിധ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളില്‍ എത്തി തുടങ്ങും. കേരളത്തിലെ വാറ്റുകാരുടെ നാടന്‍ വിദ്യകള്‍ ശേഖരിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തി ഗുണമേന്മ ഉറപ്പാക്കിയാണ് ലണ്ടനില്‍ നിന്നും 50 മൈല്‍ ദൂരത്തിലുള്ള ഡോര്‍ചെസ്റ്ററിലെ സ്വകാര്യ ഡിസ്റ്റിലറി ലീസിനെടുത്ത് സര്‍ക്കാര്‍ അനുമതിയോടെ ഒറ്റക്കൊമ്പന്‍ ബ്രാന്‍ഡ് എത്തിക്കുന്നത്. മറ്റ് രാജ്യങ്ങളിലെ നാടന്‍ |
|
Full Story
|
|
|
|
|
|
|
| കഴിഞ്ഞ വര്‍ഷം അയര്‍ലന്‍ഡില്‍ ഏറ്റവുമധികം വര്‍ക്ക് പെര്‍മിറ്റുകള്‍ ലഭിച്ചത് ഇന്ത്യക്കാര്‍ക്ക് |
ഡബ്ലിന്‍: കഴിഞ്ഞ വര്‍ഷം അയര്‍ലന്‍ഡില്‍ ഏറ്റവുമധികം വര്‍ക്ക് പെര്‍മിറ്റുകള്‍ ലഭിച്ചത് ഇന്ത്യക്കാര്‍ക്ക്. ആകെ അനുവദിച്ചത് 30,981 വര്‍ക്ക് പെര്‍മിറ്റുകളില്‍ 38 ശതമാനം ഇന്ത്യക്കാരുടെയാണ്. അതായത് 11,893 എണ്ണം. ഫിലിപ്പീന്‍സ്, ബ്രസീല്‍, പാക്കിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് യഥാക്രമം പിന്നീട് വര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് അനുവദിച്ചത്.
ഈ അഞ്ച് രാജ്യക്കാര്‍ക്കായാണ് ആകെ പെര്‍മിറ്റുകളില്‍ 65 ശതമാനവും നല്‍കിയിരിക്കുന്നത്. ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ വര്‍ക്ക് മേഖലയിലാണ് ഏറ്റവും കൂടുതല്‍ പെര്‍മിറ്റുകള്‍ അനുവദിച്ചിരിക്കുന്നത്. ആകെ അപേക്ഷകളില്‍ മൂന്നിലൊന്നും ഇതിലാണ് അനുവദിച്ചത്. ആകെ പെര്‍മിറ്റുകളില്‍ |
|
Full Story
|
|
|
|
|
|
|
| കെയര്‍ ഹോമില്‍ വൃദ്ധനെ വലിച്ചിഴച്ച മലയാളിക്ക് ജയില്‍ ശിക്ഷ: വയോധികനെ ക്രൂരമായി വേദനിപ്പിച്ചത് ജിനു ഷാജി; മലയാളികള്‍ക്ക് മൊത്തം അപമാനം |
|
കെയര്‍ഹോമില്‍ ജോലി ചെയ്യുന്ന മലയാളിയുടെ ക്രൂരതകള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞു. വൃദ്ധനായ അന്തേവാസിയെ കാലുകള്‍ പിന്നിലേക്ക് വലിച്ചിട്ടു. തലയ്ക്ക് മുകളില്‍ പിടിച്ച് അമര്‍ത്തി വേദനിപ്പിച്ചു. വേദന സഹിക്കാതെ വയോധികന്‍ നിലവിളിച്ചിട്ടും പിടി വിട്ടില്ല. നാലു മിനിറ്റോളം ക്രൂരത തുടര്‍ന്നു. എല്ലാം കൃത്യമായി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പ്രതിയുടെ പേര് ജിനു ഷാജി. വയസ്സ് 26. യുകെയില്‍ ജോലി ചെയ്യാന്‍ വന്ന് ഇത്രയും ക്രൂരത കാണിച്ച ജിനു ഇവിടെ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും കെയര്‍ വര്‍ക്കര്‍മാര്‍ക്കും ആരോഗ്യ മേഖലയ്ക്കും നാണക്കേടുണ്ടാക്കി. ഇയാള്‍ക്ക് ജയില്‍ ശിക്ഷ വിധിച്ചിട്ടുണ്ട്.
മലയാളി കെയര്‍ വര്‍ക്കര്‍ക്കു ജയില്‍ശിക്ഷ. എക്സ്റ്റര്‍ ലാംഗ്ഫോര്‍ഡ് പാര്‍ക്ക് നഴ്സിംഗ് ഹോമില്‍ ജോലി ചെയ്യവെയാണ് ജിനു |
|
Full Story
|
|
|
|
|
|
|
| വിശുദ്ധ വാരത്തില്‍ യുകെയില്‍ ശക്തമായ മഞ്ഞുവീഴ്ചയ്ക്ക് സാധ്യത |
ലണ്ടന്‍: ക്രിസ്മസിനെ അനുസ്മരിപ്പിക്കും വിധം ഇത്തവണത്തെ വിശുദ്ധ വാരത്തില്‍ യുകെയിലാകെ കടുത്ത മഞ്ഞുവീഴ്ച പ്രവചിച്ചു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈസ്റ്റര്‍ വീക്കെന്‍ഡില്‍ 114 മണിക്കൂര്‍ തുടര്‍ച്ചയായി മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. ഈ മാസം അവസാനത്തോടെ തുടങ്ങുന്ന മഞ്ഞുവീഴ്ച്ച ബ്രിട്ടനില്‍ എല്ലായിടത്തും വ്യാപകമായി തന്നെ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍, ഇംഗ്ലണ്ടിലായിരിക്കും ഇതിന്റെ പ്രഭാവം കൂടുതല്‍ അനുഭവപ്പെടുക. ഡബ്ലു എക്‌സ് ചാര്‍ട്ടുകള്‍ കാണിക്കുന്നത് രാജ്യത്തിന്റെ പല ഭാഗങ്ങളിലും മാര്‍ച്ച് 31 മുതല്‍ 114 മണിക്കൂര്‍ മഞ്ഞുവീഴ്ച ആരംഭിക്കുമ്പോള്‍, ചിലയിടങ്ങളില്‍ അത് മാര്‍ച്ച് 26 ന് തന്നെ ആരംഭിക്കും എന്നാണ്. |
|
Full Story
|
|
|
|
|
|
|
| എന്‍എച്ച്എസിനെ രക്ഷിക്കാന്‍ ഇന്ത്യയില്‍ നിന്ന് 2000 ഡോക്ടര്‍മാരെ ഫാസ്റ്റ് ട്രാക്കില്‍ റിക്രൂട്ട് ചെയ്യുന്നു |
ലണ്ടന്‍: ഇന്ത്യയില്‍ നിന്നും 2000 ഡോക്ടര്‍മാരെ ഫാസ്റ്റ് ട്രാക്ക് അടിസ്ഥാനത്തില്‍ റിക്രൂട്ട് ചെയ്യാന്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ്. ബ്രിട്ടന്‍ നേരിടുന്ന ഡോക്ടര്‍മാരുടെ ഗുരുതര ക്ഷാമം പരിഹരിക്കാനാണ് ഈ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആദ്യ ബാച്ച് ഡോക്ടര്‍മാര്‍ക്ക് എന്‍എച്ച്എസ് പോസ്റ്റ്ഗ്രാജുവേറ്റ് ട്രെയിനിംഗ് സംഘടിപ്പിക്കും. 6 മുതല്‍ 12 മാസം വരെ നീളുന്ന ട്രെയിനിംഗിന് ശേഷം ബ്രിട്ടനിലെ ആശുപത്രികളില്‍ നിയോഗിക്കും. ട്രെയിനിംഗ് പ്രോഗ്രാം പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രൊഫഷണല്‍ & ലിംഗ്വിസ്റ്റിക് അസസ്മെന്റ്സ് ബോര്‍ഡ് പരീക്ഷയില്‍ ഇളവും നല്‍കുമെന്നാണ് വിവരം. എന്‍എച്ച്എസിന്റെ ഡോക്ടര്‍ ക്ഷാമത്തിനുള്ള പരിഹാരമാണെങ്കിലും ഇന്ത്യയുടെ |
|
Full Story
|
|
|
|
|
|
|
| വൃദ്ധനെ കെയര്‍ഹോമില്‍ വച്ച് മോശമായി പെരുമാറി, മലയാളി വര്‍ക്കര്‍ ജയിലിലായി |
ലണ്ടന്‍: 94-കാരനായ വൃദ്ധനെ കെയര്‍ ഹോമില്‍ വെച്ച് മോശമായി പരിചരിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ കുടുങ്ങിയതോടെ മലയാളി കെയര്‍ വര്‍ക്കര്‍ അകത്തായി. എക്സ്റ്റര്‍ ലാംഗ്ഫോര്‍ഡ് പാര്‍ക്ക് നഴ്സിംഗ് ഹോമില്‍ ജോലി ചെയ്യവെയാണ് ജിനു ഷാജി പ്രായമായ മനുഷ്യന്റെ കാലുകള്‍ പിന്നിലേക്ക് വലിച്ച് തലയ്ക്ക് മുകളില്‍ പിടിച്ച് വേദനിപ്പിച്ചത്. വേദന കൊണ്ട് വൃദ്ധന്‍ കരഞ്ഞെങ്കിലും ജിനു പിടിവിട്ടില്ല.നാല് മിനിറ്റോളം ബലത്തില്‍ കാലുകള്‍ ഉയര്‍ത്തിപ്പിടിച്ചു. എന്നാല്‍ വൃദ്ധന്റെ കാലുകളിലെ മുറിപ്പാടുകളില്‍ സംശയം തോന്നിയ ബന്ധുക്കള്‍ മുറിയില്‍ ക്യാമറ സ്ഥാപിച്ചു. ഇതില്‍ കുടുങ്ങിയതോടെയാണ് മലയാളി കെയററുടെ ക്രൂരത പുറംലോകം അറിഞ്ഞത്. തന്റെ 38 വര്‍ഷത്തെ കെയര്‍ മേഖലയിലെ ജോലിക്കിടെ ഇത്തരമൊരു |
|
Full Story
|
|
|
|
|
|
|
| എന്‍എച്ച്എസില്‍ തെളിവുകള്‍ മുക്കുന്നു, മോശം പരിചരണത്തിന്റെ തെളിവുകള്‍ കാണാതാകുന്നു |
ലണ്ടന്‍: എന്‍എച്ച്എസില്‍ മോശം പരിചരണത്തിന്റെ തെളിവുകള്‍ മുക്കുന്ന സംസ്‌കാരം ഇപ്പോഴും ശക്തമായി തുടരുന്നുവെന്ന് എന്‍എച്ച്എസ് ഓംബുഡ്സ്മാന്റെ മുന്നറിയിപ്പ്. ഒഴിവാക്കാന്‍ കഴിയുന്ന മരണങ്ങളെ കുറിച്ച് പ്രിയപ്പെട്ടവര്‍ക്ക് യാഥാര്‍ത്ഥ്യം അറിയാന്‍ കഴിയാത്ത തരത്തിലാണ് ഈ സംസ്‌കാരമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഹെല്‍ത്ത് സര്‍വ്വീസിന്റെ ഉള്‍ത്തളങ്ങളില്‍ ശക്തമായ രീതി അവസാനിപ്പിക്കാന്‍ മന്ത്രിമാരും, എന്‍എച്ച്എസ് നേതാക്കളും, ആശുപത്രി ബോര്‍ഡുകളും കാര്യമായൊന്നും ചെയ്യുന്നില്ലെന്ന് ഓംബുഡ്സ്മാന്‍ പറയുന്നു. ഈ വീഴ്ചകളെ കുറിച്ച് വിവരം നല്‍കുന്ന ജീവനക്കാരെ ഇരകളാക്കുകയും ചെയ്യും. ഏഴ് വര്‍ഷത്തെ സേവനത്തിന് ശേഷം സ്ഥാനമൊഴിയാന്‍ ഒരുങ്ങവെയാണ് ഓംബുഡ്സ്മാന്‍ റോബ് |
|
Full Story
|
|
|
|
| |