Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
കഴിഞ്ഞ വര്‍ഷം അയര്‍ലന്‍ഡില്‍ ഏറ്റവുമധികം വര്‍ക്ക് പെര്‍മിറ്റുകള്‍ ലഭിച്ചത് ഇന്ത്യക്കാര്‍ക്ക്
reporter

ഡബ്ലിന്‍: കഴിഞ്ഞ വര്‍ഷം അയര്‍ലന്‍ഡില്‍ ഏറ്റവുമധികം വര്‍ക്ക് പെര്‍മിറ്റുകള്‍ ലഭിച്ചത് ഇന്ത്യക്കാര്‍ക്ക്. ആകെ അനുവദിച്ചത് 30,981 വര്‍ക്ക് പെര്‍മിറ്റുകളില്‍ 38 ശതമാനം ഇന്ത്യക്കാരുടെയാണ്. അതായത് 11,893 എണ്ണം. ഫിലിപ്പീന്‍സ്, ബ്രസീല്‍, പാക്കിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് യഥാക്രമം പിന്നീട് വര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് അനുവദിച്ചത്.

ഈ അഞ്ച് രാജ്യക്കാര്‍ക്കായാണ് ആകെ പെര്‍മിറ്റുകളില്‍ 65 ശതമാനവും നല്‍കിയിരിക്കുന്നത്. ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ വര്‍ക്ക് മേഖലയിലാണ് ഏറ്റവും കൂടുതല്‍ പെര്‍മിറ്റുകള്‍ അനുവദിച്ചിരിക്കുന്നത്. ആകെ അപേക്ഷകളില്‍ മൂന്നിലൊന്നും ഇതിലാണ് അനുവദിച്ചത്. ആകെ പെര്‍മിറ്റുകളില്‍ പകുതിയും നല്‍കിയിരിക്കുന്നത് തലസ്ഥാനമായ ഡബ്ലിനിലാണ്.

 
Other News in this category

 
 




 
Close Window