Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
സ്വന്തമായി വീടില്ല, രണ്ടു ഡബിള്‍ ഡെക്കര്‍ ബസ് വാങ്ങി വീടാക്കി
reporter

ലണ്ടന്‍: സ്വന്തമായി ഒരു വീടില്ല എന്നത് പലരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്. എന്നാല്‍, വീട് വയ്ക്കണമെന്നോ വാങ്ങണമെന്നോ ആഗ്രഹിച്ചാലോ? അതിനുള്ള ചെലവ് പലര്‍ക്കും താങ്ങാനാവാത്തതും ആയിരിക്കും. അത്തരം ഒരവസ്ഥയിലാണ് എട്ട് പേരടങ്ങുന്ന ഈ കുടുംബം ഒരു അടിപൊളി മാര്‍ഗം കണ്ടെത്തിയത്. രണ്ട് ഡബിള്‍ ഡക്കര്‍ ബസ് ചേര്‍ത്ത് ഒരു?ഗ്രന്‍ താമസസ്ഥലം ഒരുക്കി. യുകെയിലെ കോണ്‍വാളിലെ ഹെല്‍സ്റ്റണില്‍ താമസിക്കുന്ന 30 വയസ്സുള്ള ആന്റണിയും എമ്മ ടെയ്ലറും ഇതിലൂടെ വാടകയിനത്തില്‍ പ്രതിവര്‍ഷം 10,000 പൗണ്ട് (10.56 ലക്ഷം രൂപ) ലാഭിക്കുന്നുണ്ട് എന്നാണ് പറയുന്നത്. eBay മുഖേനയാണ് അവര്‍ ഈ ബസുകള്‍ വാങ്ങിയത്. ദമ്പതികള്‍ക്ക് അഞ്ച് മക്കളാണ്. ആന്റണിയുടെ ഒരു സഹോദരിയും ഇവര്‍ക്കൊപ്പം താമസിക്കുന്നുണ്ട്. വീല്‍ചെയര്‍ ആവശ്യമുള്ളയാളാണ് സഹോദരി ഹന്ന.

തങ്ങള്‍ക്ക് എല്ലാവര്‍ക്കും ഒരുമിച്ച് കഴിയണമായിരുന്നു. എന്നാല്‍, വീട് വാങ്ങാനോ, വലിയ വാടക കൊടുക്കാനോ കഴിയുമായിരുന്നില്ല. ശരിക്കും തെരുവിലേക്കിറങ്ങേണ്ടുന്ന അവസ്ഥയോളമെത്തിയിരുന്നു കാര്യങ്ങള്‍. എന്നാല്‍, അപ്പോഴാണ് ഇങ്ങനെ ഒരു ബസ് വാങ്ങുന്നതും അത് വീടാക്കി മാറ്റുന്നതും എന്നാണ് ആന്റണി പറയുന്നത്. ഒരു ടിക്ടോക്ക് വീഡിയോയില്‍ ആ വീടിന്റെ കാഴ്ചകളെല്ലാം ആന്റണി കാണിച്ചു തരുന്നുണ്ട്. ഏഴ് ബെഡ്‌റൂമുകളാണ് വീടിനുള്ളത്. നിരവധി ബാത്ത്‌റൂമുകളും ഒരു അടുക്കളയും ഒരു ലിവിം?ഗ് ഏരിയയും വീടിനുണ്ട്. എല്ലാം വളരെ മനോഹരമായി സൗകര്യത്തില്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത് എന്നും വീഡിയോ കാണുമ്പോള്‍ മനസിലാവും. രണ്ട് ബസുകളും eBay -ല്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നത് കണ്ടപ്പോഴാണ് തനിക്ക് ഇങ്ങനെ ഒരു വീടുണ്ടാക്കാനുള്ള ഐഡിയോ തോന്നിയത് എന്നും ആന്റണി പറയുന്നു. ഇന്ന് ഒരുപാട് പേര്‍ ഇതുപോലെ ബസുകള്‍ വാങ്ങി വീടുകളാക്കി മാറ്റുന്നുണ്ട്.




 
Other News in this category

 
 




 
Close Window