Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6705 INR  1 EURO=106.7122 INR
ukmalayalampathram.com
Tue 03rd Feb 2026
 
 
UK Special
  Add your Comment comment
കെയര്‍ ഹോമില്‍ വൃദ്ധനെ വലിച്ചിഴച്ച മലയാളിക്ക് ജയില്‍ ശിക്ഷ: വയോധികനെ ക്രൂരമായി വേദനിപ്പിച്ചത് ജിനു ഷാജി; മലയാളികള്‍ക്ക് മൊത്തം അപമാനം
Text By: Team ukmalayalampathram
കെയര്‍ഹോമില്‍ ജോലി ചെയ്യുന്ന മലയാളിയുടെ ക്രൂരതകള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞു. വൃദ്ധനായ അന്തേവാസിയെ കാലുകള്‍ പിന്നിലേക്ക് വലിച്ചിട്ടു. തലയ്ക്ക് മുകളില്‍ പിടിച്ച് അമര്‍ത്തി വേദനിപ്പിച്ചു. വേദന സഹിക്കാതെ വയോധികന്‍ നിലവിളിച്ചിട്ടും പിടി വിട്ടില്ല. നാലു മിനിറ്റോളം ക്രൂരത തുടര്‍ന്നു. എല്ലാം കൃത്യമായി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പ്രതിയുടെ പേര് ജിനു ഷാജി. വയസ്സ് 26. യുകെയില്‍ ജോലി ചെയ്യാന്‍ വന്ന് ഇത്രയും ക്രൂരത കാണിച്ച ജിനു ഇവിടെ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും കെയര്‍ വര്‍ക്കര്‍മാര്‍ക്കും ആരോഗ്യ മേഖലയ്ക്കും നാണക്കേടുണ്ടാക്കി. ഇയാള്‍ക്ക് ജയില്‍ ശിക്ഷ വിധിച്ചിട്ടുണ്ട്.
മലയാളി കെയര്‍ വര്‍ക്കര്‍ക്കു ജയില്‍ശിക്ഷ. എക്സ്റ്റര്‍ ലാംഗ്ഫോര്‍ഡ് പാര്‍ക്ക് നഴ്സിംഗ് ഹോമില്‍ ജോലി ചെയ്യവെയാണ് ജിനു ഷാജി(26 ) പ്രായമായ മനുഷ്യന്റെ കാലുകള്‍ പിന്നിലേക്ക് വലിച്ച് തലയ്ക്ക് മുകളില്‍ പിടിച്ച് വേദനിപ്പിച്ചത്.
എക്സ്റ്റര്‍ ക്രൗണ്‍ കോടതി ജിനുവിന്റെ ക്രൂരതകള്‍ക്ക് ഒരു വര്‍ഷത്തെ ജയില്‍ശിക്ഷയാണ് വിധിച്ചത്. കെയര്‍ ഹോം ഇപ്പോള്‍ വില്‍ക്കുകയും, പുതിയ മാനേജ്മെന്റ് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. മുത്തശ്ശന്റെ കരച്ചില്‍ തങ്ങളെ ഇപ്പോഴും മാനസികമായി ബുദ്ധിമുട്ടിക്കാറുണ്ടെന്ന് ഇരയുടെ ബന്ധുക്കള്‍ കോടതിയില്‍ വ്യക്തമാക്കി.
തന്റെ 38 വര്‍ഷത്തെ കെയര്‍ മേഖലയിലെ ജോലിക്കിടെ ഇത്തരമൊരു ക്രൂരത കണ്ടിട്ടില്ലെന്നാണ് ഹോമിലെ മാനേജര്‍ വീഡിയോ കണ്ടതിന് ശേഷം പ്രതികരിച്ചത്. ഇതേക്കുറിച്ച് ചോദ്യം ചെയ്തതോടെ ജിനു ഷാജി നാട്ടിലേക്ക് പറന്നു, മൂന്ന് മാസം ഇവിടെ തുടര്‍ന്നു. എന്നാല്‍ യുകെയിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെ ജിനുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
 
Other News in this category

 
 




 
Close Window