Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
ഡോ.അലക്‌സാണ്ടര്‍ നിക്കോളസ് അന്തരിച്ചു: യാത്രയായത് 1960ല്‍ യുകെയിലേക്കു കുടിയേറിയ മലയാളി
Text By: UK Malayalam Pathram
യുകെയിലെ ആദ്യകാല മലയാളി ഡോക്ടര്‍ അലക്‌സാണ്ടര്‍ നിക്കോളസ് അന്തരിച്ചു. ഭാര്യ മെഴ്സി അലക്‌സാണ്ടര്‍. മക്കള്‍: ജോര്‍ജ് അലക്‌സാണ്ടര്‍, ബിന്ദു കാര്‍ഡോസ, ജോഫി അലക്‌സാണ്ടര്‍, നിക്ക് അലക്‌സാണ്ടര്‍.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നു മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം, കേരള സര്‍ക്കാര്‍ മെഡിക്കല്‍ സര്‍വീസില്‍ സേവനം ആരംഭിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ഉപരിപഠനത്തിനായി 1960-കളില്‍ യുകെയിലെത്തി. NHS-ല്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചു.

യുകെ മലയാളി ഡോക്ടര്‍മാരുടെ കൂട്ടായ്മയായ യുകെ മലയാളി മെഡിക്കല്‍ അസോസിയേഷന്‍ സ്ഥാപിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ജനന വൈകല്യമായ മുറിച്ചുണ്ട് (Cleft Palate) ബാധിച്ച കുട്ടികള്‍ക്ക് സൗജന്യ ചികിത്സയും ശസ്ത്രക്രിയയും ലഭ്യമാക്കുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം കേരളത്തില്‍ ഏകോപിപ്പിച്ചിരുന്നു.
 
Other News in this category

 
 




 
Close Window