Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5998 INR  1 EURO=110.4972 INR
ukmalayalampathram.com
Tue 28th Apr 2026
 
 
UK Special
  Add your Comment comment
ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ ചൂടേറുന്ന വിവാദം: കീര്‍ സ്റ്റാര്‍മറിന് രാജിസമ്മര്‍ദ്ദം, പിന്‍ഗാമിയായി ഷബാന മഹ്‌മൂദ്?
reporter

ലോകനേതാക്കളെ കുരുക്കിലാക്കിയ എപ്സ്റ്റീന്‍ ഫയല്‍സ് വിവാദത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ പേര് ഉയര്‍ന്നുവന്നതോടെ രാജിസമ്മര്‍ദ്ദം ശക്തമാകുകയാണ്. പ്രധാനമന്ത്രിപദം രാജിവയ്‌ക്കേണ്ടി വന്നാല്‍ അടുത്ത നേതാവായി ആരെത്തും എന്ന ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളിലും പുറത്തും ശക്തമായി തുടരുന്നു.

പ്രമുഖ സ്ഥാനാര്‍ത്ഥികളില്‍ ഒരാളായി ആഭ്യന്തരകാര്യ സെക്രട്ടറി ഷബാന മഹ്‌മൂദ്യെക്കുറിച്ചാണ് കൂടുതല്‍ അഭ്യൂഹങ്ങള്‍. 2010 മുതല്‍ ബര്‍മിങാം ലേഡിവുഡിനെ പ്രതിനിധീകരിക്കുന്ന എംപിയായ ഷബാന, ലേബര്‍ പാര്‍ട്ടിയുടെ ആദ്യ മുസ്ലിം വനിതാ എംപിമാരില്‍ ഒരാളാണ്. രാഷ്ട്രീയജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ ഷാഡോ കാബിനറ്റില്‍ ഇടം നേടിയ അവര്‍, ഷാഡോ ജസ്റ്റിസ് സെക്രട്ടറിയും ഷാഡോ എജ്യുക്കേഷന്‍ സെക്രട്ടറിയും ഉള്‍പ്പെടെ നിരവധി പദവികള്‍ വഹിച്ചു.

2024-ല്‍ ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയതോടെ ഷബാനയെ ആഭ്യന്തരകാര്യ സെക്രട്ടറിയായി നിയമിച്ചു. പോലീസ്, ദേശീയ സുരക്ഷ, കുടിയേറ്റം, പൊതുസുരക്ഷ തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്ത അവര്‍, സ്ഥിരതയുള്ള നേതാവെന്ന നിലയില്‍ വിലയിരുത്തപ്പെടുന്നു.

പാക്ക് കുടിയേറ്റക്കാരായ മാതാപിതാക്കളുടെ മകളായ ഷബാന, കുടിയേറ്റ വിഷയങ്ങളില്‍ കടുത്ത നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ളവരാണ്. ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ അടുത്ത സുഹൃത്തായ പീറ്റര്‍ മന്‍ഡല്‍സണിനെ അമേരിക്കന്‍ അംബാസിഡറായി നിയമിച്ചതും പിന്നാലെ നീക്കിയതുമാണ് വിവാദത്തിന് കാരണമായത്. ഈ നിയമനത്തിന് ശുപാര്‍ശ ചെയ്തതിനാല്‍ മന്ത്രിസഭയിലെ ചീഫ് ഓഫ് സ്റ്റാഫ് മോര്‍ഗന്‍ മക്‌സ്വീനി രാജിവച്ചിരുന്നു.

പ്രതിപക്ഷം, നിയമന ഉത്തരവ് നല്‍കിയ പ്രധാനമന്ത്രിയും ധാര്‍മികതയുടെ പേരില്‍ രാജിവയ്ക്കണമെന്നും ആവശ്യപ്പെടുന്നു. പാര്‍ട്ടിക്കുള്ളിലും അമര്‍ഷം ഉയരുന്നതിനിടെ സഹപ്രവര്‍ത്തകരുടെ രാജി കൂടി വന്നതോടെ കീര്‍ സ്റ്റാര്‍മറിന്റെ സ്ഥാനം കൂടുതല്‍ ദുര്ബലമായി. ഈ സാഹചര്യത്തിലാണ് ഷബാന മഹ്‌മൂദ് പ്രധാനമന്ത്രിപദത്തിലെത്തുമോയെന്ന ചര്‍ച്ചകള്‍ക്ക് ചൂടേറുന്നത്

 
Other News in this category

 
 




 
Close Window