Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
UK Special
  30-09-2026
ബാംഗോറില്‍ തീരത്ത് നവജാത ശിശുവിന്റെ മൃതദേഹം; അമ്മയെ കണ്ടെത്താന്‍ സഹായം തേടി പൊലീസ്

ബാംഗോര്‍: നോര്‍ത്ത് വെയില്‍സിലെ ബാംഗോറില്‍ മെനൈ കടലിടുക്കിന്റെ തീരത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ശക്തമാക്കി പൊലീസ്. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെ സിലിവെന്‍ റോഡിന് സമീപത്തെ തീരത്താണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ അമ്മയെ കണ്ടെത്താനും അവരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാനുമാണ് അധികൃതര്‍ അടിയന്തര പ്രാധാന്യം നല്‍കുന്നത്. കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ല. അമ്മ ഭയന്നിരിക്കുകയോ എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയോ ചെയ്യാമെന്ന് ബെറ്റ്‌സി കാഡ്വാലഡര്‍ സര്‍വകലാശാല ആരോഗ്യ ബോര്‍ഡിലെ മിഡ്വൈഫറി ആന്‍ഡ് വിമണ്‍സ് സര്‍വീസസ് ഡയറക്ടര്‍ ഫിയോണ ജിറോഡ് പറഞ്ഞു. ഈ സാഹചര്യത്തില്‍ ഒറ്റപ്പെടാതെ

Full Story
  30-09-2026
വൃക്ക മാറ്റിവയ്ക്കലിനു പിന്നാലെ അണുബാധ; യുകെയില്‍ കോട്ടയം സ്വദേശി അനില്‍ തോമസ് അന്തരിച്ചു

ലണ്ടന്‍/കോട്ടയം: വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു പിന്നാലെയുണ്ടായ അണുബാധയെ തുടര്‍ന്ന് യുകെയില്‍ കോട്ടയം സ്വദേശി അന്തരിച്ചു. ബേണ്‍ലിയില്‍ താമസിച്ചിരുന്ന പുതുപ്പള്ളി തോട്ടയ്ക്കാട് പയറ്റുവിലയില്‍ കുടുംബാംഗമായ അനില്‍ തോമസ് (56) ആണ് മരിച്ചത്. മാഞ്ചസ്റ്റര്‍ എംആര്‍ഐ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഒരു മാസം മുന്‍പാണ് അനിലിന് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. തുടര്‍ചികിത്സയ്ക്കിടെ മാറ്റിവച്ച വൃക്കയില്‍ അണുബാധയുണ്ടാകുകയും ആരോഗ്യനില വഷളാകുകയുമായിരുന്നു.

ഭാര്യ ഹാഷ്‌ലി കുര്യന്‍ ബേണ്‍ലി ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ്. മകന്‍ ഷോണ്‍ ജര്‍മനിയിലെ ബെര്‍ലിനില്‍

Full Story
  29-09-2026
യുകെയില്‍ 2027 മാര്‍ച്ച് ഒന്നു മുതല്‍ 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ ഇല്ല: നല്ലകാലം വരുന്നുവെന്ന് മാതാപിതാക്കള്‍
യുകെയില്‍ പതിനാറ് വയസില്‍ താഴെയുള്ളവര്‍ക്ക് സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിലുള്ള നിരോധനം 2027 മാര്‍ച്ച് മുതല്‍ പ്രാബല്യത്തില്‍ വരും. ഈ നിരോധനം പുറപ്പെടുവിച്ച കള്‍ച്ചറല്‍ സെക്രട്ടറി ലിസ നന്ദിയാണ് ഇക്കാര്യം അറിയിച്ചത്. ലേബര്‍ പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത് പ്രസംഗിക്കവെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. അടുത്ത വസന്തകാലത്തോടെ ഇത് പ്രാബല്യത്തില്‍ വരും എന്നാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കള്‍ച്ചര്‍, മീഡിയ ആന്‍ഡ് സ്പോര്‍ട്ടിലെ ചില വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

കഴിഞ്ഞ ജൂണില്‍, പ്രധാനമന്ത്രിയായിരുന്ന സര്‍ കീര്‍ സ്റ്റാര്‍മറായിരുന്നു 16 വയസ്സില്‍ തഴെയുള്ള കുട്ടികള്‍ക്ക് പ്രധാന സാമൂഹ്യമാധ്യമങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തുമെന്ന് ആദ്യം പ്രഖ്യാപിച്ചത്. ടിക്ടോക്, സ്നാപ്ചാറ്റ്,
Full Story
  29-09-2026
യുകെയില്‍ 42 ദിവസത്തേക്കുള്ള ഡീസല്‍ ശേഖരമെന്ന് റിപ്പോര്‍ട്ട്; ഇന്ധന റേഷനിങ്ങിനെക്കുറിച്ച് ആശങ്ക

ലണ്ടന്‍: മധ്യപൂര്‍വേഷ്യയിലെ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ, ബ്രിട്ടനില്‍ 42 ദിവസത്തേക്കുള്ള ഡീസല്‍ മാത്രമാണ് ശേഖരമുള്ളതെന്ന് റിപ്പോര്‍ട്ട്. ഇന്ധനവിതരണത്തിലെ തടസ്സം നീണ്ടുനില്‍ക്കുകയും വിലക്കയറ്റം തുടരുകയും ചെയ്താല്‍ രാജ്യം ഇന്ധന അടിയന്തരാവസ്ഥയിലേക്ക് നീങ്ങിയേക്കുമെന്നാണ് മുന്നറിയിപ്പ്. ഗുരുതരമായ വിതരണ പ്രതിസന്ധിയുണ്ടായാല്‍ പെട്രോളിനും ഡീസലിനും റേഷനിങ് ഏര്‍പ്പെടുത്താനുള്ള സാധ്യതയും ചര്‍ച്ചയാകുന്നുണ്ട്. വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ബ്രിട്ടനിലെ ഇന്ധനശേഖരം കുറവാണെന്നാണ് സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 31 ദിവസത്തേക്കുള്ള ശേഖരമുള്ള ഓസ്ട്രേലിയയും സമാനമായ വെല്ലുവിളി നേരിടുന്നുണ്ട്. പ്രതിസന്ധി രൂക്ഷമായാല്‍ റേഷനിങ്

Full Story
  29-09-2026
ആര്‍എഎഫ് ഫെയര്‍ഫോര്‍ഡിന് സമീപം അറസ്റ്റിലായ അഞ്ചുപേര്‍ക്ക് ജാമ്യം; ഇറാന്‍ ബന്ധം അന്വേഷിക്കുന്നതായി റിപ്പോര്‍ട്ട്

ലണ്ടന്‍: ഗ്ലോസ്റ്റര്‍ഷയറിലെ ആര്‍എഎഫ് ഫെയര്‍ഫോര്‍ഡ് വ്യോമതാവളത്തിനു നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ടെന്ന സംശയത്തില്‍ അറസ്റ്റിലായ അഞ്ചുപേരെ 24 മണിക്കൂറിനുള്ളില്‍ ജാമ്യത്തില്‍ വിട്ടയച്ചതായി റിപ്പോര്‍ട്ട്. ലണ്ടനില്‍ താമസിക്കുന്ന, ഇരുപതുകളില്‍ പ്രായമുള്ള അഞ്ചുപേരാണ് ഞായറാഴ്ച രാവിലെ പിടിയിലായത്. വ്യോമതാവളത്തിനു സമീപം മൂന്ന് വാനുകള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഒരു കര്‍ഷക നല്‍കിയ വിവരത്തെ തുടര്‍ന്നായിരുന്നു പൊലീസ് നടപടി. ഇവരെ സ്‌ഫോടകവസ്തുക്കളുമായി പിടികൂടിയെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സംഭവത്തില്‍ ഇറാനുമായി ബന്ധപ്പെട്ടവരുടെ പങ്കുണ്ടോയെന്ന് അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. വ്യോമതാവളത്തിനു സമീപമെത്താന്‍ ഇവര്‍ക്ക് പണം

Full Story
  29-09-2026
യുകെയിലെ സ്ഥിരതാമസ നിബന്ധന: നിലപാട് മയപ്പെടുത്താന്‍ ഷബാന മഹ്‌മൂദ് തയ്യാറാകുന്നതായി സൂചന

ലണ്ടന്‍: വിദേശ തൊഴിലാളികള്‍ക്ക് ബ്രിട്ടനില്‍ സ്ഥിരതാമസ അനുമതി ലഭിക്കുന്നതിനുള്ള കാത്തിരിപ്പുകാലം നീട്ടാനുള്ള വിവാദ നിര്‍ദേശത്തില്‍ ആഭ്യന്തര മന്ത്രി ഷബാന മഹ്‌മൂദ് നിലപാട് മയപ്പെടുത്തിയേക്കുമെന്ന് സൂചന. കാത്തിരിപ്പുകാലം അഞ്ചില്‍നിന്ന് 15 വര്‍ഷമായി ഉയര്‍ത്താനുള്ള പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമായതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. നിര്‍ദേശത്തിലെ ചില വ്യവസ്ഥകള്‍ അനീതിയാണെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ടെന്ന് ലേബര്‍ പാര്‍ട്ടി സമ്മേളനത്തില്‍ മഹ്‌മൂദ് സമ്മതിച്ചു. നിയമപരമായി രാജ്യത്തെത്തിയ കുടിയേറ്റക്കാര്‍ക്കും ബ്രിട്ടീഷ് പൗരന്മാര്‍ക്കും നീതി ഉറപ്പാക്കുന്ന തീരുമാനമായിരിക്കും അന്തിമമായി സ്വീകരിക്കുകയെന്നും അവര്‍ വ്യക്തമാക്കി.

Full Story
  29-09-2026
1,400 കോടിയുടെ ഭാഗ്യവാന്‍ എവിടെ? ജാക്ക്‌പോട്ട് ടിക്കറ്റ് ഉടമയെ കാത്ത് ബ്രിട്ടന്‍

ലണ്ടന്‍: കേരളത്തില്‍ 30 കോടി രൂപയുടെ തിരുവോണം ബംപര്‍ ജേതാവിനെ തേടുന്നതിനിടെ, സമാനമായ ആകാംക്ഷയിലാണ് ബ്രിട്ടനും. യൂറോ മില്യന്‍സ് ലോട്ടറിയില്‍ 111.709 മില്യന്‍ പൗണ്ട്, ഏകദേശം 1,400 കോടിയിലേറെ രൂപയുടെ ജാക്ക്‌പോട്ട് നേടിയ ടിക്കറ്റ് ഉടമയാണ് ഇതുവരെ സമ്മാനം അവകാശപ്പെടാന്‍ മുന്നോട്ടുവരാത്തത്. സെപ്റ്റംബര്‍ 25ന് നടന്ന നറുക്കെടുപ്പിലെ വിജയടിക്കറ്റ് യുകെയിലാണ് വിറ്റത്. 11, 12, 15, 38, 49 എന്നീ പ്രധാന നമ്പറുകളും 10, 12 എന്നീ ലക്കി സ്റ്റാര്‍ നമ്പറുകളും ഒത്തുവന്ന ഒരേയൊരു ടിക്കറ്റിനാണ് വന്‍തുകയുടെ ജാക്ക്‌പോട്ട് ലഭിച്ചത്. ടിക്കറ്റുകള്‍ പരിശോധിച്ച് വിജയി സമ്മാനം അവകാശപ്പെടാന്‍ മുന്നോട്ടുവരണമെന്ന് നാഷനല്‍ ലോട്ടറി അധികൃതര്‍ അഭ്യര്‍ഥിച്ചു. സമ്മാനം ഇതിനകം അവകാശപ്പെട്ടതായി

Full Story
  29-09-2026
പതിനൊന്നാം വയസ്സില്‍ ചെസില്‍ ചരിത്രം; ഏറ്റവും പ്രായം കുറഞ്ഞ വനിതാ ഗ്രാന്‍ഡ്മാസ്റ്ററായി ബോധന ശിവാനന്ദന്‍

ലണ്ടന്‍: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ഗ്രാന്‍ഡ്മാസ്റ്ററായി ഇന്ത്യന്‍ വംശജയായ ബ്രിട്ടിഷ് ചെസ് താരം ബോധന ശിവാനന്ദന്‍. ഉസ്‌ബെക്കിസ്ഥാനിലെ സമര്‍ഖണ്ഡില്‍ നടന്ന 46-ാമത് ചെസ് ഒളിംപ്യാഡിലെ മികച്ച പ്രകടനത്തോടെയാണ് പതിനൊന്നുകാരി ചരിത്രനേട്ടം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന്റെ ഒന്നാം ബോര്‍ഡില്‍ 11 റൗണ്ടുകളിലും മത്സരിച്ച ബോധന എട്ട് പോയിന്റ് നേടി. വനിതാ ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിക്ക് ആവശ്യമായ 2300 റേറ്റിങ് നേരത്തേ മറികടന്നിരുന്ന താരം, ഒളിംപ്യാഡിലൂടെ മൂന്നാമത്തെയും അവസാനത്തെയും ഡബ്ല്യുജിഎം നോര്‍ം കൂടി സ്വന്തമാക്കി. വനിതകള്‍ക്കായി നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ചെസ് പദവിയാണ് വനിതാ ഗ്രാന്‍ഡ്മാസ്റ്റര്‍. ലണ്ടനിലെ ഹാരോയില്‍ വളര്‍ന്ന ബോധനയുടെ മാതാപിതാക്കള്‍

Full Story
[5][6][7][8][9]
 
-->




 
Close Window