Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
ആഷ്ടണ്‍ ഇന്‍ മാര്‍ക്ക്ഫീല്‍ഡില്‍ യുവാക്കളുടെ സംഘത്തിന്റെ അക്രമം; വീഡിയോ വൈറല്‍
reporter

ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ആഷ്ടണ്‍ ഇന്‍ മാര്‍ക്ക്ഫീല്‍ഡില്‍ യുവാക്കളുടെ സംഘത്തിന്റെ അക്രമ പ്രവര്‍ത്തനങ്ങള്‍ പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരി 8-ന് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങള്‍ പതിനായിരക്കണക്കിന് ആളുകള്‍ കണ്ടതോടെ, യുവ തലമുറയുടെ പെരുമാറ്റത്തെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

വീഡിയോയില്‍ സംഘം വഴിയാത്രക്കാരെ ആക്രമിക്കുകയും കടക്കാരെ ഭീഷണിപ്പെടുത്തി കട അടപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് കാണുന്നത്. സ്റ്റോപ്പുകള്‍ ഉള്‍പ്പെടെ പൊതുസ്ഥലങ്ങള്‍ നശിപ്പിക്കുകയും വഴിയാത്രക്കാരെ ഭീഷണിപ്പെടുത്തിയും അവഹേളിച്ചും ഭയപ്പെടുത്തുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഒരു റെസ്റ്റോറന്റ് ഉടമ പകര്‍ത്തിയ ദൃശ്യങ്ങളില്‍, യുവാക്കള്‍ ഉടമയുടെ ഫോണ്‍ പിടിച്ചെടുത്ത് നിലത്തേക്ക് എറിയുന്നതും, ഐസും മദ്യവും അദ്ദേഹത്തിന് നേരെ എറിയുന്നതും, പട്ടിയെ പോലെ കുരച്ച് പരിഹസിക്കുന്നതുമാണ് കാണുന്നത്.

വീഡിയോ പുറത്തുവന്നതോടെ പ്രദേശത്ത് വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. പൊലീസ് നടപടിയുണ്ടാകുമെന്നുറപ്പാണെന്നും, യുവാക്കളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു

 
Other News in this category

 
 




 
Close Window