Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ നഴ്‌സ് കൃഷ്ണകുമാര്‍ അന്തരിച്ചു; നഴ്‌സ് വര്‍ഷയുടെ ഭര്‍ത്താവ് വിട പറഞ്ഞത് 37ാം വയസ്സില്‍
Text By: UK Malayalam Pathram
നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ന്യൂറിയില്‍ താമസിക്കുന്ന കൃഷ്ണകുമാര്‍ (37) അന്തരിച്ചു. നഴ്‌സാണ് കൃഷ്ണകുമാര്‍. കാന്‍സര്‍ രോഗത്തോടുള്ള കഠിന പോരാട്ടത്തിനൊടുവിലാണ് മരണം. ഭാര്യ - വര്‍ഷ. അയര്‍ലന്‍ഡില്‍ നഴ്‌സാണ്. മകന്‍ ആറുവയസുകാരന്‍ റാം കൃഷ്ണകുമാര്‍.
ന്യൂറിയിലെ ഡെയ്സി ഹില്‍ ഹോസ്പിറ്റലില്‍ 2021ല്‍ നഴ്‌സായി ജോലിയില്‍ പ്രവേശിച്ച കൃഷ്ണകുമാര്‍, വളരെ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ സഹപ്രവര്‍ത്തകരുടെയും രോഗികളുടെയും സ്നേഹം പിടിച്ചുപറ്റിയ വ്യക്തിയായിരുന്നു. കരുണയും സമര്‍പ്പണബോധവും നിറഞ്ഞ സേവനത്തിലൂടെ അദ്ദേഹം സമൂഹത്തില്‍ ശ്രദ്ധേയനായിരുന്നു.

ജോലിയില്‍ പ്രവേശിച്ച് ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹത്തിന് കാന്‍സര്‍ സ്ഥിരീകരിക്കപ്പെട്ടു. തുടര്‍ന്ന് ശസ്ത്രക്രിയയും തുടര്‍ചികിത്സകളും നടത്തി. കഠിനമായ ആരോഗ്യപ്രതിസന്ധികളെ ധൈര്യത്തോടെ നേരിട്ടെങ്കിലും രോഗം ഗുരുതരമായി. കഴിഞ്ഞ വര്‍ഷം ചികിത്സയ്ക്കും കുടുംബസംഗമത്തിനുമായി നാട്ടിലെത്തിയിരുന്നു.
നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ മലയാളി സമൂഹത്തെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തി കൃഷ്ണകുമാറിന്റെ മരണവാര്‍ത്ത എത്തിയത്.
 
Other News in this category

 
 




 
Close Window