Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
UK Special
  27-03-2024
ഈസ്റ്ററിന് യുകെയിലെ പ്രധാന മോട്ടോര്‍വേകള്‍ അടഞ്ഞു കിടക്കും: ശനി, ഞായര്‍ ദിനങ്ങളില്‍ പുറത്തിറങ്ങും മുന്‍പ് ഓര്‍ക്കുക
യുകെയില്‍ കനത്ത ഗതാഗത കുരുക്കിന് വഴിവച്ചു മൂന്ന് പ്രധാന മോട്ടോര്‍വേകള്‍ പകുതി അടച്ചിടും. ഇംഗ്ലണ്ടിലെ പ്രധാന മോട്ടോര്‍വേകളായ എം 67, എം 20, എം 2 എന്നിവയാണ് ഭാഗികമായി അടച്ചിടുന്നത്. രണ്ട് ദിവസങ്ങള്‍ക്കകം ഇവ അടയ്ക്കും. ഈസ്റ്റര്‍ ദിനത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ വാഹനങ്ങളുമായി നിരത്തിലിറങ്ങും എന്ന് പ്രതീക്ഷിക്കുന്ന സമയത്താണ് ഈ അടച്ചിടല്‍ എന്നത് ഗതാഗത കുരുക്ക് രൂക്ഷമാക്കും.

ആദ്യ ബാങ്ക് ഹോളിഡേ മാര്‍ച്ച് 29 ന് വരുന്നതിനാല്‍ ദൈര്‍ഘ്യമേറിയ വാരാന്ത്യമാണ് ലഭിക്കുന്നത്. അതുകൊണ്ടു തന്നെ നിരത്തുകളില്‍ തിരക്ക് അനിയന്ത്രിതമായിരിക്കും. കുടുംബാംഗങ്ങളുമൊത്ത് വാരാന്ത്യം ചെലവഴിക്കാനായി യാത്ര പുറപ്പെടുന്നവര്‍ക്ക് ഈ അടച്ചിടല്‍ വലിയ ദുരിതമാവും.

2023 ലും 2024 ആരംഭത്തിലും എം 2, എം 20, എം 67 എന്നിവ ഭാഗികമായി
Full Story
  27-03-2024
യുകെയില്‍ നിന്ന് ഈസ്റ്ററിന് നാട്ടിലേക്കു പോകുന്നവര്‍ക്ക് ബാംഗ്ലൂര്‍ ടിക്കറ്റ് ശ്രമിക്കാം; ഹീത്രൂ എയര്‍പോര്‍ട്ടില്‍ 6 അധിക സര്‍വീസുകള്‍
ബ്രിട്ടീഷ് എയര്‍വെയ്‌സ് , വിര്‍ജിന്‍ അറ്റ് ലാന്റിക്ക് തുടങ്ങിയവയാണ് വിവിധ നഗരങ്ങളിലേയ്ക്ക് അധിക സര്‍വീസ് നടത്തുന്നത്. ഇത് യാത്രക്കാര്‍ക്ക് ചില ദീര്‍ഘദൂര റൂട്ടുകളില്‍ ലണ്ടനില്‍ നിന്ന് നേരിട്ടുള്ള യാത്ര കൂടുതല്‍ സുഗമമാകാന്‍ സഹായിക്കുന്നു.

ബാംഗ്ലൂരിന് പുറമ അബുദാബി, പാരീസ്, ബാഴ്‌സലോണ , കോസ്, ജസ്മിന്‍ (തുര്‍ക്കി ) എന്നിവിടങ്ങളിലേയ്ക്കാണ് പുതിയ സര്‍വീസുകള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള സ്ഥലങ്ങളിലേയ്ക്കാണ് പുതിയ സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയതെന്ന് ഹീത്രു എയര്‍പോര്‍ട്ടിലെ ചീഫ് കൊമേഴ്ഷ്യല്‍ ഓഫീസര്‍ റോസ് ബേക്കര്‍ പറഞ്ഞു . ബാംഗ്ലൂരിലേയ്ക്കും അബുദാബിയിലേയ്ക്കു മുള്ള സര്‍വീസുകള്‍ യുകെയില്‍ ഉടനീളമുള്ള ബിസിനസുകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറന്നു തരുമെന്നാണ്
Full Story
  27-03-2024
യുകെയില്‍ ജനസംഖ്യ വര്‍ധിച്ചു; 7.5 ശതമാനം കൂടിയെന്ന് റിപ്പോര്‍ട്ട്: ഇന്ത്യയില്‍ നിന്നുള്ളവരുടെ കുടിയേറ്റം തുടരുന്നു
ജനസംഖ്യയില്‍ 7.5 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായതായി കണക്കുകള്‍.ജനസംഖ്യയില്‍ ഉണ്ടായ വലിയ വര്‍ധനവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത് കുടിയേറ്റം തന്നെയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇംഗ്ലണ്ടിലെ ജനസംഖ്യ 40 ലക്ഷത്തോളം വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. 2022 പകുതിയോടെ ഇംഗ്ലണ്ടിലെ ജനസംഖ്യ 67.6 ദശലക്ഷമായിരുന്നു. 2011 ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ 4.3 ദശലക്ഷം അധികമാണിത്.

ഇംഗ്ലണ്ടിന് ശേഷം ഏറ്റവുമധികം ജനസംഖ്യ വര്‍ധനവ് ഉണ്ടായിരിക്കുന്നത് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലാണ്. ഇതേ കാലയളവില്‍ 96,225 പേരാണ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ ജനസംഖ്യയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത്. 5.3 ശതമാനത്തിന്റെ വര്‍ധന. 1,47,000 പേരുടെ (2.8 ശതമാനം) വര്‍ധനവ് ഉണ്ടായ സ്‌കോട്ട്ലാന്‍ഡ് ആണ് അതിനു പിന്നില്‍ .

വെയില്‍സില്‍ 67,882 ത്തോളം
Full Story
  27-03-2024
ഈസ്റ്റര്‍ വാരാന്ത്യത്തില്‍ യുകെയില്‍ കനത്ത ഗതാഗതക്കുരുക്കിന് സാധ്യത

ലണ്ടന്‍: ഈസ്റ്റര്‍ വാരാന്ത്യത്തില്‍ യുകെയില്‍ കനത്ത ഗതാഗത കുരുക്കിന് വഴിവച്ചു മൂന്ന് പ്രധാന മോട്ടോര്‍വേകള്‍ പകുതി അടച്ചിടും. ഇംഗ്ലണ്ടിലെ പ്രധാന മോട്ടോര്‍വേകളായ എം 67, എം 20, എം 2 എന്നിവയാണ് ഭാഗികമായി അടച്ചിടുന്നത്. രണ്ട് ദിവസങ്ങള്‍ക്കകം ഇവ അടയ്ക്കും. ഈസ്റ്റര്‍ ദിനത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ വാഹനങ്ങളുമായി നിരത്തിലിറങ്ങും എന്ന് പ്രതീക്ഷിക്കുന്ന സമയത്താണ് ഈ അടച്ചിടല്‍ എന്നത് ഗതാഗത കുരുക്ക് രൂക്ഷമാക്കും. ആദ്യ ബാങ്ക് ഹോളിഡേ മാര്‍ച്ച് 29 ന് വരുന്നതിനാല്‍ ദൈര്‍ഘ്യമേറിയ വാരാന്ത്യമാണ് ലഭിക്കുന്നത്. അതുകൊണ്ടു തന്നെ നിരത്തുകളില്‍ തിരക്ക് അനിയന്ത്രിതമായിരിക്കും. കുടുംബാംഗങ്ങളുമൊത്ത് വാരാന്ത്യം ചെലവഴിക്കാനായി യാത്ര പുറപ്പെടുന്നവര്‍ക്ക് ഈ അടച്ചിടല്‍ വലിയ

Full Story
  27-03-2024
ഇംഗ്ലണ്ടില്‍ ജനസംഖ്യയില്‍ 7.5 ശതമാനത്തിന്റെ വര്‍ധന, പ്രധാന കാരണം കുടിയേറ്റം

ലണ്ടന്‍: ഇംഗ്ലണ്ടിലെ ജനസംഖ്യയില്‍ 7.5 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.ജനസംഖ്യയില്‍ ഉണ്ടായ വര്‍ദ്ധനവിന് പ്രധാന കാരണം കുടിയേറ്റം തന്നെയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇംഗ്ലണ്ടിലെ ജനസംഖ്യ 40 ലക്ഷത്തോളം വര്‍ദ്ധിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. 2022 പകുതിയോടെ ഇംഗ്ലണ്ടിലെ ജനസംഖ്യ 67.6 ദശലക്ഷമായിരുന്നു. 2011 ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ 4.3 ദശലക്ഷം അധികമാണിത്. ഇംഗ്ലണ്ടിന് ശേഷം ഏറ്റവുമധികം ജനസംഖ്യ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലാണ്. ഇതേ കാലയളവില്‍ 96,225 പേരാണ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ ജനസംഖ്യയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത്. 5.3 ശതമാനത്തിന്റെ വര്‍ദ്ധനവാണെന്ന് ചുരുക്കം.

Full Story

  27-03-2024
ജൂലിയന്‍ അസാന്‍ജിനെ ഉടനെ നാടുകടത്തില്ല, അപ്പീല്‍ പരിഗണിക്കാനൊരുങ്ങി ബ്രിട്ടീഷ് കോടതി

ലണ്ടന്‍: യു.എസിലേക്ക് നാടുകടത്തുന്നതിനെതിരെ ജൂലിയന്‍ അസാന്‍ജ് നല്‍കിയ അപ്പീല്‍ പരിഗണിക്കാന്‍ ബ്രിട്ടീഷ് കോടതി. നാടുകടത്തുന്നതുമായി ബന്ധപ്പെട്ട ബ്രിട്ടീഷ്, യു.എസ് സര്‍ക്കാറുകള്‍ മതിയായ ഉറപ്പുനല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ അസാന്‍ജിന്റെ അപ്പീല്‍ പരിഗണിക്കുമെന്ന് ലണ്ടന്‍ ഹൈകോടതി അറിയിച്ചു. യു.എസ് സൈനിക രഹസ്യങ്ങള്‍ പരസ്യമാക്കിയ കേസില്‍ വിചാരണക്കായി അസാന്‍ജിനെ വിട്ടുനല്‍കണമെന്നാണ് യു.എസ് ആവശ്യം. എന്നാല്‍, തനിക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്നും യു.എസില്‍ മാന്യമായ വിചാരണ ഉണ്ടാകില്ലെന്നും അസാന്‍ജ് കോടതിയില്‍ വാദിച്ചു. ഇതു പരിഗണിച്ചാണ് രണ്ടംഗ ബെഞ്ച്, യു.എസ് സര്‍ക്കാര്‍ അസാന്‍ജിന് നല്‍കുന്ന പരിഗണന സംബന്ധിച്ച് ഉറപ്പുകള്‍ മൂന്നാഴ്ചക്കകം

Full Story
  27-03-2024
ഇംഗ്ലണ്ടിലെ ഹോളി ആഘോഷം കണ്ട് ഞെട്ടി ഇംഗ്ലീഷുകാര്‍

ലണ്ടന്‍: ഇന്ത്യയിലും വിദേശത്തുമായി ആയിരക്കണക്കിന് ആളുകളാണ് ഇന്നലെ വര്‍ണങ്ങള്‍ വാരിവിതറി ഹോളി ആഘോഷങ്ങളില്‍ മുഴുകിയത്. അതിന്റെ നിറക്കാഴ്ചകള്‍ നമ്മില്‍ പലരും സോഷ്യല്‍ മീഡിയയില്‍ കണ്ടിട്ടുണ്ടാവും. ഇപ്പോഴിതാ അക്കൂട്ടത്തില്‍ ഒരു ഹോളി ആഘോഷം അല്‍പ്പം പ്രത്യേകതകളോടെ വേറിട്ടു നില്‍ക്കുകയാണ്. ഇംഗ്ലണ്ടിലെ ഡോര്‍സെറ്റിലെ പ്രശസ്തമായ കോര്‍ഫെ കാസില്‍ നടന്ന ഹോളി ആഘോഷമാണിത്. ഇതാദ്യമായാണ് ഇത്തരത്തിലൊരു ആഘോഷം ഇവിടെ സംഘടിപ്പിക്കുന്നത്. കോട്ടയുടെ ഗാംഭീര്യമുള്ള പശ്ചാത്തലം ചായങ്ങളില്‍ മുങ്ങി, ഇന്ത്യന്‍ പാചകരീതികളും ബോളിവുഡ് നൃത്ത പരിപാടികളും കൊണ്ട് അന്തരീക്ഷം സമ്പന്നമായി. നാഷണല്‍ ട്രസ്റ്റിന്റെ പങ്കാളിത്തത്തോടെ ബോണ്‍മൗത്ത്, പൂള്‍, ക്രൈസ്റ്റ് ചര്‍ച്ച് ഇന്ത്യന്‍

Full Story
  27-03-2024
കുറുക്കുവഴിയിലൂടെ ഒഇടി പാസായി ബ്രിട്ടനിലെത്തിയ മലയാളികളുള്‍പ്പെടെ 148 നഴ്‌സുമാരുടെ ഭാവി തുലാസില്‍

ലണ്ടന്‍: ഒഇടി (ഒക്യുപ്പേഷണല്‍ ഇംഗ്ലിഷ് ടെസ്റ്റ്) പരീക്ഷ 'കുറുക്കുവഴി'യില്‍ പാസായി ബ്രിട്ടനിലെത്തിയ 148 നഴ്‌സുമാരുടെ ഭാവി തുലാസില്‍. 2022 ഓഗസ്റ്റിനു ശേഷം ചണ്ഡിഗഡിലെ ഒഇടി കേന്ദ്രത്തില്‍നിന്നും പരീക്ഷ പാസായവരോടാണ് എന്‍എംസി (നഴ്‌സിങ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സില്‍) വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഓണ്‍ലൈന്‍ ഹിയറിങ്ങിലൂടെ വിശദീകരണം നല്‍കണമെന്നാണ് എന്‍എംസിയുടെ ആവശ്യം. ഇല്ലാത്തപക്ഷം ഇവരുടെ പിന്‍ നമ്പര്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കനത്ത നടപടികളിലേക്ക് കടക്കുമെന്നാണ് മുന്നറിയിപ്പ്. ഇത്തരത്തില്‍ നോട്ടീസ് ലഭിച്ച 148 പേരില്‍ മഹാഭൂരിപക്ഷവും മലയാളികളാണ്. പിന്‍ നമ്പര്‍ നഷ്ടമായാല്‍ ജോലിയില്‍നിന്നും പുറത്തായി നാട്ടിലേക്കു മടങ്ങേണ്ട

Full Story
[509][510][511][512][513]
 
-->




 
Close Window