|
|
|
|
|
| റസല്‍ ഗ്രൂപ്പ് യൂണിവേഴ്‌സിറ്റികളില്‍ യുകെ വിദ്യാര്‍ഥികളുടെ എണ്ണം 25 ശതമാനത്തില്‍ താഴെ |
ലണ്ടന്‍: ബ്രിട്ടന്റെ അഭിമാന പഠനകേന്ദ്രങ്ങളാണ് റസല്‍ ഗ്രൂപ്പ് യൂണിവേഴ്സിറ്റികള്‍. ഇവിടെ പഠിക്കാന്‍ അവസരം ലഭിക്കുന്നത് വിദേശ വിദ്യാര്‍ത്ഥികളെ സംബന്ധിച്ചും അഭിമാന നേട്ടമാണ്. എന്നാല്‍ ഈ അഭിമാന സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കുന്ന യുകെ വിദ്യാര്‍ത്ഥികളുടെ എണ്ണം ഇപ്പോള്‍ ശോഷിച്ച് വരികയാണ്. വിദേശ വിദ്യാര്‍ത്ഥികളുടെ മികവ് മാത്രമല്ല ഇതിന് കാരണം, മറിച്ച് ഇവര്‍ ഒഴുക്കുന്ന പണം കൂടിയാണ്. റസല്‍ ഗ്രൂപ്പ് യൂണിവേഴ്സിറ്റികളുടെ വരുമാനത്തില്‍ കാല്‍ശതമാനം മാത്രമാണ് യുകെ വിദ്യാര്‍ത്ഥികളില്‍ നിന്നും ലഭിക്കുന്നത്. പല സ്ഥാപനങ്ങളും അധികമായി വിദേശ വിദ്യാര്‍ത്ഥികളുടെ ഫീസിനെ ആശ്രയിച്ച് തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ മുന്‍നിര സ്ഥാപനങ്ങള്‍ക്ക് ഫീസ് ഇനത്തില്‍ ലഭിക്കുന്ന |
|
Full Story
|
|
|
|
|
|
|
| ഋഷിക്ക് പകരം മറ്റൊരു നേതാവിനെ നോക്കിയാല്‍ തിരിച്ചടി നേരിടേണ്ടിവരുമെന്ന് സര്‍വ്വേ ഫലം |
ലണ്ടന്‍: ഋഷി സുനകിന് പകരം മറ്റൊരു നേതാവെന്ന ആലോചന നടക്കവേ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അടുത്ത തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്ന് സര്‍വ്വേ ഫലം. ഒബ്സര്‍വര്‍ നടത്തിയ സര്‍വ്വേയിലാണ് അഭിപ്രായം ഉയര്‍ന്നത്. പൊതു തെരഞ്ഞെടുപ്പിന് മുമ്പായി പെന്നി മോര്‍ഡന്റിനെ ആ സ്ഥാനത്തേക്കു എത്തിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് സര്‍വ്വേ ഫലം പുറത്തുവരുന്നത്. പെന്നി മോര്‍ഡന്റിന് മാത്രമാണ് ഋഷിയേക്കാള്‍ അല്‍പമെങ്കിലും കൂടുതല്‍ ജനപ്രീതിയുള്ളൂ എന്നും സര്‍വ്വേയില്‍ പറയുന്നു. സര്‍വ്വേയില്‍ ഋഷി സുനക് 29 പോയിന്റുകള്‍ നേടിയപ്പോള്‍ മോര്‍ഡന്റ് 30 പോയിന്റുകള്‍ നേടി. അതേസമയം, ഋഷിയുടെ പിന്‍ഗാമിയുണ്ടാകും എന്ന് കരുതുന്ന നിലവിലെ ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി, മുന്‍ ഹോം |
|
Full Story
|
|
|
|
|
|
|
| കേരള തീരത്തും ക്രൂഡ് ഓയില്‍ ശേഖരം, പര്യവേക്ഷണത്തിന് ഓയില്‍ ഇന്ത്യയുമായി കരാറില്‍ ഒപ്പുവച്ച് യുകെ കമ്പനി |
ലണ്ടന്‍: കേരളത്തിലും ക്രൂഡ് ഓയില്‍ ശേഖരമോ മൂക്കത്ത് വിരല്‍ വക്കാന്‍ വരട്ടെ. കൊല്ലത്ത് ക്രൂഡ് ഓയില്‍ പര്യവേക്ഷണത്തിന് തയ്യാറെടുക്കുകയാണ് കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഓയില്‍ ഇന്ത്യ ലിമിറ്റഡ്. കൊല്ലത്ത് ആഴക്കടലില്‍ ക്രൂഡ് ഓയില്‍ അടക്കമുള്ള ദ്രവ-വാതക-ഇന്ധന പര്യവേക്ഷണത്തിന് 1,252 കോടിയുടെ കരാര്‍ ആണ് ഒപ്പുവെച്ചിരിക്കുന്നത്. യുകെ ആസ്ഥാനമായ സ്വകാര്യ കമ്പനിയായ ഡോള്‍ഫിന്‍ ഡ്രില്ലിംഗ് എഎസുമായിട്ടാണ് കരാര്‍. ഈ വര്‍ഷം പകുതിയോടെ പര്യവേക്ഷണം ആരംഭിക്കും.കൊല്ലം തീരത്ത് നിന്ന് 26 നോട്ടിക്കല്‍ മൈല്‍ (48 കിലോമീറ്റര്‍) അകലെയാണ് പര്യവേക്ഷണം. ഇതിനുള്ള കൂറ്റന്‍ കിണറുകള്‍ സ്ഥാപിക്കുന്നതിന് ഉള്‍പ്പടെയാണ് കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. കൂറ്റന്‍ കിണറുകളുടെ രൂപകല്‍പന, |
|
Full Story
|
|
|
|
|
|
|
| യുകെയിലെ കെന്റില്‍ കൗമാരക്കാരിയെ കുത്തിപ്പരുക്കേല്‍പ്പിച്ചു, പന്ത്രണ്ടുവയസുകാരന്‍ അറസ്റ്റില്‍ |
ലണ്ടന്‍: യുകെയിലെ കെന്റില്‍ കൗമാരക്കാരിയായ പെണ്‍കുട്ടിയെ കത്തിക്ക് കുത്തി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ 12 വയസ്സുള്ള ആണ്‍കുട്ടിയെ അറസ്റ്റ് ചെയ്തു. വെളളിയാഴ്ച ഉച്ചകഴിഞ്ഞ് 3.55 ന് സിറ്റിങ്ബണിലെ അഡ്ലെയ്ഡ് ഡ്രൈവിലുള്ള പെണ്‍കുട്ടിക്ക് കുത്തേറ്റതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെത്തുടര്‍ന്നാണ് ഉദ്യോഗസ്ഥരെയും പാരാമെഡിക്കല്‍ സംഘത്തെയും വിളിച്ചുവരുത്തിയതെന്ന് കെന്റ് പൊലീസ് അറിയിച്ചു. മുറിവേറ്റ പെണ്‍കുട്ടിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് ലണ്ടനിലെ ആശുപത്രിയില്‍ എത്തിച്ചു.
പെണ്‍കുട്ടിയുടെ പരുക്ക് ഗുരുതരമല്ലെന്നും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും പൊലീസ് പറഞ്ഞു. ഗുരുതരമായ ദേഹോപദ്രവം ഏല്‍പ്പിക്കുക എന്ന ഉദ്ദേശത്തോടെ |
|
Full Story
|
|
|
|
|
|
|
| വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റിന് കാന്‍സര്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്: ചാള്‍സ് രാജാവും അര്‍ബുദ ചികിത്സ തേടിയിരുന്നു |
|
വെയില്‍സിന്റെ രാജകുമാരി കെയ്റ്റും കാന്‍സര്‍ ചികിത്സയില്‍ . തനിക്ക് കാന്‍സര്‍ രോഗമാണെന്നും രോഗത്തെ ചെറുക്കാനുള്ള കീമോതെറാപ്പി ചികില്‍സ ആരംഭിച്ചതായും വിഡിയോ സന്ദേശത്തിലൂടെ കെയ്റ്റ് തന്നെയാണ് ലോകത്തോടു തുറന്നു പറഞ്ഞത്. എന്നാല്‍ ഏതു തരം കാന്‍സറാണെന്ന് കെന്‍സിങ്ടണ്‍ പാലസ് വ്യക്തമാക്കുന്നില്ല. ഇതോടെ ആഴ്ചകളായി രാജകുമാരിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നിലനിന്നിരുന്ന ആശങ്കകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമായി. നേരത്തെ രാജകുമാരി ഉദര ശസ്ത്രക്രിയയ്ക്കു വിധേയയായി എന്നതരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.
ചാള്‍സ് രാജാവിന്റെ മൂത്ത മകനും ഒന്നാം കിരീടാവകാശിയുമായ വില്യം രാജകുമാരന്റെ ഭാര്യയാണ് കെയ്റ്റ്. ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ചാള്‍സ് രാജാവിന് കാന്‍സര്‍ രോഗം |
|
Full Story
|
|
|
|
|
|
|
| ശ്വാസകോശാര്‍ബുദത്തെ പ്രതിരോധിക്കാന്‍ ലോകത്തെ ആദ്യ വാക്‌സിന്‍ വികസിപ്പിക്കാന്‍ ഒരുങ്ങി ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ |
ലണ്ടന്‍: ശ്വാസകോശാര്‍ബുദത്തെ പ്രതിരോധിക്കുന്നതിനുള്ള ലോകത്തെ ആദ്യ വാക്‌സിന്‍ വികസിപ്പിക്കാന്‍ ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ ഒരുങ്ങുന്നു. ഓക്‌സ്ഫഡ് സര്‍വകലാശാല, ഫ്രാന്‍സിസ് ക്രിക് ഇന്‍സ്റ്റിറ്റ്യൂട്ട്, യൂണിവേഴ്സിറ്റി കോളേജ് ലണ്ടന്‍ എന്നിവിടങ്ങളിലെ ഗവേഷകരാണ് 'ലങ്‌വാക്‌സ്' എന്നുപേരിട്ട വാക്‌സിന്‍ നിര്‍മാണത്തിനുപിന്നില്‍. കോവിഡിനെ പ്രതിരോധിക്കാന്‍ ഓക്‌സ്ഫഡ് വികസിപ്പിച്ച അസ്ട്രാസെനക വാക്‌സിനുസമാനമാണ് ലങ്‌വാക്‌സും. ശ്വാസകോശത്തില്‍ അര്‍ബുദമുണ്ടാക്കുന്ന 'റെഡ് ഫ്‌ളാഗ്' പ്രോട്ടീനുകളെ വാക്‌സിനിലെ ഡി.എന്‍.എ. ഉപയോഗിച്ച് പ്രതിരോധിക്കുകയാണ് ലക്ഷ്യം.
ഡി.എന്‍.എ. തന്തുവിന് അര്‍ബുദത്തിനുകാരണമാകുന്ന |
|
Full Story
|
|
|
|
|
|
|
| മുപ്പതു വര്‍ഷത്തിനിടെ ഏറ്റവും കടുത്ത പട്ടിണിയെ അഭിമുഖീകരിച്ച് ബ്രിട്ടന്‍ |
ലണ്ടന്‍: ബ്രിട്ടന്‍ കടുത്ത പട്ടിണിയെ അഭിമുഖീകരിക്കുന്നതായി റിപ്പോര്‍ട്ട്. മുപ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും വര്‍ധിച്ച പട്ടിണിയാണ് നിലവില്‍ ബ്രിട്ടന്‍ നേരിടുന്നത്. ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് (ഡി.ഡബ്ല്യു.പി) ആണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. പ്രധാനമന്ത്രി ഋഷി സുനകിന്റെ സര്‍ക്കാര്‍ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുകയും ജീവിത ചെലവില്‍ പ്രതിസന്ധി ഉണ്ടാക്കിയെന്നും കണക്കുകളെ ചൂണ്ടിക്കാട്ടി സോഷ്യല്‍ സെക്യൂരിറ്റി മന്ത്രി അലിസണ്‍ മക്ഗവര്‍ണ്‍ പറഞ്ഞു. സുനക് സര്‍ക്കാര്‍ രാജ്യത്തുടനീളമുള്ള കുടുംബങ്ങളെ ദാരിദ്ര്യത്തിലേക്കും കുട്ടികളെ പട്ടിണിയിലേക്കും തള്ളിവിട്ടുവെന്നും മക്ഗവര്‍ണ്‍ ചൂണ്ടിക്കാട്ടി. പട്ടിണിയുമായി |
|
Full Story
|
|
|
|
|
|
|
| ജോലി കിട്ടാതെ മടങ്ങേണ്ടി വരുമോയെന്ന ആശങ്കയില്‍ യുകെയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ |
ലണ്ടന്‍: 2023 നാലാം പാദത്തില്‍ ജിഡിപി 0.3% ഇടിഞ്ഞതോടെ യുകെയുടെ സമ്പദ്വ്യവസ്ഥ ഔദ്യോഗികമായി തന്നെ മാന്ദ്യത്തിലേക്ക് കടന്നിരിക്കുകയാണ്. യുകെയിലുണ്ടാകുന്ന സാമ്പത്തിക പ്രതിന്ധി ഇന്ത്യ അടക്കമുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്നു എന്നുള്ളതാണ് പ്രധാന കാര്യം.സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതോടെ ജോലി ലഭിക്കാതെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ കാലാവധി തീരുമോ എന്ന ആശങ്ക പലരും ഇതിനോടകം പ്രകടിപ്പിച്ചു കഴിഞ്ഞു. ഇതിനോടകം ഒരു ജോലി കണ്ടെത്താന്‍ സാധിക്കാത്തതില്‍ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്നാണ് സ്റ്റെര്‍ലിംഗ് സര്‍വകലാശാലയിലെ മീഡിയ മാനേജ്മെന്റ് വിദ്യാര്‍ത്ഥിനിയായ വൈഷ്ണവി ജവാല്‍ക്കര്‍ പറയുന്നതെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. യു |
|
Full Story
|
|
|
|
| |