Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
UK Special
  26-03-2024
മാഞ്ചസ്റ്ററില്‍ താമസിക്കുന്ന സിബിയുടെ ഭാര്യയുടെ അമ്മയെ കോതമംഗലത്തെ വീടിനുള്ളില്‍ കഴുത്തറുത്തു കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തി
മാഞ്ചസ്റ്ററില്‍ താമസിക്കുന്ന സിബിയുടെ ഭാര്യ സിജയുടെ മാതാവിനെ നാട്ടില്‍ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോതമംഗലം ചെങ്ങമനാട്ട് ഏലിയാസിന്റെ ഭാര്യ സാറാമ്മ(72)യാണ് വീട്ടില്‍ ദാരുണമായി കൊല്ലപ്പെട്ടത്. മോഷണത്തിനിടെ നടന്ന കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയിലായി. അയല്‍വാസികളായ മൂന്ന് അന്യ സംസ്ഥാന തൊഴിലാളികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. സാറാമ്മയുടെ മക്കള്‍: സിജി, സിജോ, സീന, എല്‍ദോസ്.
മരുമക്കള്‍: യോനാച്ചന്‍ കുന്നയ്ക്കാല്‍, സിബി (യുകെ), ജിജി (ഡല്‍ഹി), സില്‍ജു(വയനാട്).

തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30-നും 3.30-നും ഇടയിലാണ് കൃത്യം നടന്നത് എന്നാണ് കരുതുന്നത്. സംഭവസമയം സാറാമ്മ വീട്ടില്‍ തനിച്ചായിരുന്നു. ജോലി കഴിഞ്ഞ് മൂന്നരയോടെ വീട്ടില്‍
Full Story
  26-03-2024
യുകെയിലെ മലയാളി നഴ്‌സുമാര്‍ കൂട്ടത്തോടെ മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്ക്; ചിലര്‍ അമേരിക്കയിലേക്കും: നല്ലകാലം കഴിഞ്ഞെന്നും പ്രചാരണം
യുകെയില്‍ മലയാളി നഴ്‌സുമാര്‍ക്ക് നല്ലകാലം കഴിഞ്ഞെന്നു പരക്കെ പ്രചാരണം. അതല്ല, ജോലി സാഹചര്യങ്ങളും വരുമാനവും ചെലവും നോക്കുമ്പോള്‍ ഇതിലും മെച്ചം യൂറോപ്പിലെ തന്നെ മറ്റു രാജ്യങ്ങളാണെന്നും ഇപ്പോള്‍ യുകെയില്‍ എത്തിയ നഴ്‌സുമാര്‍ അനുഭവം പങ്കുവയ്ക്കുന്നു. അതെന്തായാലും എന്‍എച്ച്എസ് ജോലി ഉപേക്ഷിച്ചുപോകുന്ന നഴ്സുമാരുടെ എണ്ണം കൂടുന്നു. ഓരോ വര്‍ഷവും ആയിരക്കണക്കിന് നഴ്സുമാര്‍ എന്‍എഛ്ച്എസ് ഉപേക്ഷിച്ച് വിദേശ രാജ്യങ്ങളില്‍ ജോലി തേടി പോകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം നഴ്സുമാരില്‍ പത്തില്‍ ആറു പേരും കടക്കെണിയിലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. മറ്റ് മേഖലകളെ വച്ചു നോക്കുമ്പോള്‍ നഴ്സുമാര്‍ കുറച്ചുകൂടി വേതനം അര്‍ഹിക്കുന്നുവെന്നതാണ് വസ്തുത.

ഇപ്പോഴിതാ യുകെയില്‍ നിന്ന് മെച്ചപ്പെട്ട തൊഴില്‍
Full Story
  26-03-2024
ഇരുപതു വര്‍ഷത്തിലേറെ പഴക്കമുള്ള കാറുകള്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ റോഡ് നികുതി കുത്തനെ വര്‍ധിച്ചേക്കും

ലണ്ടന്‍: യുകെയില്‍ ഇരുപത് വര്‍ഷത്തിലേറെ പഴക്കമുള്ള കാറുകള്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ റോഡ് നികുതി കുത്തനെ വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 2001 ന് മുന്‍പ് റെജിസ്റ്റര്‍ ചെയ്ത പഴയ പെട്രോള്‍, ഡീസല്‍ കാറുകളുടെ നികുതിയാണ് ക്രമാതീതമായി വര്‍ദ്ധിക്കാന്‍ ഇരിക്കുന്നത്. ഏപ്രില്‍ മുതല്‍ കാര്‍ ടാക്‌സ് എന്ന് പരക്കെ അറിയപ്പെടുന്ന വെഹിക്കിള്‍ എക്‌സിസ് ഡ്യുട്ടി വന്‍ തോതില്‍ വര്‍ദ്ധിക്കുമെന്ന് ടാക്‌സ് നേറ്റീവ്‌സ് വക്താവ് ആന്‍ഡി വുഡും സ്ഥിരീകരിച്ചു. 2001 മാര്‍ച്ച് ഒന്നിന് മുന്‍പ് റെജിസ്റ്റര്‍ ചെയ്ത കാറുകളുടെ നികുതി ഘടനയിലാണ് കാര്യമായ മാറ്റം ഉണ്ടാവുക. പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവിന് പകരമായി എഞ്ചിന്റെ വലിപ്പം മാത്രമായിരിക്കും നികുതി

Full Story
  26-03-2024
പ്രതിവര്‍ഷം ആയിരക്കണക്കിന് നഴ്‌സുമാര്‍ എന്‍എച്ച്എസ് ഉപേക്ഷിച്ച് വിദേശ രാജ്യത്തേക്ക് കുടിയേറുന്നു

ലണ്ടന്‍: ഓരോ വര്‍ഷവും ആയിരക്കണക്കിന് നഴ്സുമാര്‍ എന്‍എച്ച്എസ് ഉപേക്ഷിച്ച് വിദേശ രാജ്യങ്ങളില്‍ ജോലി തേടി പോകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം നഴ്സുമാരില്‍ പത്തില്‍ ആറു പേരും കടക്കെണിയിലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. മറ്റ് മേഖലകളെ വച്ചു നോക്കുമ്പോള്‍ നഴ്സുമാര്‍ കുറച്ചുകൂടി വേതനം അര്‍ഹിക്കുന്നുവെന്നതാണ് വസ്തുത. ഇപ്പോഴിതാ യുകെയില്‍ നിന്ന് മെച്ചപ്പെട്ട തൊഴില്‍ സാഹചര്യവും വേതനവും തേടി ആയിരക്കണക്കിന് പേരാണ് മറ്റ് രാജ്യങ്ങളിലേക്ക് വിടുന്നത്. ഇന്ത്യയുള്‍പ്പെടെ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ എന്‍എച്ച്എസില്‍ ജോലിയ്ക്ക് കയറിയ ശേഷം മറ്റ് വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്നുണ്ട്.

2021-22 നും 2022-23നും ഇടയില്‍ വിദേശ

Full Story
  26-03-2024
കോവിഡ് കാലത്തെ നഷ്ടപ്പെട്ട ബോണസ് കൂടുതല്‍ നഴ്‌സുമാര്‍ക്ക് അനുവദിച്ച് സര്‍ക്കാര്‍

ലണ്ടന്‍: 12 മാസത്തെ കാത്തിരിപ്പിനൊടുവില്‍ കോവിഡ് മഹാമാരി കാലത്ത് സുപ്രധാന സേവനം നല്‍കിയ ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ക്കും, ആയിരക്കണക്കിന് നഴ്സുമാര്‍ക്കും ഒറ്റത്തവണ ബോണസ്. എന്‍എച്ച്എസ് നഴ്സുമാര്‍ക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ച തുകയാണ് ഇപ്പോള്‍ കൂടുതല്‍ നഴ്സുമാരിലേക്ക് എത്തുന്നത്. അധിക ഫണ്ടിംഗ് അനുവദിച്ചും, നിയമങ്ങളില്‍ ഇളവ് നല്‍കി കൂടുതല്‍ എംപ്ലോയേഴ്സിന് യോഗ്യത കൈമാറിയുമാണ് ഹെല്‍ത്ത്കെയര്‍ ജീവനക്കാര്‍ക്ക് ബോണസ് എത്തിക്കുന്നതെന്ന് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്മെന്റ് പ്രഖ്യാപിച്ചു. കമ്മ്യൂണിറ്റി, സെക്ഷ്വല്‍ ഹെല്‍ത്ത് നഴ്സുമാര്‍ ഉള്‍പ്പെടെ 27,000 ഹെല്‍ത്ത്കെയര്‍ ജീവനക്കാര്‍ക്കാണ് ബോണസ് ലഭിക്കുന്നത്. എന്‍എച്ച്എസ് ഹെല്‍ത്ത്,

Full Story
  26-03-2024
വെയില്‍സില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ നാലു ദിവസത്തെ പണിമുടക്ക് ആരംഭിച്ചു

വെയില്‍സ്: യുകെയുടെ അംഗ രാജ്യങ്ങളില്‍ ഒന്നായ വെയില്‍സില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് തുടങ്ങി. ഇന്നലെ രാവിലെ 7 മണിക്ക് ആരംഭിച്ച പണിമുടക്ക് ഇതുവരെ നടത്തിയതില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ പണിമുടക്കാണ്. നാല് ദിവസമാണ് ഇത്തവണത്തെ പണിമുടക്ക് നീണ്ടു നില്‍ക്കുക. 15 വര്‍ഷമായി വേതന വര്‍ധനവ് നല്‍കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലെന്ന് ബ്രിട്ടിഷ് മെഡിക്കല്‍ അസോസിയേഷന്‍ (ബിഎംഎ) ആരോപിച്ചു. ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്ക് ആരംഭിക്കാന്‍ നിര്‍ബന്ധിതരായതില്‍ ഖേദമുണ്ടെന്നും 15 വര്‍ഷത്തിനിടെ ശമ്പളം മൂന്നിലൊന്നായി കുറഞ്ഞതിനാലാണ് പണിമുടക്ക് ആരംഭിച്ചതെന്നും ബിഎംഎ പറഞ്ഞു.

അതേസമയം പണിമുടക്ക് മൂലം ആശുപത്രികളിലും ഇതര

Full Story
  26-03-2024
നോസ്ട്രഡാമസിന്റെ പ്രവചനങ്ങള്‍ ഫലിക്കുമോയെന്ന ആശങ്കയില്‍ ബ്രിട്ടന്‍

ലണ്ടന്‍: കലഹങ്ങള്‍, കലാപങ്ങള്‍, മരണങ്ങള്‍, മാരകരോഗങ്ങള്‍. ബ്രിട്ടിഷ് രാജകുടുംബത്തെ വേട്ടയാടാന്‍ പോകുന്ന ദുരന്തങ്ങളെക്കുറിച്ച് പതിനാറാം നൂറ്റാണ്ടില്‍ നോസ്ട്രഡാമസ് നടത്തിയ നിഗൂഢ പ്രവചനങ്ങളെല്ലാം വീണ്ടും ചര്‍ച്ചയിലേക്ക്. ചാള്‍സ് രാജാവിനു പിന്നാലെ, മകനും കിരീടാവകാശിയുമായ വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് മിഡില്‍റ്റണിനു കാന്‍സര്‍ സ്ഥീരികരിച്ചതോടെയാണ് നൂറ്റാണ്ടുകള്‍ക്കു മുന്‍പു ഫ്രഞ്ച് പ്രവാചകന്‍ കുറിച്ചിട്ട വാക്കുകള്‍ ശ്രദ്ധ കവരുന്നത്. വരാനിരിക്കുന്ന ചരിത്ര സംഭവങ്ങളുടെ തീയതി കുറിച്ചിട്ട് ലോകത്തെ പിന്നീടു ഞെട്ടിച്ച നോസ്ട്രഡാമസ് 2024 എന്ന വര്‍ഷം രാജകുടുംബത്തിന് മോശം കാലമായിരിക്കുമെന്നാണ് പണ്ടേ എഴുതിവച്ചത്: ഒരു രാജാവ് പദവിയൊഴിയേണ്ട

Full Story
  25-03-2024
യുകെയിലെ കാലാവസ്ഥ അപ്രതീക്ഷിതം, മഞ്ഞും മഴയും മാറിമാറി വരുന്നു

ലണ്ടന്‍: രാജ്യത്തിന്റെ പല ഭാഗങ്ങളും സ്പ്രിംഗ് സീസണിലേക്ക് പ്രവേശിച്ചതിന് പിന്നാലെ സ്ഥിഗതി മാറ്റിമറിച്ച് മഞ്ഞും, ശക്തമായ മഴയും തേടിയെത്തുമെന്ന് മുന്നറിയിപ്പ്. അപൂര്‍വ്വമായ കാലാവസ്ഥാ പ്രതിഭാസം രൂപപ്പെടുന്നുവെന്ന മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ മുതല്‍ സ്‌കോട്ട്ലണ്ടിലെ ഭൂരിഭാഗം മേഖലകളിലും മഞ്ഞുവീഴ്ച തുടങ്ങുമെന്ന് പുതിയ കാലാവസ്ഥാ മാപ്പ് വ്യക്തമാക്കുന്നു. ആര്‍ഗില്‍, ബൂട്ട് പോലുള്ള ഇടങ്ങളില്‍ ഓരോ മണിക്കൂരിലും നാല് ഇഞ്ച് വരെ മഞ്ഞുവീഴ്ചയാണ് പ്രവചിക്കപ്പെടുന്നത്. കഴിഞ്ഞ ആഴ്ച സ്പ്രിംഗ് സീസണ്‍ വരേവറ്റതിന് പിന്നാലെയാണ് തണുപ്പ് കാലാവസ്ഥ തിരിച്ചെത്തുന്നത്. സൂര്യന്‍ ഹൃസ്വസമയത്തേക്ക് തലപുറത്തിട്ടെങ്കിലും വീക്കെന്‍ഡില്‍

Full Story
[510][511][512][513][514]
 
-->




 
Close Window