Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6008 INR  1 EURO=110.1564 INR
ukmalayalampathram.com
Tue 21st Jul 2026
 
 
സിനിമ
  Add your Comment comment
ബിജു മേനോന്‍ വന്നില്ല; 25 ലക്ഷം രൂപ നിര്‍മാതാവിന് നഷ്ടമായെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍
Text By: UK Malayalam Pathram
സിനിമാ നിര്‍മാതാവിന് 25 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍. സിനിമയുടെ പ്രൊമോഷന് നടന്‍ ബിജു മേനോന്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് 'ചാനലില്‍' നിന്നും കിട്ടാനുള്ള തുകയാണ് നഷ്ടമായത് എന്ന് ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. സംവിധായകന്‍ കൂടിയായ നിര്‍മാതാവിന്റെ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളില്‍ പങ്കെടുക്കാത്ത ബിജു മേനോന്‍, അതിനു ശേഷം അഭിനയിച്ച സംവിധായകന്‍ ജീത്തു ജോസഫിന്റെ സിനിമയ്ക്ക് പ്രചാരണ പരിപാടികളില്‍ പങ്കെടുത്ത കാര്യവും ഉണ്ണികൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
'പ്രൊമോഷന്‍ എന്നത് പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്റെ കരാറിലുള്ള കാര്യമാണ്. അത് പാലിക്കപ്പെടാതെ പോകുമ്പോള്‍, വേതനവ്യവസ്ഥയില്‍ കാട്ടുന്ന കര്‍ക്കശ്യത്തിന്റെ പത്ത് ശതമാനമെങ്കിലും അവിടെ കാണിക്കൂ. ഒരു സിനിമ പ്രൊമോട്ട് ചെയ്യാനുള്ള ബാധ്യത എനിക്കാണെന്ന കരാറില്‍ ഒപ്പിട്ട ശേഷം, പോകാതിരിക്കുക. അതിന്മേല്‍ ആ നിര്‍മാതാവിന് 25 ലക്ഷം രൂപയുടെ നഷ്ടം സംഭവിക്കുക. ഇത്തരം കാര്യങ്ങള്‍ ശരിയാക്കൂ. എങ്കില്‍, അടുത്തവര്‍ഷം, ചര്‍ച്ചയ്ക്കിരിക്കുമ്പോള്‍, നിര്‍മാതാക്കള്‍ സ്വമനസാലെ ഒരു 50 ശതമാനം കൂട്ടികൊടുക്കും,' ഉണ്ണികൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിഷയത്തില്‍ ബിജു മേനോന്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
 
Other News in this category

 
 




 
Close Window