Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8543 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Feb 2026
 
 
UK Special
  Add your Comment comment
ജൂലിയന്‍ അസാന്‍ജിനെ ഉടനെ നാടുകടത്തില്ല, അപ്പീല്‍ പരിഗണിക്കാനൊരുങ്ങി ബ്രിട്ടീഷ് കോടതി
reporter

ലണ്ടന്‍: യു.എസിലേക്ക് നാടുകടത്തുന്നതിനെതിരെ ജൂലിയന്‍ അസാന്‍ജ് നല്‍കിയ അപ്പീല്‍ പരിഗണിക്കാന്‍ ബ്രിട്ടീഷ് കോടതി. നാടുകടത്തുന്നതുമായി ബന്ധപ്പെട്ട ബ്രിട്ടീഷ്, യു.എസ് സര്‍ക്കാറുകള്‍ മതിയായ ഉറപ്പുനല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ അസാന്‍ജിന്റെ അപ്പീല്‍ പരിഗണിക്കുമെന്ന് ലണ്ടന്‍ ഹൈകോടതി അറിയിച്ചു. യു.എസ് സൈനിക രഹസ്യങ്ങള്‍ പരസ്യമാക്കിയ കേസില്‍ വിചാരണക്കായി അസാന്‍ജിനെ വിട്ടുനല്‍കണമെന്നാണ് യു.എസ് ആവശ്യം. എന്നാല്‍, തനിക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്നും യു.എസില്‍ മാന്യമായ വിചാരണ ഉണ്ടാകില്ലെന്നും അസാന്‍ജ് കോടതിയില്‍ വാദിച്ചു. ഇതു പരിഗണിച്ചാണ് രണ്ടംഗ ബെഞ്ച്, യു.എസ് സര്‍ക്കാര്‍ അസാന്‍ജിന് നല്‍കുന്ന പരിഗണന സംബന്ധിച്ച് ഉറപ്പുകള്‍ മൂന്നാഴ്ചക്കകം നല്‍കണമെന്ന് നിര്‍ദേശിച്ചത്.

 
Other News in this category

 
 




 
Close Window