Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8543 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Feb 2026
 
 
UK Special
  Add your Comment comment
യുകെയില്‍ ജനസംഖ്യ വര്‍ധിച്ചു; 7.5 ശതമാനം കൂടിയെന്ന് റിപ്പോര്‍ട്ട്: ഇന്ത്യയില്‍ നിന്നുള്ളവരുടെ കുടിയേറ്റം തുടരുന്നു
Text By: Team ukmalayalampathram
ജനസംഖ്യയില്‍ 7.5 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായതായി കണക്കുകള്‍.ജനസംഖ്യയില്‍ ഉണ്ടായ വലിയ വര്‍ധനവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത് കുടിയേറ്റം തന്നെയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇംഗ്ലണ്ടിലെ ജനസംഖ്യ 40 ലക്ഷത്തോളം വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. 2022 പകുതിയോടെ ഇംഗ്ലണ്ടിലെ ജനസംഖ്യ 67.6 ദശലക്ഷമായിരുന്നു. 2011 ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ 4.3 ദശലക്ഷം അധികമാണിത്.

ഇംഗ്ലണ്ടിന് ശേഷം ഏറ്റവുമധികം ജനസംഖ്യ വര്‍ധനവ് ഉണ്ടായിരിക്കുന്നത് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലാണ്. ഇതേ കാലയളവില്‍ 96,225 പേരാണ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ ജനസംഖ്യയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത്. 5.3 ശതമാനത്തിന്റെ വര്‍ധന. 1,47,000 പേരുടെ (2.8 ശതമാനം) വര്‍ധനവ് ഉണ്ടായ സ്‌കോട്ട്ലാന്‍ഡ് ആണ് അതിനു പിന്നില്‍ .

വെയില്‍സില്‍ 67,882 ത്തോളം ( 2.2 ശതമാനം) വര്‍ധനവാണുള്ളത്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ആണ് യു കെയിലെ ജനസംഖ്യയുടെ ഏറ്റവും പുതിയ കണക്കുകള്‍ പുറത്തു വിട്ടത് .
 
Other News in this category

 
 




 
Close Window