|
|
|
|
|
| തൊഴില്‍രഹിതരായ ആരോഗ്യപ്രവര്‍ത്തകരെ ഒരു വര്‍ഷം കൂടി യുകെയില്‍ തുടരാന്‍ അനുവദിക്കണം, ഓണ്‍ലൈന്‍ പെറ്റീഷന്‍ ആരംഭിച്ചു |
ലണ്ടന്‍: യുകെയിലെ തൊഴിലില്ലാത്ത വിദേശ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒരു വര്‍ഷം കൂടി തുടരാന്‍ യുകെ ഗവണ്‍മെന്റിനോട് അപേക്ഷിക്കുന്ന ഓണ്‍ലൈന്‍ പെറ്റീഷന്‍ ആരംഭിച്ചു. 2022-ല്‍ കെയര്‍ സെക്ടര്‍ ഉദാരവത്കരിച്ചതിനു ശേഷം യുകെയില്‍ എത്തിയ നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ല. കാരണം, അവരുടെ സ്‌പോണ്‍സര്‍മാര്‍ക്ക് അവര്‍ക്ക് ജോലി നല്‍കാന്‍ കഴിയുന്നില്ല അല്ലെങ്കില്‍ അവര്‍ എത്തിയപ്പോള്‍ അവര്‍ക്ക് ഒരു ജോലി ലഭ്യമല്ലായിരുന്നു. ചില സ്ഥാപനങ്ങള്‍ക്ക് അവരുടെ സ്വന്തം തെറ്റ് കാരണം വിദേശ ജോലിക്കാരെ സ്‌പോണ്‍സര്‍ ചെയ്യാനുള്ള ലൈസന്‍സ് നഷ്ടപ്പെട്ടു. ഈ കാരണത്താല്‍ അവരുടെ കീഴില്‍ വന്ന അനേകം ഹെല്‍ത്ത് കെയര്‍ വര്‍ക്കേഴ്‌സിന് യു |
|
Full Story
|
|
|
|
|
|
|
| ക്യാന്‍സറിനെതിരേ പോരാടുന്ന കേറ്റിന് പിന്തുണയുമായി ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കലും |
ലണ്ടന്‍: ക്യാന്‍സര്‍ പോരാട്ടത്തില്‍ കേറ്റിന് പിന്തുണയുമായി ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കലും. ആരോഗ്യവും രോഗമുക്തിയും കേറ്റിന് ആശംസിക്കുന്നുവെന്നാണ് പ്രിന്‍സസ് ഓഫ് വെയില്‍സ് കാതറീന്റെ വീഡിയോ പ്രസ്താവനയ്ക്ക് പിന്നാലെ ഹാരിയും മേഗനും പ്രതികരിച്ചത്. കേറ്റിനും കുടുംബത്തിനും രോഗമുക്തി ആശംസിക്കുന്നു. സ്വകാര്യതയില്‍ സമാധാനത്തോടെ രോഗമുക്തി ലഭിക്കാന്‍ സാധിക്കട്ടെയെന്നാണ് ഹാരിയും മേഗനും ആശംസിച്ചത്. വെള്ളിയാഴ്ചയാണ് വീഡിയോ സന്ദേശത്തിലൂടെ ക്യാന്‍സര്‍ ബാധിതയാണെന്നും കീമോ തെറാപ്പി അടക്കമുള്ള ചികിത്സ ആരംഭിച്ചതായും കേറ്റ് മിഡില്‍ടണ്‍ വിശദമാക്കിയത്. ക്രിസ്തുമസിന് ശേഷം കേറ്റ് പൊതു പരിപാടികളില്‍ പങ്കെടുക്കാതിരിക്കുന്നതിനേ ചൊല്ലി പല രീതിയിലുള്ള അഭ്യൂഹങ്ങളും |
|
Full Story
|
|
|
|
|
|
|
| കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ ഹാജരാകാത്ത കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് |
ലണ്ടന്‍: കഴിഞ്ഞവര്‍ഷം ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ വരാതിരുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായതായുള്ള കണക്കുകള്‍ പുറത്തു വന്നു. ഹാജര്‍ നിലയില്‍ മുമ്പ് ഉള്ളതുമായി താരതമ്യം ചെയ്യുമ്പോള്‍ റിക്കോര്‍ഡ് കുറവാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇംഗ്ലണ്ടിലെ വിദ്യാര്‍ത്ഥികളില്‍ 50-ല്‍ ഒരാള്‍ക്ക് അവരുടെ പാഠഭാഗങ്ങളില്‍ പകുതിയെങ്കിലും ക്ലാസ്സില്‍ വരാതിരുന്നത് മൂലം നഷ്ടമായി. 2022- 23 കാലഘട്ടത്തില്‍ 150,000 വിദ്യാര്‍ത്ഥികള്‍ ആണ് ഏറ്റവും കൂടുതല്‍ ക്ലാസുകളില്‍ ഹാജരാകാതിരുന്നത് . ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 30,000 കൂടുതലാണ്. എന്നാല്‍ പകര്‍ച്ചവ്യാധിക്ക് മുമ്പ് 2018 - 19 കാലത്ത് 60,000 കുട്ടികള്‍ മാത്രമാണ് സ്‌കൂളുകളില്‍ ഇത്രയും ഗുരുതരമായ രീതിയില്‍ |
|
Full Story
|
|
|
|
|
|
|
| സിക്ക് നോട്ട് ഭീതിയില്‍ ബ്രിട്ടന്‍, 2.7 മില്യണ്‍ ആളുകള്‍ അവധിയെടുത്തു |
ലണ്ടന്‍: രോഗം ബാധിച്ചതായി രേഖപ്പെടുത്തി ജോലിയില്‍ നിന്നും പിന്‍വലിഞ്ഞ് നില്‍ക്കുന്നവര്‍ രാജ്യത്തെ പിന്നോട്ട് അടിപ്പിക്കുന്നുവെന്ന് കണക്കുകള്‍. കാല്‍ നൂറ്റാണ്ടായി യുവാക്കളും, പ്രായമായവരും നയിക്കുന്ന സിക്ക് നോട്ട് മഹാമാരിയിലാണ് രാജ്യം കുടുങ്ങുന്നത്. കഴിഞ്ഞ നാലര വര്‍ഷമായി ജോലി ചെയ്യാന്‍ തീരെ വയ്യെന്ന് രേഖപ്പെടുത്തുന്ന ജോലിക്കാരുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിക്കുന്നതായി റെസൊലൂഷന്‍ ഫൗണ്ടേഷന്‍ തിങ്ക് ടാങ്ക് വ്യക്തമാക്കി. 1990-കളുടെ അവസാനത്തിന് ശേഷമുള്ള ഏറ്റവും തുടര്‍ച്ചയായി നീളുന്ന ട്രെന്‍ഡ് കൂടിയാണിത്. ആ സമയത്ത് 2.4 മില്ല്യണിലെത്തിയ രോഗം മൂലം ലീവെടുക്കുന്നവരുടെ എണ്ണം ഇപ്പോള്‍ 2.7 മില്ല്യണിലാണ്. സാമ്പത്തിക സ്തംഭനത്തില്‍ ബ്രിട്ടന്റെ 'ജോലി ചെയ്യുന്നത് |
|
Full Story
|
|
|
|
|
|
|
| കാന്‍സര്‍ രോഗത്തിന് ചികിത്സയിലാണെന്ന് വ്യക്തമാക്കി കെയ്റ്റ് രാജകുമാരി |
ലണ്ടന്‍: ചാള്‍സ് മൂന്നാമന്‍ രാജാവിനു പിന്നാലെ വെയില്‍സിന്റെ രാജകുമാരി എന്നറിയപ്പെടുന്ന കെയ്റ്റ് രാജകുമാരിക്കും കാന്‍സര്‍ രോഗം സ്ഥിരീകരിച്ചു. തനിക്ക് കാന്‍സര്‍ രോഗമാണെന്നും രോഗത്തെ ചെറുക്കാനുള്ള കീമോതെറാപ്പി ചികില്‍സ ആരംഭിച്ചതായും വിഡിയോ സന്ദേശത്തിലൂടെ രാജകുമാരി തന്നെയാണ് ലോകത്തോടു തുറന്നു പറഞ്ഞത്. എന്നാല്‍ ഏതു തരം കാന്‍സറാണെന്ന് കെന്‍സിങ്ടണ്‍ പാലസ് വ്യക്തമാക്കുന്നില്ല. ഇതോടെ ആഴ്ചകളായി രാജകുമാരിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നിലനിന്നിരുന്ന ആശങ്കകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമായി. ചാള്‍സ് രാജാവിന്റെ മൂത്ത മകനും ഒന്നാം കിരീടാവകാശിയുമായ വില്യം രാജകുമാരന്റെ ഭാര്യയാണ് കെയ്റ്റ്. ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ചാള്‍സ് രാജാവിന് കാന്‍സര്‍ രോഗം |
|
Full Story
|
|
|
|
|
|
|
| ഈസ്റ്റര്‍ ദിനത്തില്‍ യുകെയില്‍ കാലാവസ്ഥ മാറുമെന്ന് റിപ്പോര്‍ട്ട് |
എക്സീറ്റര്‍/ലണ്ടന്‍: ഈസ്റ്റര്‍ ദിനങ്ങളില്‍ യുകെയിലെ കാലാവസ്ഥ മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ മെറ്റ് ഓഫിസ് അറിയിച്ചു. മഴയോ മഞ്ഞുവീഴ്ചയോ ആണ് പ്രവചിച്ചിരിക്കുന്നത്. ഈസ്റ്റര്‍ വാരാന്ത്യം മഴയിലും മഞ്ഞിലും ആയിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ബുധനാഴ്ച ഇംഗ്ലണ്ടിലെ ചിലയിടങ്ങളില്‍ അന്തരീക്ഷ താപനില 18 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിരുന്നു. ഇതില്‍ നിന്നും മാറ്റമുള്ള കാലാവസ്ഥയാണ് വരാനിരിക്കുന്നത്. മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 1 വരെയുള്ള വാരാന്ത്യം മഴയായിരിക്കുമെന്ന് മെറ്റ് ഓഫിസ് വ്യക്തമാക്കുന്നു.
പല ഭാഗങ്ങളിലും മഴയോ മഞ്ഞുവീഴ്ചയോ ഉണ്ടാകും. ചിലയിടത്ത് വെയിലുള്ള കാലാവസ്ഥയും |
|
Full Story
|
|
|
|
|
|
|
| യുകെയിലെ ആദ്യകാല മലയാളി ഡോക്ടര്‍ എം.കെ. രാമചന്ദ്രന്‍ അന്തരിച്ചു |
ലണ്ടന്‍: യുകെയിലെ ആദ്യകാല മലയാളി ഡോക്ടര്‍ എം. കെ. രാമചന്ദ്രന്‍ (86) അന്തരിച്ചു. കോഴിക്കോട് സ്വദേശിയായ ഡോ.എം.കെ രാമചന്ദ്രന്‍ മാര്‍ച്ച് 16 നാണ് അന്തരിച്ചത്. സംസ്‌കാരം 26 ന് നടക്കും. ഭാര്യ: കോളിയോട്ട് രമ. മക്കള്‍: റമീന (യുഎസ്എ.), റസ്സീത്ത (ലണ്ടന്‍), രാഹേഷ് (ലണ്ടന്‍). മരുമകന്‍: യാന്‍വില്യം. പരേതരായ മണ്ണോത്ത് കുളങ്ങര ഉണിച്ചോയി (പുഷ്പ തിയേറ്റര്‍ സ്ഥാപകന്‍), അമ്മു എന്നിവരാണ് മാതാപിതാക്കള്‍. 1960 ല്‍ മണിപ്പാലിലെ കസ്തൂര്‍ബ മെഡിക്കല്‍ കോളജില്‍ നിന്ന് ബിരുദം നേടിയ ഡോ. എം. കെ. രാമചന്ദ്രന്‍ 1974 ലാണ് യുകെയില്‍ എത്തുന്നത്. യുകെയില്‍ ഹാര്‍ട്ട്പൂള്‍ ഹോസ്പിറ്റലില്‍ നിന്നും പീഡിയാട്രിക്സില്‍ സ്‌പെഷ്യലൈസേഷന്‍ നേടിയ ശേഷം ഡംബാര്‍ട്ടണ്‍, ഡബ്ലിന്‍, വെസ്റ്റ് യോര്‍ക്ക്‌ഷെയര്‍ ഉള്‍പ്പടെ |
|
Full Story
|
|
|
|
|
|
|
| രാജ്യത്തെ അടിസ്ഥാന പലിശ നിരക്ക് 5.25 ശതമാനമായി തുടരും, പലിശ നിരക്ക് കുറയുമെന്ന പ്രതീക്ഷിച്ച ജനങ്ങള്‍ നിരാശരായി |
ലണ്ടന്‍: രാജ്യത്തെ അടിസ്ഥാന പലിശ നിരക്ക് 5.25 ശതമാനത്തില്‍ തന്നെ നിലനിര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനം. ഇന്നലെ ചേര്‍ന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ റിവ്യൂ മീറ്റിങ്ങിലാണ് നിര്‍ണായകമായ തീരുമാനം ഉണ്ടായത്. പലിശ കുറയ്ക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്ന ദശലക്ഷക്കണക്കിനാളുകള്‍ക്ക് നിരാശ നല്‍കുന്ന തീരുമാനമായി ഇത്. നിരക്കില്‍ ഇപ്പോള്‍ കുറവു വരുത്തിയില്ലെങ്കിലും അധികം താമസിയാതെ ഇത്തരമൊരു തീരമാനം ഉണ്ടാകുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്?ലി ഉറപ്പു നല്‍കുന്നത്. രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 11 ശതമാനത്തില്‍ നിന്നും രണ്ടു ശതമാനത്തിലേക്ക് തിരികെ എത്തിക്കുന്നതിനായിരുന്നു തുടര തുടരെ പലിശ നിരക്ക് ഉയര്‍ത്തി 16 വര്‍ഷത്തിനിടയിലെ സര്‍വകാല |
|
Full Story
|
|
|
|
| |