|
|
|
|
|
| സ്വകാര്യ ഇ-സ്‌കൂട്ടറുകളുടെ പരസ്യത്തില്‍ നിയമലംഘന ആശങ്ക; പ്രമുഖ റീട്ടെയിലര്‍മാര്‍ക്കെതിരെ വിമര്‍ശനം |
ലണ്ടന്‍: യുകെയില്‍ സ്വകാര്യ ഇ-സ്‌കൂട്ടറുകള്‍ പൊതുനിരത്തുകളിലും നടപ്പാതകളിലും ഉപയോഗിക്കുന്നത് നിയമവിരുദ്ധമായിരിക്കെ, അവയെ യാത്രാവശ്യങ്ങള്‍ക്കും നഗരയാത്രയ്ക്കും അനുയോജ്യമെന്ന രീതിയില്‍ വിപണനം ചെയ്തതായി റിപ്പോര്‍ട്ട്. ആമസോണ്‍, ആര്‍ഗോസ്, കറീസ് ഉള്‍പ്പെടെയുള്ള പ്രമുഖ റീട്ടെയില്‍ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകളിലാണ് ഇത്തരത്തിലുള്ള വിവരണങ്ങള്‍ പ്രത്യക്ഷപ്പെട്ടതെന്ന് പ്രസ് അസോസിയേഷന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുകെയില്‍ സ്വകാര്യമായി വാങ്ങുന്ന ഇ-സ്‌കൂട്ടറുകള്‍ പൊതുസ്ഥലങ്ങളില്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. അവ ഭൂവുടമയുടെ അനുമതിയോടെ സ്വകാര്യ സ്ഥലങ്ങളില്‍ മാത്രമേ ഉപയോഗിക്കാനാകൂ. സര്‍ക്കാര്‍ അംഗീകൃത വാടക |
|
Full Story
|
|
|
|
|
|
|
| ഇംഗ്ലണ്ടിലെ അധ്യാപകര്‍ക്ക് രണ്ട് വര്‍ഷത്തേക്ക് ശമ്പളവര്‍ധന; ആദ്യ ചെലവുഭാരം സ്‌കൂളുകള്‍ക്ക് |
ലണ്ടന്‍: ഇംഗ്ലണ്ടിലെ അധ്യാപകര്‍ക്കും സ്‌കൂള്‍ നേതാക്കള്‍ക്കും രണ്ട് വര്‍ഷത്തേക്കുള്ള ശമ്പളവര്‍ധന പ്രഖ്യാപിച്ച് സര്‍ക്കാര്‍. പുതിയ തീരുമാനപ്രകാരം 2026 സെപ്റ്റംബര്‍ മുതല്‍ 3.5 ശതമാനവും 2027 സെപ്റ്റംബര്‍ മുതല്‍ 3 ശതമാനവും ശമ്പളം വര്‍ധിക്കും. സ്വതന്ത്ര സ്‌കൂള്‍ ടീച്ചേഴ്‌സ് റിവ്യൂ ബോഡിയുടെ ശുപാര്‍ശകള്‍ പൂര്‍ണമായി അംഗീകരിച്ചാണ് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സണ്‍ പ്രഖ്യാപനം നടത്തിയത്. ഇതോടെ രണ്ട് വര്‍ഷത്തിനിടെ അധ്യാപക ശമ്പളത്തില്‍ ഏകദേശം 6.6 ശതമാനത്തിന്റെ സംയുക്ത വര്‍ധനവുണ്ടാകും. ശമ്പളവര്‍ധന നടപ്പാക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് 1.8 ബില്യണ്‍ പൗണ്ടിന്റെ അധിക ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ശമ്പളവര്‍ധനയുടെ ആദ്യ ഒരു ശതമാനത്തിന്റെ |
|
Full Story
|
|
|
|
|
|
|
| പൊതു സേവനങ്ങളിലും മേയര്‍മാര്‍ക്ക് കൂടുതല്‍ അധികാരം; ഡിവല്യൂഷന്‍ നീക്കം ശക്തമാക്കാന്‍ ലേബര്‍ ആലോചന |
ലണ്ടന്‍: ഇംഗ്ലണ്ടിലെ പ്രാദേശിക മേയര്‍മാര്‍ക്ക് പൊതു സേവനങ്ങളുടെ മേല്‍നോട്ടത്തില്‍ കൂടുതല്‍ അധികാരം നല്‍കുന്ന നിര്‍ദേശങ്ങള്‍ ലേബര്‍ വൃത്തങ്ങളില്‍ ചര്‍ച്ചയാകുന്നു. സോഷ്യല്‍ കെയര്‍, ചൈല്‍ഡ് കെയര്‍, പൊതുജനാരോഗ്യം, വിദ്യാഭ്യാസം, പൊലീസ് സേവനം തുടങ്ങിയ മേഖലകളില്‍ പ്രാദേശിക തലത്തില്‍ കൂടുതല്‍ ഇടപെടലിനും ഉത്തരവാദിത്വത്തിനും മേയര്‍മാരെ സജ്ജമാക്കണമെന്നാണ് പുതിയ നിര്‍ദേശം. ThinkLabour-ന്റെ ഡിവല്യൂഷന്‍ നയവിഭാഗം മേധാവി ജെ.പി. സ്പെന്‍സറാണ് നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചത്. വെസ്റ്റ്മിന്‍സ്റ്ററിലേക്കും വൈറ്റ്ഹോളിലേക്കും അധികാരം കേന്ദ്രീകരിച്ചിരിക്കുന്ന നിലവിലെ സംവിധാനത്തില്‍ മാറ്റം വരുത്തി, ജനങ്ങളോട് അടുത്തുള്ള പ്രാദേശിക ഭരണ സംവിധാനങ്ങളെ |
|
Full Story
|
|
|
|
|
|
|
| പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ വന്‍ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് സ്റ്റാര്‍മര്‍; അടുത്ത സര്‍ക്കാരിന് ധനസമാഹരണ വെല്ലുവിളി |
ലണ്ടന്‍: പ്രധാനമന്ത്രി സ്ഥാനമൊഴിയുന്നതിനുമുമ്പ് ബ്രിട്ടന്റെ പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുന്ന ഡിഫന്‍സ് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ പ്രഖ്യാപിച്ച് കിയര്‍ സ്റ്റാര്‍മര്‍. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ 15 ബില്യന്‍ പൗണ്ടിന്റെ അധിക നിക്ഷേപം നടത്തി സൈനിക ശേഷി വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതോടെ 2029 ഓടെ ബ്രിട്ടന്റെ വാര്‍ഷിക പ്രതിരോധ ചെലവ് ഏകദേശം 80 ബില്യന്‍ പൗണ്ടായി ഉയരുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. ആണവ പ്രതിരോധ സംവിധാനം, പുതിയ അന്തര്‍വാഹിനികള്‍, എഫ്-35എ യുദ്ധവിമാനങ്ങള്‍, ഡ്രോണ്‍ സാങ്കേതികവിദ്യ, നാവികസേനയുടെ നവീകരണം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത പ്രതിരോധ സംവിധാനങ്ങള്‍ എന്നിവയ്ക്കാണ് പദ്ധതിയില്‍ മുന്‍ഗണന. |
|
Full Story
|
|
|
|
|
|
|
| ബേണാമിന് സമ്മര്‍ദം ശക്തമാക്കി ലേബര്‍ വനിതാ എംപിമാര്‍; മന്ത്രിസഭയില്‍ 50:50 പ്രാതിനിധ്യം വേണമെന്ന് ആവശ്യം |
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആന്‍ഡി ബേണാം എത്താനുള്ള സാധ്യത ശക്തമായിരിക്കെ, പുതിയ മന്ത്രിസഭയിലും പ്രധാന അധികാര കേന്ദ്രങ്ങളിലും സ്ത്രീ-പുരുഷ തുല്യ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ലേബര്‍ പാര്‍ട്ടിയിലെ വനിതാ എംപിമാര്‍ രംഗത്ത്. വിമന്‍സ് പാര്‍ലമെന്ററി ലേബര്‍ പാര്‍ട്ടി നല്‍കിയ കത്തില്‍, സമത്വത്തിന്റെ പാര്‍ട്ടിയെന്ന ലേബറിന്റെ അവകാശവാദം വിശ്വാസ്യത നേടണമെങ്കില്‍ പാര്‍ട്ടിയും സര്‍ക്കാരും സ്വന്തം നേതൃത്വ നിയമനങ്ങളില്‍ മാതൃക കാണിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബേണാം ജൂലൈ 20ഓടെ പ്രധാനമന്ത്രി സ്ഥാനത്ത് എത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ''മാറ്റം ആദ്യ ദിവസം മുതല്‍ തന്നെ തുടങ്ങണം. |
|
Full Story
|
|
|
|
|
|
|
| മലയാളി നഴ്‌സുമാരുടെ ഭാരം കൂടുതലാക്കി ഗര്‍ഭിണികളുടെ റിപ്പോര്‍ട്ട്: പ്രസവ സമയത്ത് ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടുന്നതായി എന്‍എച്ച്എസ് |
|
പ്രസവാനന്തര അമിത രക്തസ്രാവം പോലുള്ള സങ്കീര്‍ണതകള്‍ നേരിടുന്നവരുടെ നിരക്ക് ഇപ്പോള്‍ ആയിരം പ്രസവങ്ങളില്‍ 31 എന്ന നിലയിലെത്തി. ആരോഗ്യവിദഗ്ധര്‍ ഇതിനെ ദേശീയ പ്രതിസന്ധിയായി വിശേഷിപ്പിക്കുന്നു. മ്പോള്‍ മാതൃപരിചരണ സംവിധാനത്തിന്റെ നിലവാരത്തെക്കുറിച്ചും ഗുരുതര ചോദ്യങ്ങള്‍ ഉയരുന്നു. നഴ്‌സുമാര്‍ക്ക് നിലവിലെ ജോലി ഭാരത്തിനു പുറമേ പുതിയ വിമര്‍ശനമാണ് ഇപ്പോര്‍ട്ട്. ഒട്ടനവധി മലയാളി നഴ്‌സുമാര്‍ മെറ്റേണിറ്റി വിഭാഗത്തില്‍ ജോലി ചെയ്യുന്നുണ്ട്.
2020 മുതല്‍ ഗുരുതര പ്രസവ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളുടെ നിരക്ക് സ്ഥിരമായി ഉയരുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രസവ ശസ്ത്രക്രിയയിലെ പ്രശ്‌നങ്ങളുടെ എണ്ണം കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെന്നും പ്രസവാനന്തര അമിത രക്തസ്രാവം അഞ്ച് |
|
Full Story
|
|
|
|
|
|
|
| മലയാളി നഴ്‌സ് പറഞ്ഞ ഇംഗ്ലീഷ് രോഗിക്ക് മനസ്സിലായില്ല: ഇംഗ്ലീഷ് അറിയില്ലെന്ന് തെളിഞ്ഞു: ഇനി യുകെയില്‍ നഴ്‌സ് ജോലി ചെയ്യാനാവില്ല |
|
മലയാളി നഴ്‌സിന് യുകെയിലെ എന്‍എച്ച്എസില്‍ ജോലി ചെയ്യുന്നതില്‍ നിന്ന് വിലക്ക്. ഇംഗ്ലീഷ് ഭാഷയില്‍ ആവശ്യമായ പ്രാവീണ്യമില്ലാത്തത് രോഗികളുടെ സുരക്ഷയെ ഗുരുതരമായി ബാധിച്ചെന്ന അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. രോഗിക്ക് അപസ്മാരം ഉണ്ടായത് തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടതടക്കം നിരവധി ഗുരുതര പിഴവുകളാണ് നഴ്‌സിംഗ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സില്‍ അന്വേഷണത്തില്‍ കണ്ടെത്തിയത്. അതേസമയം, ഈ നഴ്‌സ് മൂന്നു വര്‍ഷം നാട്ടിലേക്ക് മടങ്ങിയിരുന്നതായിട്ടാണ് റിപ്പോര്‍ട്ട്.
അനിമോള്‍ എന്ന നഴ്‌സ് 2021 ഓഗസ്റ്റ് മുതല്‍ 2022 മെയ് വരെ ചെംസ്‌ഫോര്‍ഡിനടുത്തുള്ള ബ്രൂംഫീല്‍ഡ് ആശുപത്രിയില്‍ സൂപ്പര്‍ന്യൂമററി നഴ്‌സായി ജോലി ചെയ്തിരുന്നു. അതിന് ശേഷം അവര്‍ ആശുപത്രിയില്‍ ജോലി ചെയ്തിട്ടില്ലെന്ന് മിഡ് ആന്‍ഡ് സൗത്ത് എസെക്സ് |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ എനര്‍ജി പ്രൈസ് ഷോക്ക് ഇന്നുമുതല്‍; കുടുംബങ്ങളുടെ വാര്‍ഷിക ബില്‍ 220 പൗണ്ട് ഉയരും |
ലണ്ടന്‍: യുകെയിലെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ഇരുട്ടടിയായി എനര്‍ജി പ്രൈസ് ക്യാപ്പ് വര്‍ധന ഇന്നുമുതല്‍ പ്രാബല്യത്തില്‍. ആഗോള ഗ്യാസ് വിപണികളിലുണ്ടായ വില വര്‍ധനയാണ് കുടുംബ ബജറ്റുകളിലേക്ക് നേരിട്ട് ബാധകമാകുന്നത്. പുതിയ നിരക്കുകള്‍ പ്രകാരം ഗ്യാസ്, വൈദ്യുതി ബില്ലുകള്‍ ശരാശരി പ്രതിവര്‍ഷം 220 പൗണ്ട് ഉയരും. പുതുക്കിയ എനര്‍ജി പ്രൈസ് ക്യാപ്പ് പ്രകാരം ഒരു ശരാശരി കുടുംബത്തിന് ഗ്യാസിനും വൈദ്യുതിക്കും ചേര്‍ന്ന് പ്രതിവര്‍ഷം ഏകദേശം 1,862 പൗണ്ട് ചെലവാകുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ ഏകദേശം 13.5 മില്യണ്‍ ആളുകള്‍ക്ക് അവരുടെ വരുമാനത്തിന്റെ 10 ശതമാനത്തിലേറെ എനര്‍ജി ബില്ലുകള്‍ക്കായി ചെലവഴിക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഏപ്രിലില്‍ ഇത് 11.3 |
|
Full Story
|
|
|
|
| |