Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
UK Special
  30-06-2026
പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ വിസമ്മതിച്ചു; സമൈറ നസീറിന്റെ കൊലപാതകം 21 വര്‍ഷങ്ങള്‍ക്കുശേഷവും ബ്രിട്ടനെ നടുക്കുന്നു

ലണ്ടന്‍: പ്രണയത്തില്‍ നിന്ന് പിന്മാറണമെന്ന് കുടുംബം നിരന്തരം ആവശ്യപ്പെട്ടിട്ടും അതിന് വഴങ്ങാതിരുന്നതിന്റെ പേരില്‍ സഹോദരന്‍ കൊലപ്പെടുത്തിയ സമൈറ നസീറിന്റെ ജീവിതവും മരണവും, 21 വര്‍ഷങ്ങള്‍ക്കുശേഷവും ബ്രിട്ടനിലെ കുറ്റകൃത്യ ചരിത്രത്തിലെ വേദനാജനകമായ അധ്യായമായി തുടരുന്നു. കുടുംബത്തില്‍ നിന്ന് ആദ്യമായി ബിരുദം നേടിയ വ്യക്തിയായിരുന്നു സമൈറ. തേംസ് വാലി സര്‍വകലാശാലയില്‍ നിന്ന് ട്രാവല്‍ ആന്‍ഡ് ടൂറിസത്തില്‍ ഹോണേഴ്‌സ് ബിഎ ബിരുദം നേടിയ സമൈറയ്ക്ക് മുന്നില്‍ വലിയ പ്രതീക്ഷകളായിരുന്നു. ബിരുദദാനച്ചടങ്ങില്‍ കറുത്ത ഗൗണ്‍ ധരിച്ച് നില്‍ക്കുന്ന ചിത്രമാണ് സമൈറയുടെ ജീവനോടെയുള്ള അവസാന ചിത്രമായി പിന്നീട് മാറിയത്. 25 വയസ്സുകാരിയായ സമൈറ, ലണ്ടനിലെ സൗത്താളിലുള്ള

Full Story
  30-06-2026
എംആര്‍ഐ യന്ത്രത്തിനുള്ളിലെ അപൂര്‍വ പരീക്ഷണം; മൂന്ന് പതിറ്റാണ്ടിന് ശേഷം അനുഭവം തുറന്നുപറഞ്ഞ് വനിത

ലണ്ടന്‍: മനുഷ്യശരീരഘടനയെക്കുറിച്ചുള്ള വൈദ്യശാസ്ത്ര പഠനത്തിന്റെ ഭാഗമായി എംആര്‍ഐ യന്ത്രത്തിനുള്ളില്‍ പങ്കാളിക്കൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അനുഭവം, മൂന്ന് പതിറ്റാണ്ടുകള്‍ക്കുശേഷം തുറന്നുപറഞ്ഞ് നെതര്‍ലന്‍ഡ്‌സ് സ്വദേശിനി ഐഡ സബെലിസ്. 1991ലാണ് ഐഡയും പങ്കാളിയായ ജപ്പും ഈ അപൂര്‍വ ശാസ്ത്രീയ പരീക്ഷണത്തില്‍ പങ്കെടുത്തത്. ഡച്ച് ശാസ്ത്രജ്ഞനായ മെന്‍കോ വിക്ടര്‍ പെക് വാന്‍ ആന്‍ഡലിന്റെ നേതൃത്വത്തിലായിരുന്നു പഠനം. ലൈംഗിക ബന്ധത്തിനിടെ മനുഷ്യശരീരത്തിനുള്ളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ എംആര്‍ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് രേഖപ്പെടുത്തുക എന്നതായിരുന്നു പരീക്ഷണത്തിന്റെ ലക്ഷ്യം. പിന്നീട് ഈ പഠനഫലങ്ങള്‍ 1999ല്‍ ബ്രിട്ടിഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിക്കുകയും

Full Story
  29-06-2026
കനത്ത വേനലിനിടെ മഴയും കൂടെ ഇടിമിന്നലും: യുകെയില്‍ കാലാവസ്ഥ ഇങ്ങനെ മാറിയതില്‍ ആശങ്ക പ്രകടിപ്പ് കാലാവസ്ഥാ നീരീക്ഷകര്‍
യുകെയില്‍ ശക്തമായ ഇടിമിന്നലും മഴയും മോശം കാലാവസ്ഥയും കാരണം ഹീത്രൂ, ഗാറ്റ്വിക് വിമാനത്താവളങ്ങളില്‍ ശനിയാഴ്ച നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കി. നിരവധി വിമാനങ്ങള്‍ വൈകുകയും ചെയ്തു. തുടര്‍ച്ചയായി 30 ഡിഗ്രി സെല്‍ഷ്യസിന് മുകളിലുള്ള ചൂടിന് പിന്നാലെയാണ് ലണ്ടനിലും തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലും രാത്രിയില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായത്.

ഹീത്രൂവിലും ഗാറ്റ്വിക്കിലും 600-ലധികം വിമാനങ്ങള്‍ വൈകി. ചില സര്‍വീസുകള്‍ ആറു മണിക്കൂറിലേറെ വൈകിയപ്പോള്‍, നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു. ഗാറ്റ്വിക്കില്‍ നിന്ന് തുര്‍ക്കിയിലെ അന്റാല്യയിലേക്ക് രാവിലെ പുറപ്പെടേണ്ട ഒരു വിമാനം ഏകദേശം ആറു മണിക്കൂര്‍ വൈകിയാണ് ലക്ഷ്യസ്ഥാനത്തെത്തുകയെന്ന് അറിയിപ്പ് ലഭിച്ചു.

യുകെയുടെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍
Full Story
  29-06-2026
റെക്കോര്‍ഡ് ചൂടിന് പിന്നാലെ യുകെയില്‍ താല്‍ക്കാലിക ആശ്വാസം; അടുത്ത ആഴ്ച വീണ്ടും ഹീറ്റ്വേവ് സാധ്യത

ലണ്ടന്‍: കഴിഞ്ഞ ആഴ്ച യുകെയില്‍ അനുഭവപ്പെട്ട അതിതീവ്ര റെക്കോര്‍ഡ് ചൂടിന് പിന്നാലെ ഈ ആഴ്ച രാജ്യത്ത് താരതമ്യേന ആശ്വാസകരമായ കാലാവസ്ഥ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നിന്ന് വീശുന്ന തണുത്ത കാറ്റിന്റെയും ന്യൂനമര്‍ദ സംവിധാനങ്ങളുടെയും സ്വാധീനത്തില്‍ താപനില കുറയുകയും ചില പ്രദേശങ്ങളില്‍ മഴ ലഭിക്കുകയും ചെയ്യും. എന്നാല്‍ ഈ ആശ്വാസം ദീര്‍ഘകാലം തുടരണമെന്നില്ലെന്നാണ് മുന്നറിയിപ്പ്. ആഴ്ചാവസാനത്തോടെ ഉയര്‍ന്ന മര്‍ദ മേഖല വീണ്ടും യുകെയിലേക്ക് വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ അടുത്ത ആഴ്ചയുടെ തുടക്കത്തില്‍ വീണ്ടും ചൂട് കൂടാനിടയുണ്ട്. പ്രത്യേകിച്ച് തെക്കന്‍, തെക്കുകിഴക്കന്‍ ഇംഗ്ലണ്ടില്‍ താപനില വീണ്ടും ഉയരാമെന്നാണ് കാലാവസ്ഥാ

Full Story
  29-06-2026
ബ്രിട്ടന്റെ അധികാരം ലണ്ടനില്‍ മാത്രം കേന്ദ്രീകരിക്കില്ല; നിര്‍ണായക പ്രസംഗത്തിനൊരുങ്ങി ആന്‍ഡി ബേണം

ലണ്ടന്‍/മാഞ്ചസ്റ്റര്‍: കിയര്‍ സ്റ്റാമറിന്റെ രാജിയെ തുടര്‍ന്ന് ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയാകുമെന്ന പ്രതീക്ഷകള്‍ക്കിടെ ലേബര്‍ നേതാവ് ആന്‍ഡി ബേണം ഇന്ന് തന്റെ ആദ്യ പ്രധാന നേതൃത്വ പ്രസംഗം നടത്തും. ''ബ്രിട്ടനെ വീണ്ടും അതിന്റെ യഥാര്‍ഥ ശക്തിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരും'' എന്ന സന്ദേശമാണ് അദ്ദേഹം രാജ്യത്തിന് മുന്നില്‍ അവതരിപ്പിക്കുക. മാഞ്ചസ്റ്ററിലെ പീപ്പിള്‍സ് ഹിസ്റ്ററി മ്യൂസിയത്തിലാണ് പ്രസംഗം നടക്കുക. ബേണത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടും ഭാവി ഭരണപരിപാടികളും വ്യക്തമാക്കുന്ന നിര്‍ണായക പ്രസംഗമായിരിക്കും ഇതെന്നാണ് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ, പൊതുസേവനങ്ങള്‍, ഭരണപരിഷ്‌കാരം, പ്രാദേശിക വികസനം തുടങ്ങിയ

Full Story
  29-06-2026
സുരക്ഷാ ആശങ്ക: മേഗനെയും മക്കളെയും യുകെയിലേക്ക് കൊണ്ടുവരുന്നതില്‍ ഹാരി പുനരാലോചനയില്‍

ലണ്ടന്‍: അടുത്ത മാസം നടത്താനിരുന്ന യുകെ സന്ദര്‍ശനത്തില്‍ ഭാര്യ മേഗന്‍ മാര്‍ക്കിളിനെയും മക്കളായ ആര്‍ച്ചിയെയും ലിലിബെറ്റിനെയും കൂടെ കൂട്ടുന്ന കാര്യത്തില്‍ ഹാരി രാജകുമാരന്‍ പുനരാലോചനയിലാണെന്ന് റിപ്പോര്‍ട്ട്. കുടുംബത്തിന് പൂര്‍ണമായും സര്‍ക്കാര്‍ ചെലവില്‍ പൊലീസ് സുരക്ഷ നല്‍കാനാവില്ലെന്ന തീരുമാനമാണ് ഹാരിയെ വീണ്ടും ആലോചിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് വിവരം. നാലു വര്‍ഷത്തിനുശേഷം ആദ്യമായി കുടുംബസമേതം ബ്രിട്ടന്‍ സന്ദര്‍ശിക്കാനായിരുന്നു ഹാരിയുടെ പദ്ധതി. യാത്രയ്ക്കിടെ സര്‍ക്കാര്‍ ചെലവില്‍ പൊലീസ് സുരക്ഷ ലഭിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ സംഘം ഔദ്യോഗികമായി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ നികുതിദായകരുടെ പണത്തില്‍ സമഗ്ര സുരക്ഷ

Full Story
  29-06-2026
യുകെയില്‍ ഉപരിപഠനത്തിനെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

ലെസ്റ്റര്‍: യുകെയില്‍ ഉപരിപഠനത്തിനെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥിയെ താമസിച്ചിരുന്ന മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയില്‍ തലമഡ്‌ല ഗ്രാമത്തില്‍ നിന്നുള്ള എസ്. ശ്രീനാഥ് റെഡ്ഡി എന്ന 25 കാരനാണ് മരിച്ചത്. 14 മാസം മുന്‍പാണ് ശ്രീനാഥ് ഉപരിപഠനത്തിനായി യുകെയിലെത്തിയതെന്ന് കുടുംബം അറിയിച്ചു. ലെസ്റ്ററിലെ ഡി മോണ്ട്‌ഫോര്‍ട്ട് സര്‍വകലാശാലയില്‍ മാസ്റ്റേഴ്‌സ് പഠനം നടത്തുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ വ്യക്തമാക്കിയത്. ജൂണ്‍ 22-നാണ് ശ്രീനാഥ് അവസാനമായി കുടുംബവുമായി സംസാരിച്ചത്. അന്നത്തെ സംഭാഷണത്തില്‍ യാതൊരു അസ്വാഭാവികതയും ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് പിതാവ് മധുസൂദന്‍ റെഡ്ഡി പറഞ്ഞു. അന്നിരാത്രി മകന്‍ ഒരു

Full Story
  29-06-2026
യുകെയില്‍ മലയാളി യുവാവിന് ലൈംഗികാതിക്രമ കേസില്‍ 11 വര്‍ഷം ആറുമാസം തടവ്; ശിക്ഷയ്ക്ക് ശേഷം നാടുകടത്തും

വെയില്‍സ്/ലണ്ടന്‍: യുകെയിലെ നോര്‍ത്ത് വെയില്‍സില്‍ ഗുരുതര ലൈംഗിക കുറ്റകൃത്യങ്ങളില്‍ മലയാളി യുവാവിന് 11 വര്‍ഷവും ആറുമാസവും തടവുശിക്ഷ. കോള്‍വിന്‍ ബേയില്‍ താമസിച്ചിരുന്ന വിഷ്ണു രമാദേവി എന്ന 39 കാരനെയാണ് മോള്‍ഡ് ക്രൗണ്‍ കോടതി ശിക്ഷിച്ചത്. ശിക്ഷയുടെ നിയമപരമായ കാലയളവ് പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ യുകെയില്‍ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു. പീഡനം, ലൈംഗികാതിക്രമം, മൂര്‍ച്ചയുള്ള ആയുധം കാട്ടി ഭീഷണിപ്പെടുത്തല്‍, മനഃപൂര്‍വം കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിക്കല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങളിലാണ് ഇയാള്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. 2025 നവംബറില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നോര്‍ത്ത് വെയില്‍സ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പരാതി നല്‍കാനെത്തിയ

Full Story
[72][73][74][75][76]
 
-->




 
Close Window