Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=110.1443 INR
ukmalayalampathram.com
Tue 11th Aug 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനിലെ അഭയാര്‍ത്ഥികള്‍ ദുരിതത്തില്‍: യൂറോപ്പിലേക്ക് മടങ്ങാന്‍ ശ്രമം വര്‍ധിക്കുന്നു
reporter

ലണ്ടന്‍: അനധികൃതമായി ബ്രിട്ടനിലെത്തിയ നിരവധി അഭയാര്‍ത്ഥികള്‍ നിലവിലെ സാഹചര്യത്തില്‍ തങ്ങള്‍ എടുത്ത തീരുമാനം തെറ്റായിരുന്നുവെന്ന നിരാശയിലാണ്. സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായം അടിസ്ഥാന ആവശ്യങ്ങള്‍ക്കുപോലും തികയുന്നില്ലെന്ന് അവര്‍ പരാതിപ്പെടുന്നു. അഭയാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ആഴ്ച്ചവാര സഹായമായ 49 പൗണ്ട് ചെലവുകള്‍ നിറവേറ്റാന്‍ പോരാത്തതാണെന്ന് പലരും പറയുന്നു. ഹോം ഓഫീസ് അനുവദിച്ച താമസ സൗകര്യങ്ങളും തിരക്കേറിയതും നിലവാരമില്ലാത്തതുമാണെന്നാണ് പരാതികള്‍ ഉയരുന്നത്. ഈജിപ്ത് സ്വദേശിയായ 31കാരനായ ഹസ്സാന്‍ പറഞ്ഞത്, ലഭിക്കുന്ന തുക അടിസ്ഥാന ആവശ്യങ്ങള്‍ക്കുപോലും മതിയാകുന്നില്ലെന്നും ജീവിതം വളരെ ബുദ്ധിമുട്ടായിരിക്കുകയാണെന്നും ആണ്.

ജോലി ചെയ്യാനുള്ള അനുമതി ലഭിക്കാത്തതും സാമ്പത്തിക സഹായം പരിമിതമായതും അഭയാര്‍ത്ഥികളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ്. സ്ഥിര താമസവും തൊഴിലും മികച്ച ജീവിതവും പ്രതീക്ഷിച്ചാണ് പലരും ബ്രിട്ടനിലെത്തുന്നത്. എന്നാല്‍ കടുത്ത നിയന്ത്രണങ്ങളും അവസരക്കുറവും മൂലം അവര്‍ നിരാശയിലാണ്. ഇതിനിടെ ചില അഭയാര്‍ത്ഥികള്‍ വീണ്ടും യൂറോപ്പിലേക്ക് മടങ്ങാന്‍ മനുഷ്യക്കടത്ത് സംഘങ്ങളുടെ സഹായം തേടുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ചിലര്‍ രഹസ്യമായി ട്രക്കുകളില്‍ ഒളിച്ച് ഫ്രാന്‍സിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. മനുഷ്യക്കടത്ത് സംഘങ്ങള്‍ ഇതിനായി സജീവമായിട്ടുണ്ടെന്നും സൂചനകള്‍ ഉണ്ട്. കുടിയേറ്റത്തിനെതിരെ ശക്തമായ നടപടികളുമായി യുകെ സര്‍ക്കാര്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ അഭയാര്‍ത്ഥികളുടെ ദുരിതവും അനിശ്ചിതത്വവും വര്‍ധിക്കുകയാണെന്നാണ് വിലയിരുത്തല്‍.

 
Other News in this category

 
 




 
Close Window