|
|
|
|
|
| ഇംഗ്ലീഷ് പ്രാവീണ്യക്കുറവ് രോഗികളുടെ സുരക്ഷയെ ബാധിച്ചു; മലയാളി നഴ്‌സിന് യുകെയിലെ എന്‍എച്ച്എസില്‍ വിലക്ക് |
ലണ്ടന്‍: ഇംഗ്ലീഷ് ഭാഷയില്‍ ആവശ്യമായ പ്രാവീണ്യമില്ലാത്തത് രോഗികളുടെ സുരക്ഷയെ ഗുരുതരമായി ബാധിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്ന് മലയാളി നഴ്‌സിന് യുകെയിലെ എന്‍എച്ച്എസില്‍ ജോലി ചെയ്യുന്നതില്‍ വിലക്ക്. രോഗിക്ക് അപസ്മാര ആക്രമണം ഉണ്ടായത് തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടതടക്കം നിരവധി ഗുരുതര പിഴവുകള്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ അന്വേഷണത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അനിമോള്‍ പുത്തന്‍പുരയ്ക്കല്‍ തോമസ് 2021 ഓഗസ്റ്റ് മുതല്‍ 2022 മെയ് വരെ ചെംസ്‌ഫോര്‍ഡിന് സമീപമുള്ള ബ്രൂംഫീല്‍ഡ് ആശുപത്രിയില്‍ സൂപ്പര്‍ന്യൂമററി നഴ്‌സായി ജോലി ചെയ്തിരുന്നു. അതിന് ശേഷം അവര്‍ ആശുപത്രിയില്‍ ജോലി ചെയ്തിട്ടില്ലെന്ന് മിഡ് ആന്‍ഡ് സൗത്ത് എസെക്‌സ് |
|
Full Story
|
|
|
|
|
|
|
| ഇംഗ്ലണ്ടില്‍ റസിഡന്റ് ഡോക്ടര്‍മാരുടെ സമരം അവസാനത്തിലേക്ക്; പുതിയ ശമ്പള കരാര്‍ അംഗീകരിച്ചു |
ലണ്ടന്‍: ഇംഗ്ലണ്ടിലെ റസിഡന്റ് ഡോക്ടര്‍മാര്‍ സര്‍ക്കാരിന്റെ പുതിയ ശമ്പള-സേവന വ്യവസ്ഥാ കരാര്‍ അംഗീകരിച്ചതോടെ മൂന്ന് വര്‍ഷത്തോളമായി തുടരുന്ന സമരങ്ങള്‍ക്ക് അവസാനമാകുന്നു. ബ്രിട്ടിഷ് മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ അംഗത്വ വോട്ടെടുപ്പില്‍ 53 ശതമാനം ഡോക്ടര്‍മാര്‍ കരാറിനെ അനുകൂലിച്ചതോടെയാണ് തീരുമാനം. വോട്ടെടുപ്പില്‍ 57 ശതമാനമായിരുന്നു പോളിങ്. ആകെ 32,932 ഡോക്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തി. കരാര്‍ പ്രകാരം ഈ വര്‍ഷം 3.5 ശതമാനം ശമ്പളവര്‍ധന ലഭിക്കും. 2026 ഏപ്രില്‍ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വര്‍ധന നടപ്പാക്കും. ഇതോടെ ശരാശരി 4.9 ശതമാനം വേതനവര്‍ധന ലഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 2027 ഏപ്രിലോടെ വേതനവര്‍ധന ശരാശരി 6.6 ശതമാനമായി ഉയരുമെന്നും തുടര്‍ന്ന് സ്വതന്ത്ര ശമ്പള |
|
Full Story
|
|
|
|
|
|
|
| യുകെയിലുള്ള അമ്മയ്ക്ക് മകന്റെ കസ്റ്റഡി; കുടുംബക്കോടതിയുടെ കനത്ത സാമ്പത്തിക ഉപാധികള്‍ ഹൈക്കോടതി റദ്ദാക്കി |
ലണ്ടന്‍/കൊച്ചി: യുകെയില്‍ ജോലി ചെയ്യുന്ന അമ്മയ്ക്ക് എട്ടുവയസ്സുകാരനായ മകനെ വിട്ടുകിട്ടാന്‍ കേരളത്തിലെ കുടുംബക്കോടതി ചുമത്തിയ കനത്ത സാമ്പത്തിക ഉപാധികള്‍ കേരള ഹൈക്കോടതി റദ്ദാക്കി. 75 ലക്ഷം രൂപയുടെ സെക്യൂരിറ്റിയും അമ്മയും രണ്ട് ജാമ്യക്കാരും ചേര്‍ന്ന് 7.5 ലക്ഷം രൂപയുടെ ബോണ്ട് നല്‍കണമെന്ന വ്യവസ്ഥയുമാണ് ഹൈക്കോടതി ഒഴിവാക്കിയത്. ജസ്റ്റിസ് ജെ. നിഷ ബാനുവും ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് വേര്‍പിരിഞ്ഞു താമസിക്കുന്ന ദമ്പതികളുടെ എട്ടുവയസ്സുകാരനായ മകന്റെ കസ്റ്റഡിയുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. യുകെയില്‍ കുട്ടിക്ക് മികച്ച വിദ്യാഭ്യാസവും പരിചരണവും ഉറപ്പാക്കാന്‍ കഴിയുമെന്ന് |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ സ്വകാര്യ ഇ-സ്‌കൂട്ടര്‍ പരസ്യങ്ങള്‍ വിവാദത്തില്‍; പ്രമുഖ റീട്ടെയിലര്‍മാര്‍ വിവരണം തിരുത്തി |
ലണ്ടന്‍: യുകെയില്‍ സ്വകാര്യ ഇ-സ്‌കൂട്ടറുകള്‍ പൊതുനിരത്തുകളിലും നടപ്പാതകളിലും ഉപയോഗിക്കുന്നത് നിയമവിരുദ്ധമായിരിക്കെ, അവയെ യാത്രാവശ്യങ്ങള്‍ക്ക് അനുയോജ്യമെന്ന രീതിയില്‍ വിപണനം ചെയ്തതായി റിപ്പോര്‍ട്ട്. ആമസോണ്‍, ആര്‍ഗോസ്, കറീസ് ഉള്‍പ്പെടെയുള്ള പ്രമുഖ റീട്ടെയില്‍ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകളിലാണ് ഇത്തരത്തിലുള്ള പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടതെന്ന് പ്രസ് അസോസിയേഷന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. യുകെയില്‍ നിലവില്‍ സര്‍ക്കാര്‍ അംഗീകൃത വാടക ഇ-സ്‌കൂട്ടറുകള്‍ക്ക് മാത്രമാണ് പൊതുനിരത്തുകളിലും സൈക്കിള്‍ പാതകളിലും സഞ്ചരിക്കാന്‍ അനുമതിയുള്ളത്. സ്വകാര്യ ഇ-സ്‌കൂട്ടറുകള്‍ ഭൂവുടമയുടെ അനുമതിയോടെ സ്വകാര്യ സ്ഥലങ്ങളില്‍ മാത്രമേ ഉപയോഗിക്കാനാകൂ. എന്നാല്‍ |
|
Full Story
|
|
|
|
|
|
|
| കൂട്ടി... ഡോക്ടര്‍മാരുടെ ശമ്പളം കൂട്ടിക്കിട്ടി; സമരം ജയിച്ചു: യുകെയിലെ റസിഡന്റ് ഡോക്ടര്‍മാര്‍ പണിമുടക്ക് അവസാനിപ്പിച്ചു |
|
പുതിയ കരാര്‍ സ്വീകരിച്ച് ഇംഗ്ലണ്ടിലെ റസിഡന്റ് ഡോക്ടര്‍മാര്‍ ഇതോടെ പണിമുടക്കുകള്‍ അവസാനിപ്പിച്ചു. എന്‍എച്ച്എസിന് 1 ബില്ല്യണ്‍ പൗണ്ട് നഷ്ടം വരുത്തിവെച്ച സമരങ്ങള്‍ക്കാണ് അവസാനമാകുന്നത്.
പ്രഖ്യാപിച്ച സമരം ഈ മാസം ആദ്യമാണ് നിര്‍ത്തിവെച്ച് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ഓഫര്‍ അംഗങ്ങളുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചത്. 2016-ലെ റസിഡന്റ് ഡോക്ടര്‍ കോണ്‍ട്രാക്ട് നിബന്ധനകള്‍ പ്രാദേശികമായി നിയോഗിക്കപ്പെട്ടിട്ടുള്ള ഡോക്ടര്‍മാര്‍ക്ക് ബാധമാക്കുകയും, ശരാശരി 6.6% ശമ്പളവര്‍ധനവുമാണ് പാക്കേജില്‍ ഉള്‍പ്പെടുന്നത്. കൂടാതെ അടുത്ത മൂന്ന് വര്‍ഷക്കാലത്ത് 4500 അധിക സ്പെഷ്യാലിറ്റി ട്രെയിനിംഗ് സീറ്റുകള്‍ ലഭ്യമാക്കാനും പദ്ധതി വാഗ്ദാനം ചെയ്യുന്നു.
ഈ കരാര്‍ സ്വീകരിക്കപ്പെട്ടതോടെ നാല് വര്‍ഷത്തിനിടെ റസിഡന്റ് |
|
Full Story
|
|
|
|
|
|
|
| നമ്പര്‍ 10 നോര്‍ത്ത്' മാഞ്ചസ്റ്ററിലേക്ക്; ബ്രിട്ടന്റെ ഭരണരീതിയില്‍ വന്‍ മാറ്റം പ്രഖ്യാപിച്ച് ആന്‍ഡി ബേണം |
മാഞ്ചസ്റ്റര്‍/ലണ്ടന്‍: ബ്രിട്ടിഷ് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മറുടെ രാജിക്കു പിന്നാലെ ലേബര്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലേക്കും പ്രധാനമന്ത്രി പദത്തിലേക്കും മുന്നിലുള്ള നേതാവായി വിലയിരുത്തപ്പെടുന്ന ആന്‍ഡി ബേണം, മാഞ്ചസ്റ്ററിലെ പീപ്പിള്‍സ് ഹിസ്റ്ററി മ്യൂസിയത്തില്‍ നടത്തിയ ആദ്യ പ്രധാന നയപ്രസംഗത്തില്‍ ബ്രിട്ടന്റെ ഭരണസംവിധാനത്തെയും സാമ്പത്തിക വികസന മാതൃകയെയും അടിമുടി പുനര്‍നിര്‍വചിക്കുന്ന പദ്ധതികള്‍ അവതരിപ്പിച്ചു. അധികാരം ലണ്ടനില്‍ മാത്രം കേന്ദ്രീകരിക്കുന്ന പതിറ്റാണ്ടുകളായുള്ള ഭരണരീതിക്ക് വിരാമമിടുമെന്ന പ്രഖ്യാപനമാണ് പ്രസംഗത്തിന്റെ മുഖ്യ ആകര്‍ഷണം. പ്രധാനമന്ത്രിയുടെ ഓഫിസായ 'നമ്പര്‍ 10 ഡൗണിങ് സ്ട്രീറ്റിന്റെ' പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ട |
|
Full Story
|
|
|
|
|
|
|
| ഇംഗ്ലണ്ടില്‍ കുട്ടികളുടെ മാനസികാരോഗ്യ പ്രതിസന്ധി രൂക്ഷം; ഒരുവര്‍ഷം റഫര്‍ ചെയ്തത് 10 ലക്ഷത്തിലേറെ പേരെ |
ലണ്ടന്‍: ഇംഗ്ലണ്ടില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന കുട്ടികളുടെ എണ്ണം ആശങ്കാജനകമായി ഉയരുന്നതായി പുതിയ റിപ്പോര്‍ട്ട്. 2024-25 കാലയളവില്‍ 10 ലക്ഷത്തിലേറെ കുട്ടികളെയാണ് മാനസികാരോഗ്യ സേവനങ്ങളിലേക്ക് റഫര്‍ ചെയ്തത്. ഇത് ഏകദേശം ഓരോ 10 കുട്ടികളില്‍ ഒരാളെന്ന തോതിലാണ്. മുന്‍വര്‍ഷത്തേക്കാള്‍ 10 ശതമാനം വര്‍ധനയും 2018-19ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടിയോടടുത്ത വര്‍ധനയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കുട്ടികളെ ചികിത്സയ്ക്കായി റഫര്‍ ചെയ്യാന്‍ ഇടയായ പ്രധാന പ്രശ്‌നം ഉത്കണ്ഠയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആകെ റഫറലുകളില്‍ 16 ശതമാനവും ഉത്കണ്ഠയുമായി ബന്ധപ്പെട്ടവയാണ്. അതേസമയം, ഓട്ടിസം സംശയിക്കുന്ന കേസുകള്‍ ഒരു വര്‍ഷത്തിനിടെ ഏകദേശം 50 ശതമാനം |
|
Full Story
|
|
|
|
|
|
|
| ഈലിങ് ബ്രോഡ് വേയില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി; 34കാരനെതിരെ അഞ്ച് കൊലപാതകശ്രമക്കുറ്റങ്ങള്‍ |
ലണ്ടന്‍: പശ്ചിമ ലണ്ടനിലെ തിരക്കേറിയ ഈലിങ് ബ്രോഡ് വേ ഹൈസ്ട്രീറ്റില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറിയ സംഭവത്തില്‍ 34കാരനെതിരെ അഞ്ച് കൊലപാതകശ്രമക്കുറ്റങ്ങള്‍ ചുമത്തി. സോമാലിയയില്‍ ജനിച്ച ടിമിര്‍ അഹമ്മദ് മുഹമ്മദ് എന്നയാളെയാണ് മെട്രോപൊളിറ്റന്‍ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുന്നത്. കൊലപാതകശ്രമക്കുറ്റങ്ങള്‍ക്ക് പുറമെ അപകടകരമായി വാഹനം ഓടിക്കല്‍, അപകടസ്ഥലത്ത് വാഹനം നിര്‍ത്താതെ കടന്നുകളയല്‍, മദ്യം-മയക്കുമരുന്ന് പരിശോധനയ്ക്കുള്ള ശ്വാസസാമ്പിള്‍ നല്‍കാന്‍ വിസമ്മതിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രതിയെ റിമാന്‍ഡില്‍ വിട്ടതായും വില്ലസ്ഡന്‍ മജിസ്‌ട്രേറ്റ് |
|
Full Story
|
|
|
|
| |