Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.5175 INR  1 EURO=107.4345 INR
ukmalayalampathram.com
Mon 29th Jun 2026
 
 
UK Special
  Add your Comment comment
ബ്രിസ്‌റ്റോളിലെ വീടിനുള്ളില്‍ സ്‌ഫോടനം: രണ്ടു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
Text By: UK Malayalam Pathram
ബ്രിസ്റ്റോറിലെ ഒരു വീട്ടിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. വീട്ടില്‍ സ്ഫോടനം നടന്ന സംഭവം ദുരൂഹമാണെന്ന് പോലീസ് വ്യക്തമാക്കി.

ഞായറാഴ്ച രാവിലെ 6.17-ഓടെയാണ് സ്റ്റേണ്‍കോര്‍ട്ട് റോഡിലെ വീട്ടിലേക്ക് ഗാര്‍ഹിക പ്രശ്നങ്ങള്‍ അരങ്ങേറുന്നതായി വിവരം ലഭിച്ച് എവോണ്‍ & സോമര്‍സെറ്റ് പോലീസ് എത്തുന്നത്. എത്തിച്ചേരുന്നതിന് തൊട്ടുമുന്‍പ് സ്ഫോടനം അരങ്ങേറിയതായി സൂപ്രണ്ട് മാറ്റ് എബ്സ് പറഞ്ഞു.

'വീട്ടിലുണ്ടായിരുന്ന ഒരു സ്ത്രീയും, പുരുഷനുമാണ് കൊല്ലപ്പെട്ടത്. അപകടത്തില്‍ ദുരൂഹതയുണ്ടെന്നാണ് കരുതുന്നത്. ഇവരുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ച് സ്പെഷ്യല്‍ ട്രെയിനിംഗ് നേടിയ ഓഫീസര്‍മാരുടെ പിന്തുണ നല്‍കുന്നുണ്ട്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു പുരുഷനും, സ്ത്രീയും, ഒരു കുട്ടിയുമാണ് ചെറിയ പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. സംഭവത്തിന് കാരണമായ വിഷയത്തില്‍ ദുരൂഹതയുണ്ടെങ്കിലും, ഭീകരവാദ സാധ്യത തള്ളിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് തൊട്ടടുത്തുള്ള വീടുകളില്‍ നിന്നും താമസക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്.
 
Other News in this category

 
 




 
Close Window