|
|
|
|
|
| ഇംഗ്ലണ്ട്‌മെക്‌സിക്കോ ലോകകപ്പ് പോരാട്ടം; പുലര്‍ച്ചെ 5 വരെ പബുകള്‍ തുറക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ അനുമതി |
ലണ്ടന്‍: ഫിഫ ലോകകപ്പില്‍ ഇംഗ്ലണ്ടും മെക്‌സിക്കോയും തമ്മിലുള്ള പ്രീക്വാര്‍ട്ടര്‍ മത്സരം കാണാന്‍ ആരാധകര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കി ബ്രിട്ടീഷ് സര്‍ക്കാര്‍. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും പബുകള്‍ക്ക് തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണി വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ പ്രത്യേക അനുമതി നല്‍കി. മെക്‌സിക്കോ സിറ്റിയില്‍ നടക്കുന്ന മത്സരം ബ്രിട്ടീഷ് സമയം പുലര്‍ച്ചെ ഒരു മണിക്കാണ് ആരംഭിക്കുന്നത്. മത്സരം കുറഞ്ഞത് പുലര്‍ച്ചെ മൂന്ന് മണിവരെയെങ്കിലും നീളാന്‍ സാധ്യതയുള്ളതിനാലാണ് പബുകളുടെ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ആദ്യഘട്ടത്തില്‍ മദ്യശാലകളുടെ പ്രവര്‍ത്തനസമയവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ കൂടുതല്‍ ഇളവ് |
|
Full Story
|
|
|
|
|
|
|
| കീ സ്റ്റേജ് 2 സാറ്റ്‌സ് ഫലപ്രഖ്യാപനം വൈകും; സാങ്കേതിക തകരാറില്‍ ക്ഷമാപണം നടത്തി പിയേഴ്‌സണ്‍ |
ലണ്ടന്‍: ഇംഗ്ലണ്ടിലെ ലക്ഷക്കണക്കിന് ആറാം ക്ലാസ് വിദ്യാര്‍ഥികള്‍ എഴുതിയ കീ സ്റ്റേജ് 2 സാറ്റ്‌സ് പരീക്ഷയുടെ ഫലപ്രഖ്യാപനം ഒരാഴ്ചയിലേറെ വൈകും. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ജൂലൈ 7-ന് പ്രസിദ്ധീകരിക്കാനിരുന്ന ഫലം ജൂലൈ 16-ലേക്ക് മാറ്റിയതായി പരീക്ഷാ ബോര്‍ഡായ പിയേഴ്‌സണ്‍ അറിയിച്ചു. സംഭവത്തില്‍ വിദ്യാര്‍ഥികളോടും രക്ഷിതാക്കളോടും സ്‌കൂളുകളോടും പിയേഴ്‌സണ്‍ നിരുപാധികം ക്ഷമാപണം നടത്തി. അതേസമയം, ജിസിഎസ്ഇ, എ-ലെവല്‍ ഉള്‍പ്പെടെയുള്ള മറ്റു പൊതുപരീക്ഷകളുടെ ഫലപ്രഖ്യാപനത്തെ ഈ പ്രശ്‌നം ബാധിക്കില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി. ഫലപ്രഖ്യാപനം വൈകിയത് സ്‌കൂളുകളെ പ്രതിസന്ധിയിലാക്കിയെന്ന് നാഷനല്‍ അസോസിയേഷന്‍ ഓഫ് ഹെഡ് ടീച്ചേഴ്‌സ് വിമര്‍ശിച്ചു. ഫലങ്ങളുടെ വിശ്വാസ്യത |
|
Full Story
|
|
|
|
|
|
|
| സ്ത്രീകളെ പീഡിപ്പിച്ച മുന്‍ പൊലീസ് ഉദ്യോഗസ്ഥന് 10 വര്‍ഷം തടവ്; ശിക്ഷ വിധിച്ച് എഡിന്‍ബറോ ഹൈക്കോടതി |
എഡിന്‍ബറോ: രണ്ട് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും മറ്റൊരു സ്ത്രീയെ വര്‍ഷങ്ങളോളം ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയും ചെയ്ത കേസില്‍ സ്‌കോട്ലന്‍ഡ് പൊലീസ് മുന്‍ ഉദ്യോഗസ്ഥന്‍ കാമറണ്‍ റോസിന് പത്ത് വര്‍ഷം തടവുശിക്ഷ. എഡിന്‍ബറോ ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചത്. ഇന്‍വര്‍നെസിലും വെസ്റ്റേണ്‍ ഐല്‍സിലുമായി സ്ത്രീകള്‍ക്കെതിരെ നടത്തിയ ലൈംഗിക അതിക്രമങ്ങളും അക്രമങ്ങളും സംബന്ധിച്ച കേസില്‍ മേയ് 25-ന് ഇതേ കോടതിയിലെ ജൂറി റോസിനെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. കുറ്റകൃത്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത് തടവുശിക്ഷ മാത്രമാണ് ഉചിതമെന്ന് ജഡ്ജി അലിസണ്‍ സ്റ്റര്‍ലിങ് വ്യക്തമാക്കി. 2012-ലും 2014-ലും ഐല്‍ ഓഫ് ലൂയിസിലെ സ്റ്റോര്‍നോവെയില്‍ വെച്ചാണ് റോസ് രണ്ട് സ്ത്രീകളെ |
|
Full Story
|
|
|
|
|
|
|
| ഫ്രാന്‍സില്‍ മനുഷ്യക്കടത്ത് കേസില്‍ ശിക്ഷിക്കപ്പെട്ട 'ഗോഡ്ഫാദര്‍' ബ്രിട്ടനില്‍ അഭയാര്‍ഥി പദവിക്ക് അപേക്ഷിച്ചതായി റിപ്പോര്‍ട്ട് |
ലണ്ടന്‍: ഫ്രാന്‍സില്‍ മനുഷ്യക്കടത്ത് കേസില്‍ അഞ്ച് വര്‍ഷം തടവുശിക്ഷ അനുഭവിച്ച കുറ്റവാളി ബ്രിട്ടനില്‍ അഭയാര്‍ഥി പദവിക്കായി അപേക്ഷിച്ച് താമസിക്കുന്നതായി റിപ്പോര്‍ട്ട്. 'ഗോഡ്ഫാദര്‍' എന്ന പേരില്‍ അറിയപ്പെടുന്ന ഇറാഖി കുര്‍ദ് സ്വദേശി ത്വാന ജമാല്‍ ആണ് ബ്രിട്ടനില്‍ കഴിയുന്നതായി കണ്ടെത്തിയത്. നിയമവിരുദ്ധമായി ജോലി ചെയ്യുകയും ലൈസന്‍സില്ലാതെ വാഹനം ഓടിക്കുകയും വ്യാജപേര് ഉപയോഗിക്കുകയും ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. 2016-ല്‍ ഫ്രാന്‍സിലെ കോടതിയാണ് ജമാലിനെ മനുഷ്യക്കടത്ത് കേസില്‍ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചത്. ഡന്‍കിര്‍ക്കിന് സമീപമുള്ള ഗ്രാന്‍ഡ് സിന്തെ കുടിയേറ്റ ക്യാമ്പ് കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവര്‍ത്തനമെന്ന് |
|
Full Story
|
|
|
|
|
|
|
| ജോലി ലഭിക്കുന്ന അഭയാര്‍ഥികള്‍ സര്‍ക്കാര്‍ ചെലവ് തിരിച്ചടയ്ക്കണം; പുതിയ നിയമനിര്‍മാണത്തിന് ബ്രിട്ടന്‍ |
ലണ്ടന്‍: ബ്രിട്ടനില്‍ അഭയം ലഭിച്ച ശേഷം ജോലി നേടുന്ന അഭയാര്‍ഥികള്‍ക്ക്, താമസത്തിനും ജീവിതച്ചെലവുകള്‍ക്കുമായി സര്‍ക്കാര്‍ വഹിച്ച തുക തിരിച്ചടയ്‌ക്കേണ്ടിവരുന്ന പുതിയ നിയമനിര്‍മാണത്തിനൊരുങ്ങി ബ്രിട്ടീഷ് സര്‍ക്കാര്‍. പുതിയ ഇമിഗ്രേഷന്‍ ആന്‍ഡ് അസൈലം ബില്ലിന്റെ ഭാഗമായാണ് നിര്‍ദേശം കൊണ്ടുവരുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഓരോ അഭയാര്‍ഥിക്കുമായി സര്‍ക്കാര്‍ ചെലവഴിക്കുന്ന ഏകദേശം 10,000 പൗണ്ട് വരെ ജോലി ലഭിച്ച ശേഷം ഘട്ടംഘട്ടമായി തിരിച്ചടയ്‌ക്കേണ്ടിവരും. ഇന്ത്യന്‍ രൂപയില്‍ ഇത് ഏകദേശം 12.5 ലക്ഷം രൂപയോളം വരും. ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ഷബാന മഹ്‌മൂദ് അവതരിപ്പിച്ച പദ്ധതിയുടെ ലക്ഷ്യം, അഭയാര്‍ഥികള്‍ക്കായി സര്‍ക്കാര്‍ പ്രതിവര്‍ഷം ചെലവഴിക്കുന്ന വലിയ |
|
Full Story
|
|
|
|
|
|
|
| പലിശ നിരക്ക് കുറയ്ക്കല്‍ ഇപ്പോള്‍ പരിഗണനയിലില്ല: ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ |
ലിസ്ബണ്‍: പലിശ നിരക്കുകള്‍ കുറയ്ക്കാനുള്ള സാധ്യതകള്‍ നിലവില്‍ ചര്‍ച്ചകളില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കിയതായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്ലി വ്യക്തമാക്കി. പോര്‍ച്ചുഗലില്‍ നടന്ന യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎസ്-ഇറാന്‍ സംഘര്‍ഷം സമാധാനത്തിലേക്ക് നീങ്ങിയതിനെ തുടര്‍ന്ന് എണ്ണവില താഴ്ന്നിട്ടുണ്ടെങ്കിലും, യുദ്ധത്തിന് മുന്‍പുണ്ടായിരുന്ന നിലയിലേക്ക് ഇപ്പോഴും എത്തിയിട്ടില്ലെന്ന് ബെയ്ലി പറഞ്ഞു. നേരത്തെ ഈ വര്‍ഷം പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷ നിലനിന്നിരുന്നെങ്കിലും മാര്‍ച്ചോടെ ആ സാധ്യത ഇല്ലാതായതായി അദ്ദേഹം വ്യക്തമാക്കി. ''ഈ വര്‍ഷം നിരക്കുകള്‍ കുറയ്ക്കുമെന്ന |
|
Full Story
|
|
|
|
|
|
|
| ബര്‍മിംഗ്ഹാമിലെ മോസ്‌കിനു സമീപം വെടിവയ്പ്പ്: 16 വയസ്സുകാരനു ഗുരുതരമായ പരിക്ക് |
|
ബര്‍മിംഗ്ഹാമിലെ ആലം റോക്ക് പ്രദേശത്ത് ഒരു മോസ്‌കിന് സമീപം നടന്ന വെടിവയ്പില്‍ 16 വയസ്സുകാരന് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച വൈകിട്ട് 5.30ഓടെ ബോവിയര്‍ റോഡില്‍ വെടിവയ്പ് നടന്നെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. വെടിയേറ്റ നിലയില്‍ കണ്ടെത്തിയ കൗമാരക്കാരനെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ പരുക്കുകള്‍ ഗുരുതരവും ജീവന് ഭീഷണിയാകാവുന്നതുമാണെന്ന് അധികൃതര്‍ അറിയിച്ചു.
ആക്രമണത്തിന് മോസ്‌കുമായോ മതപരമായ കാരണങ്ങളുമായോ ബന്ധമുണ്ടെന്ന സൂചന ലഭിച്ചിട്ടില്ലെന്ന് വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് പൊലീസ് വ്യക്തമാക്കി. സംഭവസ്ഥലത്ത് ഫൊറന്‍സിക് പരിശോധനകളും തെളിവെടുപ്പും തുടരുകയാണ്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും മറ്റ് വിവരങ്ങളും പൊലീസ് പരിശോധിà |
|
Full Story
|
|
|
|
|
|
|
| യുകെയിലെ ടീച്ചര്‍മാര്‍ക്ക് ശമ്പളം കൂടും: രണ്ടു വര്‍ഷവും എത്രവച്ചു കൂടുമെന്ന് ഇപ്പോള്‍ തന്നെ പ്രഖ്യാപിച്ചു |
|
യുകെയില്‍ അധ്യാപകര്‍ക്ക് രണ്ട് വര്‍ഷത്തേക്കുള്ള ശമ്പളവര്‍ധന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പുതിയ തീരുമാനപ്രകാരം സെപ്റ്റംബര്‍ മുതല്‍ 3.5 ശതമാനവും 2027 സെപ്റ്റംബര്‍ മുതല്‍ 3 ശതമാനവും ശമ്പളം വര്‍ധിക്കും. ശമ്പളവര്‍ധന നടപ്പാക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് 1.8 ബില്യണ്‍ പൗണ്ടിന്റെ അധിക ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ശമ്പളവര്‍ധനയുടെ ആദ്യ ഒരു ശതമാനത്തിന്റെ ചെലവ് സ്‌കൂളുകള്‍ നിലവിലെ ബജറ്റില്‍ നിന്ന് തന്നെ കണ്ടെത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇതുമൂലം സ്‌കൂളുകളുടെ സാമ്പത്തിക സമ്മര്‍ദം തുടരുമെന്ന ആശങ്ക വിദ്യാഭ്യാസ മേഖലയിലുണ്ട്.
അധ്യാപകരുടെ ശമ്പളവര്‍ധനയ്‌ക്കൊപ്പം അക്കാദമി ട്രസ്റ്റുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളത്തിനും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇനി മുതല്‍ 1.74 ലക്ഷം |
|
Full Story
|
|
|
|
| |