Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=110.1443 INR
ukmalayalampathram.com
Tue 11th Aug 2026
 
 
UK Special
  Add your Comment comment
'5 മണിക്ക് ജോലി കഴിഞ്ഞ് ബീച്ചില്‍'; തൊഴില്‍ സംസ്‌കാര വ്യത്യാസം ചൂണ്ടിക്കാട്ടി യുവാവിന്റെ വീഡിയോ വൈറല്‍
reporter

വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്ന ഇന്ത്യന്‍ യുവാക്കളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. നല്ല ജോലി, ഉയര്‍ന്ന ശമ്പളം, മെച്ചപ്പെട്ട ജീവിത നിലവാരം എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍. എന്നാല്‍ ഇതിന് പുറമെ ഇന്ത്യയിലെ പല തൊഴിലിടങ്ങളിലുമുള്ള അനാരോഗ്യകരമായ തൊഴില്‍ സംസ്‌കാരവും കുടിയേറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നായി മാറുകയാണ്. ജീവനക്കാരെ അനാവശ്യമായി ബുദ്ധിമുട്ടിക്കല്‍, കുറഞ്ഞ ശമ്പളം, വര്‍ക്ക്-ലൈഫ് ബാലന്‍സ് ഇല്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ പല സ്ഥാപനങ്ങളിലും നിലനില്‍ക്കുന്നതായി വിമര്‍ശനം ഉയരുന്നുണ്ട്. ഇത്തരമൊരു അനുഭവം ചൂണ്ടിക്കാട്ടിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

യുകെയില്‍ ജോലി ചെയ്യുന്ന Karthik Modi എന്ന യുവാവാണ് വീഡിയോ പങ്കുവെച്ചത്. വൈകുന്നേരം 5 മണിക്ക് ജോലി കഴിഞ്ഞ് ബീച്ചില്‍ വിശ്രമിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്. ''എന്തിനാണ് ഇന്ത്യ വിട്ട് ഇത്രയും ദൂരം ജോലിക്ക് വന്നതെന്ന് നിങ്ങള്‍ ചോദിക്കാറില്ലേ? ഇപ്പോള്‍ സമയം വൈകുന്നേരം 5 മണി. ഞാന്‍ ഓഫീസിലെ ഡയറ്റ് കോക്കുമായി ഈ മനോഹരമായ ബീച്ചിലിരിപ്പുണ്ട്. കുറച്ചുനേരം ഇവിടെ സമയം ചെലവഴിച്ച് ശേഷം ഒരു കോഫി കുടിക്കാന്‍ പോകും,'' എന്നാണ് കാര്‍ത്തിക് വീഡിയോയില്‍ പറയുന്നത്.

കാര്‍ത്തിക്കിനൊപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകനും ഇന്ത്യയിലെയും യുകെയിലെയും തൊഴില്‍ സാഹചര്യങ്ങള്‍ തമ്മിലുള്ള വ്യത്യാസം പങ്കുവെച്ചു. ''ഇന്ത്യയില്‍ ഞാന്‍ ഒരു കഴുതയെപ്പോലെ പണിയെടുക്കുകയായിരുന്നു. ഇവിടെ വന്നപ്പോഴാണ് ജീവിതം എന്താണെന്ന് മനസ്സിലായത്. ഇവിടുത്തെ വര്‍ക്ക്-ലൈഫ് ബാലന്‍സ് വിശ്വസിക്കാനാവാത്തതാണ്,'' എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. വീഡിയോ വൈറലായതോടെ നിരവധി പേര്‍ പ്രതികരണങ്ങളുമായി രംഗത്തെത്തി. ''പണം മാത്രമല്ല, സമാധാനപരമായ തൊഴില്‍ സാഹചര്യങ്ങളാണ് പലരും ആഗ്രഹിക്കുന്നത്'' എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ''ഇന്ത്യയിലെ തൊഴില്‍ സംസ്‌കാരം മാറേണ്ടതുണ്ട്. അമിത ജോലിഭാരം മാനസികാരോഗ്യത്തെ ബാധിക്കുന്നു'' എന്നും മറ്റ് ചിലര്‍ അഭിപ്രായപ്പെട്ടു.

 
Other News in this category

 
 




 
Close Window