Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=110.1443 INR
ukmalayalampathram.com
Tue 11th Aug 2026
 
 
UK Special
  Add your Comment comment
ഇന്ധന ക്ഷാമ ആശങ്ക; മുന്‍കൂട്ടി വിമാന സര്‍വീസ് റദ്ദാക്കാന്‍ അനുമതി
reporter

ലണ്ടന്‍: ബ്രിട്ടനില്‍ ഇന്ധന ക്ഷാമം ഉണ്ടായേക്കാമെന്ന ആശങ്കയുടെ പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ മുന്‍കൂട്ടി റദ്ദാക്കാന്‍ എയര്‍ലൈന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കുന്ന പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ തയ്യാറാക്കി. ഈ വേനല്‍ക്കാലത്ത് ഇന്ധന ലഭ്യതയില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ വിമാനത്താവള സ്ലോട്ടുകള്‍ നഷ്ടപ്പെടാതെ തന്നെ ആഴ്ചകള്‍ക്ക് മുമ്പ് സര്‍വീസുകള്‍ റദ്ദാക്കാന്‍ എയര്‍ലൈന്‍സുകള്‍ക്ക് കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു.

യാത്രക്കാരെ ബാധിക്കുന്ന അവസാന നിമിഷ റദ്ദാക്കലുകള്‍ ഒഴിവാക്കുകയാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. പുതിയ സംവിധാനപ്രകാരം, രണ്ടാഴ്ച മുമ്പ് സര്‍വീസ് റദ്ദാക്കി യാത്രക്കാരെ അറിയിക്കുന്ന രീതിയാണ് നടപ്പാക്കുന്നത്. ഇതിനിടെ രാജ്യത്തെ നാല് റിഫൈനറികളോട് ജെറ്റ് ഇന്ധന വിതരണം പരമാവധി വര്‍ധിപ്പിക്കാനും അമേരിക്കയില്‍ നിന്ന് കൂടുതല്‍ ഇന്ധനം ഇറക്കുമതി ചെയ്യാനുള്ള മാര്‍ഗങ്ങള്‍ പരിശോധിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. വിമാന കമ്പനികള്‍ നിലവില്‍ ഇന്ധന ക്ഷാമമില്ലെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും, ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട് വിതരണ ശൃംഖലയില്‍ തടസ്സമുണ്ടായാല്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. യുകെ ഉപയോഗിക്കുന്ന ജെറ്റ് ഇന്ധനത്തിന്റെ ഏകദേശം 65 ശതമാനവും ഇറക്കുമതിയിലാണ് ആശ്രയിക്കുന്നത്. ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടിയാല്‍ പ്രതിസന്ധി രൂക്ഷമാകാനിടയുണ്ട്.

ജൂണ്‍ മാസത്തോടെ യൂറോപ്പിലാകെ ഇന്ധന ക്ഷാമം ഉണ്ടാകാമെന്ന് അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരേ റൂട്ടില്‍ ദിവസേനയുള്ള ചില സര്‍വീസുകള്‍ കുറയ്ക്കുന്നതുള്‍പ്പെടെയുള്ള നടപടികളും പരിഗണനയിലാണ്. അതേസമയം, അസാധാരണ സാഹചര്യം പരിഗണിച്ച് നഷ്ടപരിഹാരം ഒഴിവാക്കണമെന്ന എയര്‍ലൈന്‍ കമ്പനികളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. സര്‍വീസ് റദ്ദാക്കല്‍ യാത്രക്കാരെ ബാധിക്കുമെന്നത് വ്യക്തമാണ്. പ്രത്യേകിച്ച് ഹോട്ടല്‍ ബുക്കിംഗുകള്‍ ഉള്‍പ്പെടെ മുന്‍കൂട്ടി പദ്ധതിയിട്ട യാത്രകള്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന ആശങ്കയും ഉയരുന്നു.

 
Other News in this category

 
 




 
Close Window