|
|
|
|
|
| ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികള്‍ ഇവര്‍ - പ്രിയങ്ക ഗാന്ധി, രമ്യഹരിദാസ്, രാഹുല്‍ മാങ്കൂട്ടത്തില്‍ |
|
നവംബര്‍ 13 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചു. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയും പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യ ഹരിദാസുമാണ് സ്ഥാനാര്‍ത്ഥികള്‍. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലും ചേലക്കര എംഎല്‍എയും മന്ത്രിയുമായിരുന്ന കെ രാധാകൃഷ്ണനും ജയിച്ച് ലോക്‌സഭാംഗങ്ങളായതോടെയാണ് രണ്ട് നിയമസഭാ സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. റായ്ബറേലി, വയനാട് എന്നീ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലേക്ക് ജയിച്ച് രാഹുല്‍ ഗാന്ധി വയനാട് ഒഴിഞ്ഞതോടെയാണ് അവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി |
|
Full Story
|
|
|
|
|
|
|
| നിയമസഭയില്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കാന്‍ തയാറാകണം: പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് കത്ത് നല്‍കി |
|
പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിഷ്പക്ഷ നിലപാട് സ്വീകരിക്കാന്‍ സ്പീക്കര്‍ തയാറാകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് കത്തു നല്‍കി.അടിയന്തിര പ്രമേയത്തില്‍ ഉള്‍പ്പെടെ എല്ലാ നിയമസഭാ നടപടിക്രമങ്ങളിലും നിഷ്പക്ഷ നിലപാട് വേണമെന്നു കത്തില്‍ ആവശ്യപ്പെട്ടു.
അടയന്തിര പ്രമേയ നോട്ടീസ് നല്‍കാനുള്ള പശ്ചാത്തലം വ്യക്തമാക്കുന്നതിന് മതിയായ സമയം അനുവദിക്കാതെ നിയമസഭ ചട്ടങ്ങള്‍ക്കും കീഴ്വഴക്കങ്ങള്‍ക്കും വിരുദ്ധമായി പ്രതിപക്ഷ നേതാവിന്റെ പ്രസംഗം വേഗത്തില്‍ അവസാനിപ്പിക്കുന്ന തരത്തില്‍ സ്പീക്കര്‍ ഇടപെടുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് കത്തില്‍ പറയുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടും അതേ വിഷയത്തില്‍ അടിയന്തിര |
|
Full Story
|
|
|
|
|
|
|
| മാസപ്പടിക്കേസ്: യുഡിഎഫ് നേതാക്കള്‍ കൂട്ടുപ്രതികളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ |
|
മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. കേസില്‍ യുഡിഎഫ് നേതാക്കള്‍ കൂട്ടുപ്രതികള്‍ ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവര്‍ എല്ലാം ഈ കേസില്‍ പ്രതികളാണെന്നും വിഡി സതീശന്‍ നടത്തുന്നത് അമേദ്യ ജല്‍പ്പനമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ബിജെപിക്ക് സിപിഐഎമ്മുമായി ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പുമില്ലെന്ന് വി മുരളീധരനും ചൂണ്ടിക്കാട്ടി. എവിടെയാണ് പ്രതിപക്ഷ നേതാവ് പറയുന്ന ഡീല്‍ എന്ന് വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. |
|
Full Story
|
|
|
|
|
|
|
| പിവി അന്‍വറിന്റെ ആരോപണങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ |
|
പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരമാണ് താന്‍ ഉള്‍ക്കൊള്ളുന്നതെന്നും അവര്‍ക്ക് വേണ്ടിയാണ് രംഗത്തിറങ്ങിയതെന്നും പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് രാഷ്ട്രീയ പ്രഖ്യാപനം നടത്താന്‍ തീരുമാനിച്ച പിവി അന്‍വറിന്റെ യോഗത്തില്‍ പങ്കെടുത്തവര്‍ നേരത്തെ നിലമ്പൂരില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തവരാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
'എസ്ഡിപിഐ, ലീഗ്, ജമാഅത്തെ ഇസ്ലാമി, കോണ്‍ഗ്രസ് ഇവരെ അഭിസംബോധന ചെയ്യേണ്ട അവസ്ഥയാണ് അന്‍വറിന് ഉണ്ടായത്. ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങള്‍ സംബന്ധിച്ച് കേരളത്തിലെ ജനങ്ങള്‍ക്ക് ഏകദേശം വ്യക്തത വന്നു കഴിഞ്ഞു, പ്രഥമദൃഷ്ട്യാ തന്നെ ഉണ്ടായിരുന്ന പ്രശ്‌നങ്ങളുടെ കാര്യങ്ങള്‍ മനസിലാക്കി എഡിജിപി ക്കെതിരെ റിപ്പോര്‍ട്ട് കിട്ടി 24 മണിക്കൂര്‍ മുമ്പ് സ്ഥാനത്ത് നിന്ന് മാറ്റി. ഈ പ്രശ്‌നത്തിലെ |
|
Full Story
|
|
|
|
|
|
|
| മലപ്പുറം കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്ത് ഉണ്ടെങ്കില്‍ എന്തുകൊണ്ട് അറിയിച്ചില്ല? - ചോദ്യവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ |
|
ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്ത മുഖ്യമന്ത്രിയുടെ നിശബ്ദതയും നിഷ്‌ക്രിയത്വവും മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ടെന്ന പ്രതീതിയാണ് ഉണ്ടാക്കുന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി ദേശവിരുദ്ധ സംഘടനകളെ പരിപോഷിപ്പിക്കുന്നുവെന്ന് ഗവര്‍ണര്‍ തുറന്നടിച്ചു.
മലപ്പുറം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് ഹവാല ഇടപാടുകള്‍ രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണെങ്കില്‍ എന്തുകൊണ്ട് മുഖ്യമന്ത്രി ഇക്കാര്യം തന്നെ അറിയിച്ചില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു.
മുഖ്യമന്ത്രിയെയാണോ ദി ഹിന്ദു ദിനപ്പത്രത്തെയാണോ ആരെയാണ് പിആര്‍ വിവാദത്തില്‍ വിശ്വസിക്കേണ്ടത്? ഹിന്ദുവാണ് കള്ളം പറയുന്നതെങ്കില്‍ അവര്‍ക്കെതിരെ മുഖ്യമന്ത്രി എന്തുകൊണ്ട് കേസെടുത്തില്ല? തനിക്ക് |
|
Full Story
|
|
|
|
|
|
|
| നവകേരള സദസിലെ വിവാദ പ്രസ്താവന: മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് |
|
നവകേരള സദസിലെ വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത് രക്ഷാപ്രവര്‍ത്തനം ആണെന്ന പരാമര്‍ശത്തിലാണ് അന്വേഷണത്തിന് ഉത്തരവ് ഇട്ടിരിക്കുന്നത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ ഹര്‍ജിയിലാണ് നടപടി. കുറ്റകൃത്യത്തിന് പ്രേരണ നല്‍കുന്നതാണ് മുഖ്യമന്ത്രിയുടെ നടപടിയെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു
നവകേരള ബസിന് നേരെ കരിങ്കൊടി കാണിച്ചതിനാണ് യൂത്ത് കോണ്‍ ജില്ലാ വൈസ് പ്രസിഡന്റിനെ ഉള്‍പ്പെടെ മര്‍ദ്ദിച്ചത്. വനിതാ നേതാവിനെ ഉള്‍പ്പെടെ കൂട്ടത്തോടെ |
|
Full Story
|
|
|
|
|
|
|
| നിയമസഭയില്‍ പി വി അന്‍വര്‍ എംഎല്‍എയുടെ സ്ഥാനം പ്രതിപക്ഷത്തേക്ക് മാറ്റി |
|
സിപിഐഎം പാര്‍ലമെന്ററികാര്യ സെക്രട്ടറി ടി രാമകൃഷ്ണന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പാര്‍ട്ടി അംഗമല്ലാത്തതിനാല്‍ മറ്റ് നടപടികളിലേക്ക് കഴിയാന്‍ സിപിഐഎമ്മിന് കഴിയില്ല. മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്റഫിന്റെ അടുത്താണ് അന്‍വറിന്റെ പുതിയ സ്ഥാനം. മുഖ്യമന്ത്രിയും സര്‍ക്കാരുമായി ഇപ്പോള്‍ പരസ്യയുദ്ധം പ്രഖ്യാപിച്ച പി വി അന്‍വര്‍ കഴിഞ്ഞ നിയമസഭാ സമ്മേളനം വരെ ഭരണപക്ഷത്തായിരുന്നു. |
|
Full Story
|
|
|
|
|
|
|
| ഇസ്രയേലിനു മുകളില്‍ ഇറാന്റെ മിസൈല്‍ വര്‍ഷം; തടയുമെന്ന് അമേരിക്ക; ടെല്‍ അവീവ് നഗരത്തില്‍ ഭീതി |
|
ഇറാനിയന്‍ മിസൈലുകള്‍ വെടിവെച്ച് വീഴ്ത്താന്‍ ബൈഡന്‍ യുഎസ് സൈന്യത്തിന് ഉത്തരവിട്ടു. ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ആളാപയമില്ലെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇസ്രയേലിനെതിരായ ആക്രമണത്തില്‍ ഇറാന്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി.
ഇറാന്‍ ആക്രമണത്തെ തുടര്‍ന്ന് ഇറാഖ്, ജോര്‍ദാന്‍ വ്യോമപാത അടച്ചു. ഇറാന്റെ ആക്രമണത്തിനെതിരെ പ്രതികരിക്കാന്‍ തായാറാണെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. കൃത്യമായ സമയത്ത് തിരിച്ചടിക്കുമെന്ന് ഐഡിഎഫ് വക്താവ് ഡാനിയേല്‍ ഹഗാരി അറിയിച്ചു. ടെല്‍ അവീവിലെ ജാഫയില്‍ വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ ഇസ്രയേല്‍ പൊലീസ് അറിയിച്ചതായി റിപ്പോര്‍ട്ട്.
അതേസമയം, ഇസ്രയേലില്‍ ഉടനീളം അപായ സൈറന്‍ നല്‍കി. ഇസ്രയേലിലെ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസി |
|
Full Story
|
|
|
|
| |