Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 06th Dec 2024
ഇന്ത്യ/ കേരളം
  28-11-2024
ആന ഇല്ലെങ്കില്‍ ആചാരങ്ങള്‍ മുടങ്ങുമോ? ആന എഴുന്നള്ളത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചേ മതിയാകൂ - ഹൈക്കോടതി
ആന എഴുന്നള്ളത്തുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചേ മതിയാകൂവെന്ന് ഹൈക്കോടതി. സുരക്ഷാ കാരണങ്ങളാല്‍ ആന എഴുന്നള്ളത്തിന് നിയന്ത്രണങ്ങള്‍ അനിവാര്യമാണ്. പരിഹാസ്യമായ വാദങ്ങളാണ് ആന എഴുന്നള്ളത്തിന് വേണ്ടി ഉന്നയിക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു.

ആന എഴുന്നള്ളത്ത് അനിവാര്യ മതാചാരമല്ലെന്നും ഹൈക്കോടതി ആവര്‍ത്തിച്ചു. മൂന്ന് മീറ്റര്‍ അകലപരിധിയില്‍ എത്ര ആനകളെ അണിനിരത്താനാകുമെന്നും കോടതി ചോദിച്ചു. ഉത്സവത്തിനെത്തുന്ന ആളുകളുടെ സുരക്ഷിതത്വം കൂടി പരിഗണിക്കണം. 22 മീറ്ററിനുള്ളില്‍ എത്ര ആനകളെ അണിനിരത്താനാകുമെന്ന് ചോദിച്ച ഹൈക്കോടതി, ആനയില്ലെങ്കില്‍ ആചാരങ്ങള്‍ മുടങ്ങുമോയെന്നും ചോദിച്ചു.
Full Story
  26-11-2024
ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് 72 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു
ഉത്തരാഖണ്ഡിന് 139 കോടി രൂപയും, ഹിമാചല്‍ പ്രദേശിന് 139 കോടി രൂപയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് 378 കോടി രൂപയും മഹാരാഷ്ട്രയ്ക്ക് 100 കോടി രൂപയുമാണ് അനുവദിച്ചത്.

അമിത്ഷാ ചെയര്‍മാനായിട്ടുള്ള ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം. വിവിധ സംസ്ഥാനങ്ങള്‍ക്കായി 1115.67 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. കര്‍ണാടകത്തിനും കേരളത്തിനും 72 കോടി വീതവും, തമിഴ്‌നാടിനും പശ്ചിമ ബം?ഗാളിനും 50 കോടി രൂപ വീതവും അനുവദിച്ചു.
Full Story
  26-11-2024
എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചു
നിലവിലെ പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കുടുംബം കോടതിയെ അറിയിച്ചു. പ്രതിക്ക് ഭരണതലത്തില്‍ വലിയ ബന്ധമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ ഹര്‍ജിയില്‍ പറയുന്നു. സിപിഐഎം നേതാവ് പ്രതിയായ കേസില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ല. നീതി ലഭിക്കണമെങ്കില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്ന് കുടുംബം കോടതിയെ അറിയിച്ചു.

ഗുരുതരമായ ആരോപണമാണ് കുടുംബം ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. ആത്മഹത്യ തന്നെയാണോയെന്ന് സംശയമുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൊലീസ് പെട്ടെന്ന് പൂര്‍ത്തിയാക്കി. ബന്ധുക്കളുടെ സാന്നിധ്യം അനിവാര്യമായിരുന്നു, അതുണ്ടായില്ല. കുടുംബം എത്തുന്നതിന് മുന്‍പ് ഇന്‍ക്വസ്റ്റ് നടത്തി - തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രത്യേക
Full Story
  25-11-2024
സെക്രട്ടറിയേറ്റില്‍ വീഡിയോ,ഫോട്ടോ ചിത്രീകരണത്തിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി
സുരക്ഷാ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ആഭ്യന്തര സെക്രട്ടറിയുടെ സര്‍ക്കുലര്‍ ഇറക്കി. സെക്രട്ടറിയേറ്റ് സുരക്ഷ മേഖലയായി പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായി സനിമ സീരിയല്‍ ചിത്രീകരണമടക്കം നിരോധിക്കുകയും ചെയ്തു. എന്നാല്‍ ഒരു യാത്രയയപ്പ് ചടങ്ങിന്റെ ഭാഗമായി സെക്രട്ടറിയേറ്റ് ജീവനക്കാരിയുടെ മകള്‍ ഒരു വ്ളോഗ് ചിത്രീകരിച്ചു. യാത്രയയപ്പ് ലഭിച്ച ജീവനക്കാരിയുടെ മകളായിരുന്നു വീഡിയോ ചിത്രീകരിച്ചത്. ഇത് വലിയ വിവാദമായി.
യാത്രയയപ്പ് ചടങ്ങിനിടെ സെക്രട്ടേറിയറ്റ് ജീവനക്കാരിയുടെ മകള്‍ വ്ളോഗ് ചിത്രീകരിച്ചുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് പുതിയ സര്‍ക്കുലര്‍. ആഘോഷ വേളകളിലും ചിത്രീകരണം പാടില്ല. സുരക്ഷ നിര്‍ദ്ദേശം ലംഘിക്കരുത്. ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും.
Full Story
  25-11-2024
കണ്ണൂരിലെ വീട്ടില്‍ മോഷണം: 300 പവന്‍ നഷ്ടമായെന്ന് വീട്ടുടമ: പണവും നഷ്ടപ്പെട്ടെന്ന് വ്യാപാരി കെ.പി. അഷ്‌റഫ്
വളപട്ടണത്ത് വ്യാപാരിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച. പൂട്ടിയിട്ട വീട് കുത്തി തുറന്ന് ഒരു കോടി രൂപയും 300 പവന്‍ സ്വര്‍ണവും മോഷ്ടിച്ചു. അരി മൊത്തവ്യാപാരം നടത്തുന്ന കെ.പി അഷ്‌റഫിന്റെ വീട് കുത്തി തുറന്നാണ് വന്‍ മോഷണം നടത്തിയത്. കിടപ്പുമുറിയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും മോഷ്ടിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.

അഷ്‌റഫും കുടുംബവും യാത്ര പോയിരുന്ന സമയത്താണ് വീട്ടില്‍ കവര്‍ച്ച നടന്നത്. യാത്ര കഴിഞ്ഞ ഞായറാഴ്ച രാത്രി തിരിച്ചെത്തിയപ്പോഴാണ് വീട്ടില്‍ മോഷണം നടന്ന വിവരം അറിഞ്ഞത്. അടുക്കള ഭാ?ഗത്തുള്ള ജനലിന്റെ ?ഗ്രില്ല് മുറിച്ചു മാറ്റിയായിരുന്നു മോഷ്ടാക്കള്‍ വീടിനുള്ളില്‍ കടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Full Story
  24-11-2024
എസിഡിപിഐയും ജമാഅത്തെ ഇസ്ലാമിയും വര്‍ഗീയ സംഘടനയാണ്; കൂട്ടുകൂടാന്‍ മുസ്ലിം ലീഗിന് എങ്ങനെ സാധിക്കുന്നു? - പിണറായി വിജയന്‍
SDPIയും ജമാഅത്തെ ഇസ്ലാമിയും വര്‍ഗീയ സംഘടനയാണ്. എസ്ഡിപിഐയോട് കൂട്ടുകൂടാന്‍ മുസ്ലിം ലീഗിന് എങ്ങനെ സാധിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
താന്‍ വിമര്‍ശിച്ചത് ലീഗ് സംസ്ഥാന അധ്യക്ഷനെയാണ്. താന്‍ നടത്തിയത് രാഷ്ട്രീയ വിമര്‍ശനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോഴിക്കോട് സൗത്ത് സിപിഐഎം ഏരിയ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തതിന് ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലീഗ് കോണ്‍ഗ്രസിനെ പോലെയാകുന്നു. കോണ്‍ഗ്രസ് നിലപാടിനോട് എതിര്‍പ്പ് വേണം എന്നും ലീഗില്‍ അഭിപ്രായം ഉണ്ടായി. എന്നിട്ടും ലീഗ് എതിര്‍ത്തില്ല. കേരളത്തിലെ മന്ത്രി സഭയിലെ സ്ഥാനം പോകുമോ എന്ന് ലീഗ് പേടിച്ചു.
സ്വാതന്ത്ര്യ സമരത്തെ തള്ളിപറഞ്ഞ ആര്‍എസ്എസ് നേതാക്കളെ ഇപ്പോള്‍ മഹത്വവത്കരിക്കാന്‍ ശ്രമിക്കുന്നു. ഒരു ദിവസത്തെ തോന്നല്‍
Full Story
  24-11-2024
ഒടിപി നമ്പര്‍ ചോദിച്ച് വാട്‌സ്ആപ്പ് ഹാക്ക് ചെയ്യുന്ന തട്ടിപ്പ് വ്യാപകമാകുന്നതായി പോലീസ്
സംസ്ഥാനത്ത് ഇത്തരത്തില്‍ വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് പണം തട്ടുന്നതായി പോലീസ് മുന്നറിയിപ്പ് നല്‍കി.

ഒരു ആറക്ക ഒടിപി നമ്പര്‍ എസ്എംഎസ് ആയി അബദ്ധത്തില്‍ അയച്ചിട്ടുണ്ടെന്നും അത് വാട്‌സാപ്പില്‍ ഫോര്‍വേഡ് ചെയ്ത് നല്‍കാനും ആവശ്യപ്പെട്ട് പരിചയമുള്ള നമ്പരുകളില്‍ നിന്നാണ് തട്ടിപ്പ് മെസ്സേജ് വരുന്നത്. നമുക്ക് പരിചയമുള്ള, നേരത്തെ ഹാക്ക് ചെയ്യപ്പെട്ട ആളുകളുടെ നമ്പരുകളില്‍ നിന്നാകും ഇത്തരത്തില്‍ മെസ്സേജ് വരുന്നത്. ഒടിപി നമ്പര്‍ ഫോര്‍വേഡ് ചെയ്തു കൊടുത്താല്‍ നമ്മുടെ വാട്‌സ്ആപ്പ് അക്കൌണ്ടും ഹാക്ക് ചെയ്ത് തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാക്കും. തുടര്‍ന്ന് നമ്മള്‍ ഉള്‍പ്പെട്ടിട്ടുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലെയും നമ്മുടെ കോണ്‍ടാക്ട് ലിസ്റ്റിലെ അംഗങ്ങള്‍ക്കും
Full Story
  23-11-2024
48 നിയമസഭാ മണ്ഡലങ്ങള്‍, രണ്ട് ലോക്സഭാ മണ്ഡലങ്ങള്‍: ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ ശക്തി പ്രകടനം
48 നിയമസഭാ മണ്ഡലങ്ങളിലേക്കും രണ്ട് ലോക്സഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് മേല്‍ക്കൈ. നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ 28 ഇടത്ത് ബിജെപി സഖ്യം വിജയം നേടി. വയനാട്ടില്‍ കോണ്‍ഗ്രസ് പ്രിയങ്കാ ഗാന്ധിയിലൂടെ നിലനിര്‍ത്തിയപ്പോള്‍ മഹാരാഷ്ട്രയിലെ നാന്ദേഡ് കോണ്‍ഗ്രസില്‍ നിന്ന് ബിജെപി പിടിച്ചെടുത്തു.
മഹാരാഷ്ട്രയിലെ എന്‍ഡിഎയുടെ തിളങ്ങുന്ന വിജയത്തില്‍ നേതാക്കളേയും പ്രവര്‍ത്തകരേയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യം ഉയര്‍ത്തിയ ഒന്നിച്ച് നിന്നാല്‍ നമ്മള്‍ സേഫാണ് എന്ന മുദ്രാവാക്യം ഇന്ത്യ ഏറ്റെടുത്ത മഹാമന്ത്രമായെന്ന് നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യ മുന്നണി ഉയര്‍ത്തിയ നെഗറ്റീവ് പൊളിറ്റിക്സിനെ പരാജയപ്പെടുത്താന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്.
Full Story
[1][2][3][4][5]
 
-->




 
Close Window