|
|
|
|
|
| സ്വര്‍ണവില ഒരു ലക്ഷം രൂപ കടന്നു: ഒരു പവന്‍ കിട്ടാന്‍ 1,01,600 രൂപ ... |
|
ചരിത്രത്തിലാദ്യമായി സ്വര്‍ണ വില പവന് ഒരു ലക്ഷത്തി ആയിരത്തി അറുന്നൂറ് രൂപയായി. ഗ്രാമിന് 12,700 രൂപയാണ് വില. ഈ വര്‍ഷം മാത്രം കൂടിയത് 44, 800 രൂപയാണ്. കഴിഞ്ഞദിവസം രണ്ട് തവണയാണ് സ്വര്‍ണ വില കൂടിയത്. 1440 രൂപയാണ് വര്‍ധിച്ചത്. 1760 രൂപയാണ് പവന് ഇന്ന് കൂടിയത്.
അതേസമയം, പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ നേരത്തെ തന്നെ സ്വര്‍ണ വില ഒരു ലക്ഷം കടന്നിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 94,920 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നെങ്കിലും പിന്നീടങ്ങോട് സ്വര്‍ണവില കുതിക്കുകയായിരുന്നു.
ആഗോള ഭൗമ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയില്‍ സ്വര്‍ണം സുരക്ഷിത നിക്ഷേപമായി തുടരുന്നതാണ് സ്വര്‍ണവിലക്കുതിപ്പിന് കാരണമായത്. പലോകത്തെ ഏറ്റവും വലിയ സ്വര്‍ണ |
|
Full Story
|
|
|
|
|
|
|
| വാളയാറില്‍ കൊല്ലപ്പെട്ട നാരായണന്‍ നേരിട്ടത് ക്രൂരമായ മര്‍ദനം: അടിയേറ്റ് വാരിയെല്ല് ഒടിഞ്ഞു; ഞരമ്പും മസിലും ചതഞ്ഞു |
|
വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. രാംനാരായണന്റെ തലക്കുള്‍പ്പെടെ ദേഹമാസകലം മര്‍ദ്ദനമേറ്റു. അടിയേറ്റ് മസിലിലെ രക്ത ഞരമ്പുകള്‍ അടക്കം തകര്‍ന്നു. രാംനാരായണന്‍ നേരിട്ടത് പറഞ്ഞറിയിക്കാന്‍ കഴിയാത്ത ക്രൂര പീഡനമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
വടികൊണ്ട് ശരീരത്തില്‍ ക്രൂരമായ അടിയേറ്റെന്നും വാരിയെല്ല് ഒടിഞ്ഞുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മര്‍ധനത്തിന്റെ ആഘാതത്തില്‍ മസിലുകള്‍ അടക്കം ചതഞ്ഞരഞ്ഞു. ഞരമ്പുകള്‍ പൊട്ടിയൊഴുകിയ ചോര ചര്‍മ്മത്തില്‍ പടര്‍ന്നു പിടിച്ചെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങളും കേസില്‍ നിര്‍ണായകമാകും.
അതിക്രൂര |
|
Full Story
|
|
|
|
|
|
|
| പി.വി അന്‍വര്‍ യുഡിഎഫിലേക്ക്: പ്രതിപക്ഷനേതാവ് വി.ഡി സതീശനാണ് ഇക്കാര്യം പ്രഖ്യാപിച്ചത് |
|
പി വി അന്‍വറും സി കെ ജാനുവും വിഷ്ണുപുരം ചന്ദ്രശേഖരനും യുഡിഎഫിലേക്ക്. പ്രതിപക്ഷനേതാവ് വി ഡി സതീശനാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. പി വി അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിനെയും സി കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭയെയും വിഷ്ണുപുരം ചന്ദ്രശേഖരന്റെ ഇന്ത്യന്‍ നാഷണല്‍ കാമരാജ് കോണ്‍ഗ്രസ് പാര്‍ട്ടിയെയും യുഡിഎഫ് അസോസിയേറ്റ് അംഗമാക്കുമെന്ന് അദ്ദേഹം അറിയിച്ചു. കൊച്ചിയില്‍ നടന്ന യുഡിഎഫ് യോഗത്തിലാണ് ധാരണയായത്.
നിയമസഭാ തെരഞ്ഞെടുപ്പിന് ഇന്ന് കാണുന്ന യുഡിഎഫ് ആയിരിക്കില്ലെന്നും അടിത്തറ വിപുലീകരിച്ച യുഡിഎഫ് ആയിരിക്കും തിരഞ്ഞെടുപ്പിനെ ?നേരിടുകയെന്നും സതീശന്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയുള്ള ആദ്യ യുഡിഎഫ് യോഗം കൊച്ചിയില്‍ |
|
Full Story
|
|
|
|
|
|
|
| ലോക കേരള സഭയുടെ അഞ്ചാം പതിപ്പ് ജനുവരി 29 മുതല്‍ തിരുവനന്തപുരത്ത് |
|
ജനുവരി 29ന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടനം നടക്കുക. 30,31 തിയതികളില്‍ നിയമസഭാ മന്ദിരത്തില്‍ സമ്മേളനം നടക്കും.
രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നടക്കാന്‍ പോകുന്ന അവസാന ലോക കേരള സഭ എന്ന പ്രത്യേക കൂടി ഈ അഞ്ചാം പതിപ്പിനുണ്ട്. ബജറ്റ് സമ്മേളനം നടക്കുന്നതിനിടയില്‍ സഭയ്ക്ക് അവധി നല്‍കിക്കൊണ്ടാണ് ഇത്തവണ ലോക കേരള സഭയ്ക്കായി നിയമസഭാ മന്ദിരം വിട്ടുനല്‍കുന്നത്. മൂന്ന് ദിവസങ്ങളിലായാണ് പരിപാടി നടക്കുക. പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളിലാണ് പ്രതിനിധി സമ്മേളനങ്ങള്‍ നടക്കുക. |
|
Full Story
|
|
|
|
|
|
|
| ശ്രീനിവാസന്‍ ഇനി ഓര്‍മ: ചിതയിലേക്ക് ഒരു പേനയും പേപ്പറും സത്യന്‍ അന്തിക്കാട് സമര്‍പ്പിച്ചു |
|
സത്യന്‍ അന്തിക്കാടും ശ്രീനിവാസനും തമ്മിലുള്ള ആത്മബന്ധത്തിന്റെ നേര്‍ക്കാഴ്ചയായി പ്രിയ സുഹൃത്തിന്റെ അന്ത്യയാത്ര. ശ്രീനിവാസന്റെ ഭൗതികദേഹം ചിതയിലേക്ക് വെക്കുന്നതിന് തൊട്ടുമുന്‍പായി ഒരു പേനയും പേപ്പറും സത്യന്‍ അന്തിക്കാട് സമര്‍പ്പിച്ചു. 'എന്നും എല്ലാവര്‍ക്കും നന്മകള്‍ മാത്രം ഉണ്ടാകട്ടെ' എന്നായിരുന്നു സത്യന്‍ അന്തിക്കാട് കുറിച്ചിരുന്നത്. വിതുമ്പിക്കൊണ്ടാണ് സത്യന്‍ അന്തിക്കാട് പേനയും പേപ്പറും സമര്‍പ്പിച്ചത്.
അവസാന നിമിഷം വരെയും തന്റെ പ്രിയപ്പെട്ട 'ശ്രീനി'ക്കൊപ്പം സത്യന്‍ അന്തിക്കാട് ഉണ്ടായിരുന്നു. പതിറ്റാണ്ടുകളോളം മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത തിരക്കഥകള്‍ പിറന്ന ആ വിരലുകള്‍ക്കായി, തന്റെ കൈപ്പടയില്‍ എഴുതിയ ഒരു കുറിപ്പും പേനയും നല്‍കിക്കൊണ്ട് സത്യന്‍ നടത്തിയ |
|
Full Story
|
|
|
|
|
|
|
| സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ക്രിസ്മസ്-പുതുവത്സര ആഘോഷത്തില്‍ അതിഥിയായി നടി ഭാവന |
|
ഡിസംബര്‍ 16 ന് തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ക്രിസ്മസ്-പുതുവത്സര ആഘോഷത്തില്‍ അതിഥിയായി നടി ഭാവന തിരുവനന്തപുരത്തു വച്ചാണ് പരിപാടി നടന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടിക്ക് ആതിഥേയത്വം വഹിച്ചു. വിവിധ വിശിഷ്ടാതിഥികള്‍ പങ്കെടുത്തു. മതനേതാക്കള്‍, സാമൂഹിക, സാംസ്‌കാരിക വ്യക്തികള്‍, ഉന്നത ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ അതിഥി പട്ടികയില്‍ ഇടം നേടി. ഡിസംബര്‍ 22ന് ലോക് ഭവനില്‍ ക്രിസ്മസ് സ്വീകരണം നടത്തുന്ന കേരള ഗവര്‍ണര്‍ ആതിഥേയത്വം വഹിക്കുന്ന പരിപാടിയില്‍ നിന്ന് വ്യത്യസ്തമാണ് ഈ സര്‍ക്കാര്‍ പരിപാടി.
26-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള (IFFK) പോലുള്ള മറ്റ് സര്‍ക്കാര്‍ പരിപാടികളില്‍ ഭാവന മുമ്പ് പ്രത്യേക അതിഥിയായിരു |
|
Full Story
|
|
|
|
|
|
|
| തെയ്യം കോലധാരിയുടെ അടിയേറ്റ് യുവാവ് ബോധംകെട്ടു വീണു; പരിക്കില്ലെന്ന് ക്ഷേത്രം ഭാരവാഹികള്‍ |
|
കാസര്‍ഗോഡ് ക്ഷേത്ര ഉത്സവത്തിനിടെ തെയ്യത്തിന്റെ അടിയേറ്റ് യുവാവ് ബോധരഹിതനായി. നീലേശ്വരം, പള്ളിക്കര പാലരക്കീഴില്‍ ശ്രീ വിഷ്ണു മൂര്‍ത്തീ ക്ഷേത്ര ഉത്സവത്തിനിടെ പൂമാരുതന്‍ ദൈവത്തിന്റെ വെള്ളാട്ടം കെട്ടിയാടുന്നതിനിടെയാണ് യുവാവിന് അടിയേറ്റത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. പരിക്കേറ്റ നീലേശ്വരം സ്വദേശി മനു പ്രാഥമിക ചികിത്സയ്ക്കുശേഷം വീട്ടില്‍ വിശ്രമത്തിലാണ്.
വാളും പരിചയുമേന്തിയ തെയ്യത്തിന്റെ തട്ടേറ്റ് ബോധരഹിതനായി വീണ യുവാവിനെ ആളുകള്‍ എടുത്തുകൊണ്ട് പോവുന്നതടക്കമുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തട്ടും വെള്ളാട്ടം എന്ന പേരിലറിയപ്പെടുന്ന തെയ്യം കെട്ടിയാടുന്നതിനിടെ കാഴ്ചക്കാരെ പോലും പരിച കൊണ്ട് തട്ടി മാറ്റും. തെയ്യത്തില്‍ നിന്നും തട്ട് വാങ്ങാനും തെയ്യത്തെ ആവേശത്തിലേറ്റാനും |
|
Full Story
|
|
|
|
|
|
|
| 16 ദിവസത്തെ റിമാന്‍ഡിനു ശേഷം ജാമ്യം: രാഹുല്‍ ഈശ്വര്‍ ജയില്‍ മോചിതനായി |
|
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കുട്ടത്തിലിനെതിരെ ലൈഗിക പീഡന പരാതി നല്‍കിയ അതിജീവിതയെ സൈബറിടത്തില്‍ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് ഒടുവില്‍ ജാമ്യം. കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശറിന് 16 ദിവസത്തെ റിമാന്‍ഡിനു ശേഷമാണ് തിങ്കളാഴ്ച തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച രാവിലെ വാദം പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷമാണ് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധി വന്നത്.
സമൂഹമാധ്യമത്തിലൂടെ അതിജീവിതയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ സൈബര്‍ പൊലീസാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. ആളെ തിരിച്ചറിയാന്‍ സാധിക്കുംവിധമുള്ള വിവരങ്ങള്‍ പങ്കുവെച്ചതായി ആരോപിച്ചാണ് നടപടി.
സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ല, മറ്റ് കേസുകളില്‍ അകപ്പെടരുത് |
|
Full Story
|
|
|
|
| |