|
|
|
|
|
| വന് നേട്ടം കൊയ്ത് ബിജെപി: തിരുവനന്തപുരത്ത് എന്ഡിഎ തേരോട്ടം |
|
ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്ഡിഎയ്ക്കാണ് ഈ തദ്ദേശ തിരഞ്ഞെടുപ്പില് ഇരട്ടി മധുരം നേടാനായത്. തലസ്ഥാന നഗരത്തെ കോര്പ്പറേഷന് ഭരണമുള്പ്പെടെ മികച്ച മുന്നേറ്റമാണ് എന്ഡിഎ സംസ്ഥാനത്തുടനീളം കാഴ്ചവച്ചത്. കേരള ചരിത്രത്തില് തന്നെ ആദ്യമായാണ് ബിജെപി ഒരു കോര്പ്പറേഷന് പിടിക്കുന്നത്.
കേരളത്തിലെ ആറ് കോര്പ്പറേഷനുകളില് നാലും യു.ഡി.എഫ് പിടിച്ചു. കൊച്ചി, കൊല്ലം , കണ്ണൂര്, തൃശൂര് കോര്പ്പറേഷനുകളില് യു.ഡി.എഫ് ഭരണം പിടിച്ചപ്പോള് കോഴിക്കോട് മാത്രമാണ് എല്ഡിഎഫിനൊപ്പം നിന്നത്. തിരുവനന്തപുരം കോര്പ്പറേഷന് പിടിച്ചുകൊണ്ട് ചരിത്രത്തിലാദ്യമായി ബിജെപി കേരളത്തിലെ ഒരു കോര്പ്പറേഷന്റെ ഭരണതലപ്പത്തെത്തുകയാണ്. എല്ഡിഎഫിന്റെ കോട്ടയായ കൊല്ലം, കൊച്ചി, തൃശ്ശൂര്, കണ്ണൂര് കോര്പ്പറേഷനുകളുടെ ഭരണമാണ് |
|
Full Story
|
|
|
|
|
|
|
| ത്രിതല തിരഞ്ഞെടുപ്പില് യുഡിഎഫ് തരംഗം: എല്ഡിഎഫിന് കനത്ത തോല്വി |
|
2026ല് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനല് പോരാട്ടമായ തദ്ദേശ തിരഞ്ഞെടുപ്പില് ഭരണകക്ഷിയായ എല്ഡിഎഫിന് തിരിച്ചടി. കൈവിട്ട കോര്പ്പറേഷനുകള് തിരിച്ചുപിടിച്ചും മുനിസിപ്പാലിറ്റികളില് ഇരട്ടിയോളം ബ്ലോക്ക് പഞ്ചായത്തുകളില് എതിരാളികളെ പിന്നിലാക്കിയും ഗ്രാമ പഞ്ചായത്തുകളില് അഞ്ഞൂറെണ്ണം നേടിയും തദ്ദേശ തിരഞ്ഞെടുപ്പില് യുഡിഎഫ് മികച്ച വിജയം നേടി. അതേസമയം, തിരുവനന്തപുരം നേടി എന്ഡിഎ ചരിത്രത്തിലാദ്യമായി കേരളത്തില് ഒരു കോര്പറേഷന് സ്വന്തമാക്കി. കഴിഞ്ഞ തവണ 5 കോര്പറേഷനുകള് ഭരിച്ച എല്ഡിഎഫിന് ഇക്കുറി കോഴിക്കോട്ട് മാത്രമാണ് ഏറ്റവും വലിയ കക്ഷി ആവാനായത്. ഇവിടെയും ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിട്ടില്ല. 2020ല് കണ്ണൂര് മാത്രം ലഭിച്ച യുഡിഎഫിന് ഇക്കുറി കൊച്ചിയും തൃശൂരും |
|
Full Story
|
|
|
|
|
|
|
| മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു |
|
മുനമ്പം ഭൂമിയുടെ കാര്യത്തില് തല്സ്ഥിതി തുടരാമെന്നും മുനമ്പം അന്വേഷണ കമ്മീഷന് നടപടികളുമായി മുന്നോട്ടു പോകാമെന്നും ജസ്റ്റിസ് മനോജ് മിശ്ര, ജസ്റ്റിസ് ഉജ്വല് ഭുയാന് എന്നിവരടങ്ങിയ ബെഞ്ച് നിര്ദേശിച്ചു. വഖഫ് സംരക്ഷണവേദിയുടെ ഹര്ജിയിലാണ് സുപ്രീം കോടതി നടപടി. ജനുവരി 27 വരെ ഭൂമിയുടെ തല്സ്ഥിതി തുടരാനാണ് സുപ്രീം കോടതി ഉത്തരവ്.
അധികാരപരിധി മറികടന്നാണ് ഹൈക്കോടതി മുനമ്പം വിഷയം പരിഗണിച്ചതെന്ന് ബെഞ്ച് നിരീക്ഷിച്ചു.അതേസമയം, മുനമ്പം വിഷയത്തില് സംസ്ഥാനം അന്വേഷണ കമ്മീഷനെ നിയമിച്ചത് ശരിവച്ച ഹൈക്കോടതി തീരുമാനത്തിന് സ്റ്റേ ഇല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്നു പ്രഖ്യാപിക്കാന് കേരള ഹൈക്കോടതിക്ക് അധികാരമില്ലെന്നായിരുന്നു ഖഫ് സംരക്ഷണവേദിയുടെ ഹര്ജിയിലെ വാദം. |
|
Full Story
|
|
|
|
|
|
|
| നടിയെ ആക്രമിച്ച കേസില് 6 പ്രതികള്ക്കും 20 വര്ഷം തടവും പിഴയും; റിമാന്ഡ് കാലത്തെ ജയില്വാസം ഇളവു ചെയ്തു |
|
നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിച്ച കേസില് ഒന്നാം പ്രതി പള്സര് സുനി ഉള്പ്പെടെ 6 പ്രതികള്ക്കും 20 വര്ഷം തടവും പിഴയും. പള്സര് സുനിയെ കൂടാതെ, മാര്ട്ടിന് ആന്റണി, ബി. മണികണ്ഠന്, വി.പി. വിജീഷ്, എച്ച്. സലിം (വടിവാള് സലിം), പ്രദീപ് എന്നിവര്ക്കാണ് 20 വര്ഷം തടവും 50000 രൂപ പിഴയും വിധിച്ചത്. പ്രതികള്ക്ക് റിമാന്ഡ് കാലത്തെ തടവ് ഇളവു ചെയ്തു കൊടുത്തു. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിന്സിപ്പല് സെഷന്സ് ജഡ്ജി ഹണി എം വര്ഗീസ് വൈകിട്ടു നാലരയ്ക്ക് ശേഷം വിധി പ്രസ്താവിച്ചത്. ഒന്നാം പ്രതിക്ക് ഐടി ആക്ട് അനുസരിച്ച് 5 വര്ഷത്തെ ശിക്ഷയും ലഭിച്ചു. എന്നാല് എല്ലാ ശിക്ഷയും കൂടി ഒരുമിച്ചു അനുഭവിച്ചാല് മതി. പിഴയൊടുക്കിയില്ലെങ്കില് ഒരു വര്ഷംകൂടി തടവു ശിക്ഷ |
|
Full Story
|
|
|
|
|
|
|
| കേരളത്തില് രണ്ടു ഘട്ടങ്ങളിലായി വോട്ടിങ് പൂര്ത്തിയായി: വോട്ടെണ്ണല് ശനിയാഴ്ച |
|
കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകുന്നേരം ആറര വരെയുള്ള കണക്കുകള് പ്രകാരം 75.38% പോളിങ് രേഖപ്പെടുത്തി. തൃശൂര്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്ഗോഡ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലാണ് വ്യാഴാഴ്ച രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്നത്. വയനാട്ടിലാണ് ഏറ്റവും കൂടുതല് പോളിംഗ് രേഖപ്പെടുത്തിയത്. തൃശൂരിലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്.
തെക്കന് കേരളത്തില് നടന്ന ആദ്യഘട്ട വോട്ടെടുപ്പില് 70.9 % പോളിങ് രേഖപ്പെടുത്തിയിരുന്നു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശസ്ഥാപനങ്ങളിലെ 11,167 വാര്ഡുകളിലേക്ക് ചൊവ്വാഴ്ചയായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്.
ശനിയാഴ്ച രാവിലെയാണ് വോട്ടെണ്ണല് |
|
Full Story
|
|
|
|
|
|
|
| ഒളിവില് കഴിഞ്ഞിരുന്ന രാഹുല് വോട്ട് ചെയ്യാന് പാലക്കാട്ടെത്തി; സത്യം പുറത്തു വരുമെന്നു മാത്രം പ്രതികരണം |
|
പാലക്കാട് കുന്നത്തൂര് മേട് സെന്റ് സെബാസ്റ്റ്യന്സ് സ്കൂളിലെ ബൂത്ത് നമ്പര് രണ്ടിലാണ് രാഹുല് എത്തി വോട്ട് ചെയ്തത്. വൈകിട്ട് 4.40ഓടെയാണ് രാഹുല് എത്തിയത്. രാഹുലിനെതിരെ പ്രതിഷേധവുമായി യുവജനസംഘടനകള് പോളിങ് ബൂത്തിലേക്ക് എത്തി. പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്ത്തകരോട് എല്ലാം കോടതിയിലുണ്ടല്ലോ എന്നായിരുന്നു മറുപടി. ഒളിവുജീവിതത്തിന്റെ ക്ഷീണമൊന്നും കൂടാതെ പ്രസന്ന വദനനായാണ് രാഹുല് കാണപ്പെട്ടത്. പര്പ്പിള് കളര് ഷര്ട്ടും ഉടുപ്പും ധരിച്ച് മുടിയെല്ലം വെട്ടിയൊതുക്കിയ നിലയിലാണ് രാഹുല് എത്തിയത്.
എംഎല്എയുടെ ഔദ്യോഗിക കാറിലാണ് പോളിങ് ബൂത്തിനു മുന്നിലെത്തിയത്. വോട്ട് ചെയ്യാന് എത്തുന്നതിനു മുന്പോ ശേഷമോ പ്രതികരിക്കാന് രാഹുല് തയാറായില്ല. കേസ് കോടതിയുടെ മുന്പിലുണ്ടെന്നും കോടതി |
|
Full Story
|
|
|
|
|
|
|
| ഇന്ഡിഗോയുടെ പ്രവര്ത്തനങ്ങള് നിരീക്ഷിക്കാന് എട്ടംഗ മേല്നോട്ട സമിതിയെ നിയമിച്ചു |
|
ഇന്ഡിഗോയുടെ പ്രവര്ത്തനങ്ങള് നിരീക്ഷിക്കാന് ഡിജിസിഎ എട്ടംഗ മേല്നോട്ട സമിതിയെ നിയമിച്ചു. പ്രതിസന്ധികള് സൂക്ഷ്മമായി നിരീക്ഷിക്കാനാണ് സംഘത്തെ രൂപീകരിച്ചത്. പ്രതിസന്ധികള് പരിഹരിക്കുംവരെ സംഘത്തിലെ രണ്ട് അംഗങ്ങള് പൂര്ണമായും ഇന്ഡിഗോയുടെ കോര്പ്പറേറ്റ് ഓഫീസില് ദിവസവും നിലയുറപ്പിക്കുo. പൊതുതാല്പ്പര്യ ഹര്ജി പരിഗണിക്കവയാണ് ഇന്ഡിഗോ പ്രതിസന്ധിയില് ഡല്ഹി ഹൈക്കോടതി കേന്ദ്രസര്ക്കാരിനെ രൂക്ഷമായി വിമര്ശിച്ചിരുന്നു. കേന്ദ്രം സ്ഥിതിഗതികള് കൂടുതല് വഷളാകാന് അനുവദിച്ചു. വിമാനക്കൂലി 40,000 രൂപ വരെ കൂടി. തടയാന് എന്തുകൊണ്ട് സര്ക്കാര് പരാജയപ്പെട്ടെന്നും സ്ഥിതിഗതികള് ആശങ്കാജനകമെന്നും ചീഫ് ജസ്റ്റിസ് ഡി.കെ.ഉപാധ്യായ പറഞ്ഞു. |
|
Full Story
|
|
|
|
|
|
|
| ചിത്രപ്രിയയെ തലയ്ക്ക് അടിച്ചുവെന്ന് സുഹൃത്ത് അലന്; ഇരുവരും ബൈക്കില് പോകുന്നതിന്റെ സിസിടിവി ദൃശ്യം തുമ്പായി |
|
മലയാറ്റൂരില് ദുരൂഹസാഹചര്യത്തില് മരിച്ച നിലയില് കണ്ടെത്തിയ ചിത്രപ്രിയയുടേത് കൊലപാതകം. ചിത്രപ്രിയയെ മദ്യലഹരിയില് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സുഹൃത്ത് അലന്റെ കുറ്റസമ്മതം. ചിത്രപ്രിയയുമായി വഴക്കുണ്ടായുപ്പോള് കല്ല് ഉപയോഗിച്ച് തലയ്ക്ക് അടിച്ചുവെന്നാണ് അലന് പോലീസിനോട് പറഞ്ഞത്.
ചിത്രപ്രിയ അലനോടൊപ്പം ബൈക്കില് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള് പോലീസിന് ലഭിച്ചിരുന്നു. രണ്ട് ദിവസമായി ചിത്രപ്രിയക്ക് വേണ്ടിയുള്ള തിരച്ചില് നടക്കുകയായിരുന്നു. മൃതദേഹം കണ്ടെത്തിയ ഭാഗത്ത് വെട്ടുകല്ലുകള് കൂട്ടിയിട്ടിരുന്നു. ഈ കല്ലുകളില് രക്തവും പുരണ്ടിരുന്നു. ഇതോടെ വെട്ടുകല്ല് ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊലപാതകം നടത്തിയതാകാം എന്ന നിഗമനത്തില് പോലീസ് ഇന്നലെ എത്തിയിരുന്നു.
മലയാറ്റൂര് |
|
Full Story
|
|
|
|
| |