Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
ഇന്ത്യ/ കേരളം
  26-08-2026
മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി ദ്രൗപദി മുര്‍മുവും
സന്തോഷത്തിന്റെയും ഐക്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശം കൂടുതല്‍ ശക്തിപ്പെടുത്തുന്നതാകട്ടെ ഓണമെന്ന് പ്രധാനമന്ത്രി ആശംസിച്ചു. എക്സിലൂടെയാണ് മോദി ആശംസകള്‍ നേര്‍ന്നത്. ഓണം സന്തോഷവും സമാധാനവും സമൃദ്ധിയും പകരട്ടെയെന്നും രാഷ്ട്രപതി ആശംസിച്ചു.
സന്തോഷത്തിന്റെയും ഐക്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷം കൂടുതല്‍ ശക്തിപ്പെടുത്തുന്നതാകട്ടെ ഓണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസിച്ചു. മലയാളത്തിലും ഇംഗ്ലീഷിലുമായാണ് പ്രധാനമന്ത്രി ഓണാശംസകള്‍ നേര്‍ന്നത്.
''എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍. ലോകമെമ്പാടുമുള്ള മലയാളികള്‍ വലിയ ആവേശത്തോടെ ആഘോഷിക്കുന്ന മനോഹരമായ ഉത്സവമാണ് ഓണം. സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് ഈ ഉത്സവം കൂടുതല്‍ കരുത്തുപകരട്ടെ' എന്ന്
Full Story
  26-08-2026
നേപ്പാളില്‍ പ്രളയം: കുത്തൊഴുക്കില്‍ മരിച്ചത് 95 പേര്‍; ഇന്ത്യക്കാരടക്കം നൂറിലേറെ ആളുകളെ കാണാനില്ല
നേപ്പാളില്‍ ടിബറ്റന്‍ അതിര്‍ത്തിക്കടത്തുള്ള റസുവ ജില്ലയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കനത്ത നാശനഷ്ടം. ഇതുവരെ 95 പേരുടെ മരണം അധികൃതര്‍ സ്ഥിരീകരിച്ചു. 93 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നൂറിലധികം ഇന്ത്യക്കാരടക്കം നാന്നൂറോളം പേരെ പ്രളയത്തില്‍ കാണാതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ മിന്നല്‍ പ്രളയത്തില്‍ ഗ്രാമങ്ങളും നൂറുകണക്കിന് ട്രക്കുകളും ഒലിച്ചുപോയി. നേപ്പാളിലെ ഒരു ഡസനോളം ജലവൈദ്യുത പദ്ധതികളും പ്രളയത്തില്‍ തകര്‍ന്നിട്ടുണ്ട്.
പ്രളയത്തെത്തുടര്‍ന്ന് താഴേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍ അധികൃതര്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കി. ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍
Full Story
  24-08-2026
കല്യാണം കഴിക്കാന്‍ 150 പാക് പെണ്‍കുട്ടികള്‍ ഇന്ത്യയിലേക്ക്: തടസ്സങ്ങള്‍ നീങ്ങി; ഉടന്‍ വിവാഹം
150-ലധികം പാകിസ്ഥാനിലെ സിന്ധി സ്വദേശികളായ യുവതികള്‍ വിവാഹത്തിനായി ഇന്ത്യയിലെത്തി. ഇന്ത്യന്‍ യുവാക്കളുമായി നിശ്ചയം കഴിഞ്ഞിരുന്ന ഇവര്‍ക്ക് യാത്രാ തടസ്സങ്ങള്‍ നീങ്ങിയതോടെയാണ് ഒടുവില്‍ രാജ്യത്തേക്ക് എത്താന്‍ കഴിഞ്ഞത്.
പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ നിന്നുള്ള കുടുംബങ്ങള്‍ തമ്മിലുള്ള വിവാഹബന്ധങ്ങള്‍ക്ക് സാധാരണയായി വാഗാ-അട്ടാരി അതിര്‍ത്തിയിലൂടെയുള്ള തടസ്സമില്ലാത്ത വീസയും യാത്രയുമാണ് സഹായകരമായിരുന്നത്. എന്നാല്‍ ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ 26 സാധാരണക്കാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യ 'ഓപ്പറേഷന്‍ സിന്ദൂര്‍' ആരംഭിക്കുകയും വാഗാ-അട്ടാരി അതിര്‍ത്തി അടയ്ക്കുകയും കരമാര്‍ഗ്ഗമുള്ള യാത്രകള്‍ റദ്ദാക്കുകയും ചെയ്തു. ഇതോടെ നാഗ്പൂര്‍, റായ്പൂര്‍, ജോധ്പൂര്‍, പൂനെ
Full Story
  24-08-2026
ചൈനീസ് പ്രസിഡന്റ് ഇന്ത്യയിലേക്ക് വരുന്നു: ഏഴു വര്‍ഷത്തിനു ശേഷം ആദ്യ സന്ദര്‍ശനത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍
ന്യൂഡല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് വന്‍ സംഘത്തോടൊപ്പം ഇന്ത്യയിലെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 12, 13 തീയതികളില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയില്‍ ഷി ജിന്‍പിങ് പങ്കെടുത്താല്‍, ഏഴ് വര്‍ഷത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനമായിരിക്കും ഇത്. 2020ലെ അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ശക്തമായ സൂചനയായി ഇത് വിലയിരുത്തപ്പെടുന്നു.
Full Story
  22-08-2026
വള്ളം കളിയില്‍ തുഴക്കാര്‍ മറ്റു സംസ്ഥാന തൊഴിലാളികളെന്ന് ആരോപണം: പരരാതിയുമായി രണ്ട് ബോട്ട് ക്ലബ്ബുകള്‍
നെഹ്‌റു ട്രോഫി വള്ളം കളി ഫൈനലില്‍ പരാതിയുമായി പുന്നമട ബോട്ട് ക്ലബ്ബും വില്ലേജ് ബോട്ട് ക്ലബ്ബും. യുബിസി കൈനക്കരി FC ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. വള്ളത്തില്‍ അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ ഇതര സംസ്ഥാന തുഴച്ചിലുകാര്‍ ഉണ്ടെന്നാണ് പരാതി. ചട്ടപ്രകാരം ആകെ തുഴച്ചിലുകാരുടെ 25 ശതമാനം മാത്രമെ ഇതര സംസ്ഥാന തുഴച്ചിലുകാരെ നിയോഗിക്കാന്‍ അനുമതിയുള്ളു. എന്നാല്‍ ഇത് മറികടന്നുകൊണ്ടാണ് 41 ഓളം ഇതര സംസ്ഥാന തുഴച്ചിലുകാരെയാണ് യുബിസി FC വള്ളത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരാതിയില്‍ പരിശോധന തുടങ്ങി. പരാതി പരിശോധിച്ച ശേഷം മാത്രമേ ചുണ്ടന്‍ വള്ള ഫൈനല്‍ നടക്കുകയുളൂ. ആരോപണം തെളിഞ്ഞാല്‍ യുബിസി എഫ്‌സിയെ പുറത്താക്കും.

പുന്നമടയിലെ ജലപ്പൂരത്തിന് ആവേശത്തുടക്കം. രാവിലെ 11 മണിയോടെ ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ്
Full Story
  21-08-2026
ഹോംവര്‍ക്ക് ചെയ്യാത്തതിന് ടീച്ചര്‍ മുഖത്തടിച്ചു; 6 വയസ്സുകാരന്‍ ക്ലാസ് മുറിയില്‍ കുഴഞ്ഞു വീണു മരിച്ചു
ഹോംവര്‍ക്ക് ചെയ്യാത്തതിനെ തുടര്‍ന്ന് അധ്യാപിക മുഖത്തടിച്ച ആറു വയസുകാരന്‍ ക്ലാസില്‍ കുഴഞ്ഞുവീണ് മരിച്ചതായി പരാതി. ആന്ധ്രാപ്രദേശിലെ അമരാവതിയിലുള്ള വണ്‍ ടൗണ്‍ ഏരിയയിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ പ്രണയ് തേജയാണ് മരിച്ചത്. ഹോംവര്‍ക്ക് ചെയ്യാത്തതിന് അധ്യാപിക അടിച്ചതിന് പിന്നാലെ പ്രണയ് തേജ കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു.
കുട്ടിയെ ഉടന്‍ കിങ് ജോര്‍ജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മരണവാര്‍ത്ത അറിഞ്ഞയുടന്‍ ആശുപത്രിയില്‍ തടിച്ചുകൂടിയ കുടുംബാംഗങ്ങളും ബന്ധുക്കളും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ടു. അധ്യാപിക കുട്ടിയുടെ മുഖത്തടിക്കുന്നതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.
വ്യാഴാഴ്ച രാവിലെ ഏകദേശം 8
Full Story
  21-08-2026
തൃശൂരിലെ ഒരു വീട്ടില്‍ വിവാഹത്തിനായി വാങ്ങിയ 50 പവന്‍ സ്വര്‍ണം കവര്‍ന്നു: പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്ത് കയറി
തൃശൂര്‍ പേരാമംഗലത്തെ വീട്ടില്‍ നിന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു. തുണിക്കട ഉമയായ പറപ്പൂര്‍ സ്വദേശി ഷക്കീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് വാങ്ങിയ സ്വര്‍ണമാണ് നഷ്ടമായത്. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. 50 പവന്‍ സ്വര്‍ണമാണ് മോഷണം പോയതെന്നാണ് പ്രാഥമിക നിഗമനം. ബെഡ്‌റൂമിലെ അലമാരകള്‍ കുത്തിപ്പൊളിച്ചാണ് സ്വര്‍ണം കവര്‍ന്നത്. പുലര്‍ച്ചെ ഒന്നേമുക്കാലോടെയാണ് കടയില്‍ നിന്ന് ഷക്കീറും കുടുംബവും മടങ്ങിയെത്തിയത്. പിന്നാലെയാണ് പിന്‍ഭാഗത്തെ വാതില്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. വീടിന്റെ പിന്‍ഭാഗത്ത് വയലും അതിനപ്പുറത്ത് റെയില്‍വേ പാളവുമാണ്.
ഒക്ടോബറിലാണ് മകളുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. വീട്ടുകാര്‍ സ്ഥിരമായി
Full Story
  20-08-2026
പുലിക്കളി നടത്തുന്ന കലാകാരന്മാരെ വിഷമിപ്പിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നു - വി കെ ശ്രീരാമന്‍
പുലിക്കളിയെക്കുറിച്ചുള്ള അഭിപ്രായ പ്രകടനവും അനുചിതമായ പദപ്രയോഗങ്ങളും ആ കലാകാരെ വിഷമിപ്പിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നതായി നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍. സ്പെക്ടക്കിള്‍ സൃഷ്ടിക്കുക എന്നത് പ്രധാനമായ ഒരു സിംഗിള്‍ തീം കാര്‍ണിവലാണ് പുലിക്കളി എന്ന അഭിപ്രായത്തോട് യോജിക്കുന്നതായി വി കെ ശ്രീരാമന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അതിനാല്‍ തന്റെ അഭിപ്രായ പ്രകടനം പക്വതയുള്ളതായില്ലെന്ന് തിരിച്ചറിയുന്നു എന്നും വി കെ ശ്രീരാമന്‍ കൂട്ടിച്ചേര്‍ത്തു.

വൈകൃതം കലയ്ക്ക് വേണ്ടി ഉപയോഗിക്കുന്നത് ആഭാസമെന്നായിരുന്നു പുലിക്കളിക്കെതിരായ വി കെ ശ്രീരാമന്റെ വിമര്‍ശനം. ഇത് വലിയ രീതിയില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് ഇപ്പോള്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്. കണ്ടാല്‍ ഓക്കാന വരുന്ന കലാവൈകൃതം
Full Story
[4][5][6][7][8]
 
-->




 
Close Window