Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
ഇന്ത്യ/ കേരളം
  12-10-2025
ബ്രാന്‍ഡിയുമായി കള്ള് ഷാപ്പിലെത്തിയവര്‍ ഷാപ്പിലെ ജോലിക്കാരനെ കൊലപ്പെടുത്തി: ക്രൂരകൊലപാതകം പാലക്കാടുള്ള കള്ള്ഷാപ്പില്‍
പാലക്കാട് കള്ള് ഷാപ്പില്‍ വിദേശ മദ്യം കുടിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ഷാപ്പിലെ ജീവനക്കാരനെ മര്‍ദിച്ചു കൊലപ്പെടുത്തി. കൊഴിഞ്ഞാമ്പാറയിലെ വിദേശ മദ്യ വില്പനശാലയ്ക്ക് സമീപമായി നടത്തിയിരുന്ന കള്ള് ഷാപ്പില്‍വെച്ചാണ് സംഭവം. താത്കാലിക തൊഴിലാളിയായ മുണ്ടൂര്‍ പന്നമല എന്‍.രമേഷ് (50) ആണ് മരിച്ചത്. ഇതേ ഷാപ്പിലെ തന്നെ ജീവനക്കാരനായിരുന്ന ചള്ളപ്പാത ശാഹുല്‍ മീരാന്‍ (38) ആണ് രമേശിനെ കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് പിടികൂടി. ഇന്നലെ രാത്രിയാണ് സംഭവം.

മദ്യപിക്കാന്‍ ഒരുങ്ങിയ ശാഹുലിനെ രമേശ് തടഞ്ഞതാണ് പ്രകോപനം ഉണ്ടാക്കിയത്. പിന്നീട് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാകുകയും രാത്രി എട്ടര മണിയോടെ ഷാപ്പ് പൂട്ടിയിറങ്ങിയ രമേശിനെ പ്രതി പുറകെ നിന്ന് തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയായിരുന്നു. നെഞ്ചില്‍
Full Story
  12-10-2025
പിടിച്ചെടുത്ത വാഹനം വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസിന് അപേക്ഷ നല്‍കി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍
ലാന്‍ഡ് റോവര്‍ ഡിഫണ്ടര്‍ വാഹനം വിട്ട് നല്‍കണം എന്നാണ് അപേക്ഷ. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് വെള്ളിയാഴ്ച ദുല്‍ഖര്‍ സല്‍മാന്‍ അപേക്ഷ നല്‍കിയത്.

അപേക്ഷയില്‍ 10 ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി കസ്റ്റംസിനോട് പറഞ്ഞിരുന്നു.അപേക്ഷ പരിഗണിച്ച് രേഖകള്‍ പരിശോധിച്ച ശേഷമാകും കസ്റ്റംസ് അഡീഷണല്‍ കമ്മീഷണര്‍ അന്തിമ തീരുമാനമെടുക്കുക. വാഹനം വിട്ടുനല്‍കാന്‍ സാധിക്കില്ലെങ്കില്‍ കാരണം വ്യക്തമാക്കണമെന്ന് ഹൈക്കോടതി നേരത്തെ കസ്റ്റംസിനോട് നിര്‍ദേശിച്ചിരുന്നു.
Full Story
  11-10-2025
ശബരിമലയിലെ സ്വര്‍ണം: ഉണ്ണികൃഷ്ണന്‍ പോറ്റി പ്രതി: മൊത്തം 10 പേരെ പ്രതികളാക്കി കേസെടുത്തു
ശബരിമലയില്‍ നിന്നു സ്വര്‍ണം കടത്തിയെന്ന് ആരോപിക്കപ്പെട്ട സംഭവത്തില്‍ കേസെടുത്ത് ക്രൈംബ്രാഞ്ച്. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പടെ ദേവസ്വം ജീവനക്കാരായ 10 പേര്‍ കേസില്‍ പ്രതികളാണ്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ചാണ് കേസെടുത്തത്. മോഷണം,വിശ്വാസ വഞ്ചന,ഗൂഡാലോചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരായിരുന്ന അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി എസ് ജയശ്രീ, മുന്‍ തിരുവാഭരണം കമീഷ്ണര്‍മാരായ കെ എസ് ബൈജു, ആര്‍ ജി രാധാകൃഷ്ണന്‍, മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരായ ഡി സുധീഷ് കുമാര്‍, വി എസ് രാജേന്ദ്രപ്രസാദ്, അസി. എന്‍ജിനിയര്‍ കെ
Full Story
  11-10-2025
ബേക്കറിയില്‍ മോഷണം നടത്തിയയാള്‍ക്ക് അവാര്‍ഡ് നല്‍കി ആദരിച്ച് ബേക്കറിയുടമ: തിരുവനന്തപുരത്താണ് സംഭവം
ബേക്കറി കയറി മോഷണം നടത്തിയ കള്ളനെ കണ്ടെത്തി പൊന്നാടയും പുരസ്‌കാരവം നല്‍കി ആദരിച്ച് കടയുടമ. വെറും പുരസ്‌കാരമല്ല മീശമാധവന്‍ അവാര്‍ഡ്! തിരുവനന്തപുരം കടക്കാവൂരുള്ള ആദിത്യ ബേക്കറി ആന്‍ഡ് ഫാസ്റ്റ് ഫുഡിലാണ് മോഷണം നടന്നത്. വളരെ വിദഗ്ധമായാണ് മോഷണം നടത്തിയതെങ്കിലും കടിലെ സിസി ടിവി ക്യാമറയില്‍ കള്ളന്‍ കുടുങ്ങുകയായിരുന്നു. 500 രൂപയോളം വിലവരുന്ന സാധനങ്ങളാണ് ഇയാള്‍ മോഷ്ടിച്ച് ആരും അറിയാത്ത ഭാവത്തില്‍ കടന്നുകളഞ്ഞത്.
മോഷണം ശ്രദ്ധയില്‍പെട്ട കടയുടമ അനീഷും ഭാര്യ ശുഭയും വളരെ കഷ്ടപ്പെട്ട് ഒടുവില്‍ വര്‍ക്കല നെടുങ്ങാണ്ടതുള്ള കള്ളന്റെ വീട് കണ്ട് പിടിച്ചു. തുടര്‍ന്ന് സിസിടിവില്‍ പതിഞ്ഞ കള്ളന്റെ ചിത്രം പതിപ്പിച്ച 'മീശമാധവന്‍ പുരസ്‌കാരവും' ഒരു പൊന്നാടയുമായി കള്ളനെ ആദരിക്കാനെത്തി. സംഭവത്തിന്റെ വീഡിയോ
Full Story
  08-10-2025
നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ വീട്ടില്‍ ദേശീയ അന്വേഷണ ഏജന്‍സി പരിശോധന: ദുല്‍ഖറിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി ഇ.ഡി
നടന്‍ ദുല്‍ഖര്‍ സല്‍മാനെ വീട്ടിലേക്ക് വിളിച്ചുവരുത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). രാവിലെ ദുല്‍ഖര്‍ ചെന്നൈയിലെ വീട്ടിലായിരുന്നു. അവിടെ നിന്നാണ് ഉച്ചയ്ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തില്‍ കാത്തുനിന്ന മാധ്യമങ്ങളോട് താരം പ്രതികരിച്ചില്ല. നേരെ സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ കയറി പോവുകയായിരുന്നു. നേരത്തെ, ദുല്‍ഖറില്‍ നിന്ന് വിവരങ്ങള്‍ തേടുമെന്ന് കസ്റ്റംസ് അറിയിച്ചിരുന്നു. അതിനാല്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം ദുല്‍ഖര്‍ കസ്റ്റംസ് ഓഫീസില്‍ എത്താനും സാധ്യതയുണ്ട്.
മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളിലാണ് ഇഡി റെയ്ഡ് നടന്നത്. മമ്മൂട്ടി ഹൗസ്, മമ്മൂട്ടിയും ദുല്‍ഖറും താമസിക്കുന്ന ഇളംകുളത്തെ പുതിയ വീട്, ദുല്‍ഖറിന്റെ
Full Story
  08-10-2025
താമരശേരിയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ 9 വയസ്സുള്ള മകള്‍ മരിച്ചു: ഡോക്ടറെ വെട്ടി പരിക്കേല്‍പ്പിച്ച അച്ഛന്‍ അറസ്റ്റില്‍
താമരശ്ശേരി ആശുപത്രിയില്‍ ഡോക്ടര്‍ക്ക് വെട്ടേറ്റു. ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ വിപിന്റെ തലയ്ക്കാണ് വെട്ടേറ്റത്. ഡോക്ടറെ ആക്രമിച്ച സനൂപ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡോക്ടറുടെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. അമീബികര് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒമ്പതു വയസ്സുകാരിയുടെ പിതാവാണ് ആക്രമിച്ച സനൂപ്. ആശുപത്രിയിലേക്ക് കടന്നുചെന്ന സനൂപ് വടിവാളുകൊണ്ട് ഡോക്ടറുടെ തലയില്‍ വെട്ടുകയായിരുന്നു. മകള്‍ക്ക് മതിയായ ചികിത്സ ലഭിച്ചില്ല എന്നാരോപിച്ചായിരുന്നു ആക്രമണം. സാരമായി പരിക്കേറ്റ ഡോക്ടര്‍ വിപിനെ താമരശ്ശേരി ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം, താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍
Full Story
  06-10-2025
കാസര്‍ഗോഡ് സ്വദേശി അഭിഭാഷകയുടെ മരണം: പത്തനംതിട്ടയിലെ അഭിഭാഷകന്‍ അറസ്റ്റില്‍
കാസര്‍ഗോഡ് കുമ്പളയിലെ യുവ അഭിഭാഷക രഞ്ജിതയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രേരണാകുറ്റത്തിനു അഭിഭാഷക സുഹൃത്ത് അറസ്റ്റില്‍. പത്തനംതിട്ട സ്വദേശി അനില്‍ കുമാറിനെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. രഞ്ജിതയുടെ കുറിപ്പും മൊബൈല്‍ ഫോണും പരിശോധിച്ചതില്‍ നിന്ന് നിര്‍ണായക വിവരങ്ങളാണ് പോലീസിന് ലഭിച്ചത്.
അഭിഭാഷകയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് അഭിഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട പുറമുറ്റം മുണ്ടലം ശാന്ത ഭവനിലെ അനില്‍ കുമാറി (45)നെയാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ പി ജിജീഷിന്റെ നിര്‍ദ്ദേശപ്രകാരം എസ് ഐ കെ ശ്രീജേഷും സംഘവും തിരുവനന്തപുരത്ത് വച്ച് അറസ്റ്റ് ചെയ്തത്. പ്രേരണാ കുറ്റത്തിനാണ് അറസ്റ്റ്.
വര്‍ഷങ്ങളായി രഞ്ജിതയുടെ സുഹൃത്താണ് ഇയാള്‍. സെപ്തംബര്‍
Full Story
  06-10-2025
ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു: എല്ലായിടത്തും വെബ്കാസ്റ്റ് ഉണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് 2 ഘട്ടങ്ങളായി നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആര്‍ ഗ്യാനേഷ് കുമാര്‍ അറിയിച്ചു. വോട്ടെടുപ്പ് നവംബര്‍ 6നും 11നും വോട്ടെണ്ണല്‍ നവംബര്‍ 14നും നടക്കും. ആകെ 7.43 കോടി വോട്ടര്‍മാരാണുള്ളത്. ഇതില്‍ 3.92 കോടി പുരുഷന്‍മാരും 3.5 കോടി സ്ത്രീകളുമാണുള്ളത്. 14 ലക്ഷം പുതിയ വോട്ടര്‍മാരാണുള്ളത്. ആകെയുള്ള 90,712 പോളിങ് സ്റ്റേഷനുകളില്‍ 1044 എണ്ണം സ്ത്രീകള്‍ കൈകാര്യം ചെയ്യും. എല്ലായിടത്തും വെബ്കാസ്റ്റ് ഉണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.
ഇത്തവണ യാതൊരു പ്രശ്‌നങ്ങളുമില്ലാതെ തിരഞ്ഞെടുപ്പ് നടത്താനാണ് ശ്രമിക്കുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞു. വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുന്നത് എങ്ങനെയാണെന്ന് രാജ്യത്തെ മറ്റുള്ളവര്‍ക്ക് ബിഹാര്‍
Full Story
[47][48][49][50][51]
 
-->




 
Close Window