Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
വിമാനയാത്ര ജനകീയമാക്കണം, യാത്രാ ചെലവും പ്രവര്‍ത്തന ചെലവും കുറയ്ക്കണം - മുഖ്യമന്ത്രി
Text By: UK Malayalam Pathram
വിമാനയാത്ര ജനകീയമാക്കണമെന്നും യാത്രാ ചെലവും പ്രവര്‍ത്തന ചെലവും കുറയ്ക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യോമയാന വ്യവസായ മേഖലയുടെ വളര്‍ച്ചയ്ക്ക് ആസൂത്രിതമായ ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ഫിക്കിയുടെ സഹകരണത്തോടെ സിയാല്‍ സംഘടിപ്പിച്ച കേരള വ്യോമയാന ഉച്ചകോടി ( കേരള ഏവിയേഷന്‍ സമ്മിറ്റ് 2025) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂലധന ചെലവ് കുറച്ച്, സമയനഷ്ടമില്ലാതെ യാത്ര ഉറപ്പാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിലെ വിനോദ സഞ്ചാര മേഖലയില്‍ വിമാനത്താവളങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. പ്രവാസികളുടെ യാത്രാ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനും വിമാനത്താവളങ്ങള്‍ വലിയ പങ്ക് വഹിച്ചു. വ്യോമയാന വ്യവസായത്തില്‍ സിയാല്‍ ജനകീയ മാതൃക തീര്‍ത്തെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മുപ്പതിനായിരത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച സിയാല്‍ സാങ്കേതിക വിദ്യാമാറ്റങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ടു. വ്യോമഗതാഗതം ശക്തിപ്പെടുന്നത് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കും.സിവില്‍ ഏവിയേഷന്‍ ഹബ്ബായി മാറാന്‍ കേരളത്തിന് ഏറെ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
Other News in this category

 
 




 
Close Window