Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
ഇന്ത്യ/ കേരളം
  16-10-2025
ഗുജറാത്തില്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഒഴികെ മുഴുവന്‍ മന്ത്രിമാരും രാജിവെച്ചു
മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായാണ് രാജി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ, ഗുജറാത്ത് ബിജെപി മേധാവിയും കേന്ദ്രമന്ത്രിയുമായ സി ആര്‍ പാട്ടീല്‍, പുതുതായി നിയമിതനായ സംസ്ഥാന പ്രസിഡന്റ് ജഗദീഷ് വിശ്വകര്‍മ, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ എന്നിവര്‍ പങ്കെടുത്ത ന്യൂഡല്‍ഹിയില്‍ നടന്ന ഉന്നതതല യോഗത്തിന് ശേഷമാണ് തീരുമാനം.

നിലവില്‍ ആഭ്യന്തര, കായിക സഹമന്ത്രിയായ മജുര എംഎല്‍എ ഹര്‍ഷ് സംഘവിയെ കാബിനറ്റ് റാങ്കിലേക്ക് സ്ഥാനക്കയറ്റം നല്‍കുമെന്നാണ് വിവരം. ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ ജാംനഗര്‍ നോര്‍ത്തില്‍ നിന്നുള്ള എംഎല്‍എ റിവാബ ജഡേജയും മന്ത്രി സഭയലെത്തുമെന്നാണ് സൂചന.സര്‍ക്കാരില്‍ പുതുമുഖങ്ങളെ
Full Story
  15-10-2025
കെനിയയിലെ മുന്‍മന്ത്രി കൂത്താട്ടുകുളത്തു വച്ച് അന്തരിച്ചു: ഹൃദയാഘാതം സംഭവിച്ചത് മകളുടെ ചികിത്സയ്ക്കായി കേരളത്തില്‍ തുടരുന്നതിനിടെ
മകളുടെ തുടര്‍ ചികിത്സയ്ക്ക് കേരളത്തിലെത്തിയ മുന്‍ കെനിയന്‍ പ്രധാനമന്ത്രി റെയ്ല ഒടിങ്ക (80) കേരളത്തില്‍ അന്തരിച്ചു. എറണാകുളം കൂത്താട്ടുകുളത്ത് ബുധനാഴ്ച പ്രഭാത സവാരി നടത്തുന്നതിടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഉടന്‍ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കൂത്താട്ടുകുളത്തെ ആയുര്‍വേദ നേത്ര ചികിത്സാ കേന്ദ്രമായ ശ്രീധരീയത്തില്‍ കഴിഞ്ഞ ദിവസം മകളോടൊപ്പം എത്തിയതായിരുന്നു അദ്ദേഹം.
2019-ലാണ് അദ്ദേഹം ആദ്യമായി കേരളത്തിലെത്തിയത്. മകള്‍ റോസ്മേരി ഒടിങ്കയുടെ ചികിത്സയ്ക്ക് വേണ്ടിയായിരുന്നു ഈ വരവ്. 2017-ല്‍ ഒരു രോഗത്തെത്തുടര്‍ന്ന് റോസ്മേരിക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് ഇസ്രയേല്‍, ചൈന തുടങ്ങിയ വിദേശരാജ്യങ്ങളില്‍
Full Story
  15-10-2025
60 നക്‌സലേറ്റുകള്‍ ആയുധം വച്ച് കീഴടങ്ങി: ഒരു കോടി രൂപ പോലീസിന് പാരിതോഷികം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
മഹാരാഷ്ട്രയില്‍ നക്‌സല്‍ കമാന്‍ഡറും 60 കൂട്ടാളികളും ആയുധം വച്ചു കീഴടങ്ങി. ഭൂപതി എന്നറിയപ്പെടുന്ന നക്‌സല്‍ കമാന്‍ഡര്‍ മല്ലോജുല വേണുഗോപാല്‍ റാവുവും അദ്ദേഹത്തിന്റെ 60 കൂട്ടാളികളുമാണ് ചൊവ്വാഴ്ച ഗഡ്ചിരോളി പോലീസിന് മുന്നില്‍ കീഴടങ്ങിയത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ സാന്നിധ്യത്തില്‍ നടന്ന ഔപചാരിക ചടങ്ങ് ഇടതുപക്ഷ തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടത്തിലെ ഒരു നാഴികക്കല്ലായി. പോലീസിന്റെ നേട്ടത്തിന് അംഗീകാരമായി, ഗഡ്ചിരോളി പോലീസിന് സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
Full Story
  14-10-2025
ശബരിമല സ്വര്‍ണ്ണ കൊള്ള വിവാദത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ സുനില്‍ കുമാറിന് സസ്‌പെന്‍ഷന്‍
ദേവസ്വം ബോര്‍ഡ് യോ?ഗത്തിലാണ് തീരുമാനം എടുത്തത്. പ്രതി പട്ടികയില്‍ സുനില്‍ കുമാറിന്റെ പേരുകൂടെ വന്നതോടെയാണ് നടപടി. നേരത്തെ പുറത്ത് വന്ന ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ട് അടക്കം ഇന്നത്തെ യോ?ഗം ചര്‍ച്ച ചെയ്തു. സുനില്‍ കുമാറിന്റെ ഭാ?ഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു.

പ്രതിപട്ടികയില്‍ ഉള്‍പ്പെടുന്നവരില്‍ രണ്ട് പേരാണ് ഇപ്പോഴും സര്‍വീസില്‍ തുടരുന്നത്. നേരത്തെ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ സുനില്‍ കുമാറിനെയും സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. കൂടുതല്‍ ഉദ്യോ?ഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെങ്കില്‍ വിശദമായ ചര്‍ച്ച വേണമെന്നാണ് ദേവസ്വം ബോര്‍ഡ് യോ?ഗം
Full Story
  13-10-2025
വിജയുടെ റാലിക്കിടെ കൂട്ടമരണം: രേഖകള്‍ സിബിഐക്ക് കൈമാറണമെന്ന് സുപ്രീംകോടതി
കരൂര്‍ ദുരന്തത്തില്‍ സുപ്രീംകോടതി ഉത്തരവിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. തമിഴ്‌നാട് സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്റെ അന്വേഷണവും തടഞ്ഞു. രേഖകള്‍ സിബിഐക്ക് കൈമാറാനും സുപ്രീംകോടതി ഉത്തരവില്‍ നിര്‍ദേശം. സിബിഐ അന്വേഷണത്തോട് സര്‍ക്കാര്‍ പൂര്‍ണമായും സഹകരിക്കണമെന്ന് നിര്‍ദേശം.

സര്‍ക്കാര്‍ നിയോഗിച്ച വിരമിച്ച ജസ്റ്റിസ് അരുണ ജഗദീശന്റെ നേതൃത്വത്തില്‍ ഉള്ള ജുഡീഷ്യല്‍ കമ്മീഷന്റെ അന്വേഷണമാണ് തടഞ്ഞത്. പ്രതിമാസം സിബിഐ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മേല്‍നോട്ട സമിതിക്ക് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്നെ തമിഴ്‌നാട് സര്‍ക്കാരിന്റെ നിലപാടിന് തിരിച്ചടിയാണ് സുപ്രീംകോടതി വിധി.
Full Story
  13-10-2025
ഹിജാബ് ധരിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം; സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിന് പൊലീസ് സംരക്ഷണം അനുവദിച്ച് ഹൈക്കോടതി
ഹിജാബ് ധരിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിന് പൊലീസ് സംരക്ഷണം അനുവദിച്ച് ഹൈക്കോടതി. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി സ്‌കൂള്‍ അധികൃതര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. പ്രശ്‌നത്തെ തുടര്‍ന്ന് സ്‌കൂള്‍ രണ്ടു ദിവസമായി അടച്ചിരിക്കുകയാണ്.
ഒക്ടോബര്‍ ഏഴിന് സ്‌കൂളിലെ ഒരു വിദ്യാര്‍ഥി യൂണിഫോമില്‍ അനുവദിക്കാത്ത രീതിയില്‍ ശിരോവസ്ത്രം ധരിച്ചുവന്നതാണ് തര്‍ക്കത്തിനു തുടക്കം. ഹിജാബ് ധരിച്ചതിന് സ്‌കൂളില്‍ മാനസിക പീഡനം നേരിടേണ്ടിവന്നുവെന്നാണ് വിദ്യാര്‍ത്ഥിനിയുടെ പിതാവ് പറയുന്നത്. കുട്ടിയെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് പിതാവ് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും പരാതി നല്‍കി. എന്നാല്‍ സ്‌കൂള്‍ ഡയറിയില്‍
Full Story
  13-10-2025
ഇഡി മകന് അയച്ചുവെന്നു പറയപ്പെടുന്ന സമന്‍സ് ലഭിച്ചിട്ടില്ല; മകനെതിരേയുള്ള ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍
മകന്‍ വിവേക് കിരണിനെതിരായ ഇ ഡി സമന്‍സില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സുതാര്യമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ് താന്‍ നടത്തുന്നതെന്നും ഇ ഡി മകന് അയച്ച സമന്‍സ് ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തന്റെ രണ്ട് മക്കളിലും അഭിമാനമാണുള്ളത്. ജോലി, വീട് എന്ന രീതിയില്‍ മാത്രം ജീവിക്കുന്നയാളാണ് മകന്‍. ഇ ഡി സമന്‍സ് ആര്‍ക്കാണ് അയച്ചത്? ആരുടെ കയ്യിലാണ് സമന്‍സ് കൊടുത്തതെന്നും അദ്ദേഹം ചോദിച്ചു. ഒരു സമന്‍സും ക്ലിഫ് ഹൗസില്‍ വന്നില്ല. വിവേക് അത്തരമൊരു കാര്യം പറഞ്ഞിട്ടുമില്ലെന്നും പിണറായി വിജയന്‍ ആവര്‍ത്തിച്ചു.
അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തന്റെ ഭരണത്തില്‍ അനുവദിക്കില്ല. അതിനാലാണ് ഉന്നതതല അഴിമതി അവസാനിപ്പിക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം
Full Story
  12-10-2025
സ്‌പെഷല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീം ശബരിമലയില്‍: സ്വര്‍ണം കാണാതായ സംഭവത്തെക്കുറിച്ച് തെളിവെടുപ്പ്
ശബരിമല സ്വര്‍ണമോഷണത്തില്‍ പ്രത്യേക അന്വേഷണ സംഘം സന്നിധാനത്ത് എത്തി. വിവാദവുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലന്‍സ് പിടിച്ചെടുത്ത രേഖകള്‍ എസ്‌ഐടിക്ക് കൈമാറി. സി ഐയുടെ നേത്യത്വത്തിലുള്ള സംഘമാണ് ഉച്ചയോടുകൂടി സന്നിധാനത്ത് എത്തിയത്.

സംഘം കൂടുതല്‍ തെളിവെടുപ്പ് സന്നിധാനത്ത്‌നടത്തുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ തെളിവെടുപ്പ് നടത്തുമെന്നാണ് വിവരം. ദേവസ്വം വിജിലന്‍സ് പിടിച്ചെടുത്ത രേഖകള്‍ നേരിട്ട് എസ്‌ഐടിക്ക് കൈമാറാന്‍ കഴിയാത്തതിനാല്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ വഴിയാണ് ഓരോന്നായി കൈമാറുക. രേഖകള്‍ കൂടുതല്‍ പരിശോധിച്ച് കൂടുതല്‍ പേരെ ചോദ്യം ചെയ്യാനും നീക്കമുണ്ട്. നേരത്തെ സന്നിധാനത്ത് എത്തി ജസ്റ്റിസ് കെ ടി ശങ്കരന്‍ വിവാദ സ്വര്‍ണപ്പാളി പരിശോധന നടത്തിയിരുന്നു.
Full Story
[46][47][48][49][50]
 
-->




 
Close Window