Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
ഇന്ത്യ/ കേരളം
  25-09-2025
തിരുവനന്തപുരത്ത് യുവതിയുടെ ഓപ്പറേഷനിടെ നെഞ്ചില്‍ കുടുങ്ങിയത് ഗൈഡ് വയര്‍: പുറത്തെടുക്കാന്‍ ശ്രമിച്ചാല്‍ അപകടമെന്ന് വിദഗ്ധര്‍
യുവതിയുടെ നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ പുറത്തെടുക്കാന്‍ ശ്രമിച്ചാല്‍ ശസ്ത്രക്രിയയ്ക്കിടെ രക്തക്കുഴലുകള്‍ പൊട്ടാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇക്കാര്യം രോഗിയായ സുമയ്യയെ അറിയിക്കുമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സാപിഴവിനെ തുടര്‍ന്നാണ് യുവതിയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയത്.

ഗൈഡ് വയര്‍ പുറത്തെടുക്കണമെന്ന് സുമയ്യ ആവശ്യപ്പെട്ടാല്‍പ്പോലും അതിലെ അപകടസാധ്യതകള്‍ ബോധ്യപ്പെടുത്താന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിലാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ഗൈഡ് വയര്‍ നെഞ്ചിനുള്ളില്‍ നിലനിര്‍ത്തുന്നത് കൂടുതല്‍ സുരക്ഷിതമെന്നാണ് വിദഗ്ധരുടെ നിലപാട്.
രണ്ടുവര്‍ഷം മുന്‍പ് ജനറല്‍
Full Story
  24-09-2025
പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഒരാളെ ജീവനോടെ പിടികൂടി: മുഹമ്മദ് യൂസഫ് കടാരിയ 14 ദിവസം കസ്റ്റഡിയില്‍
ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ നടന്ന ആക്രമണത്തില്‍ പങ്കെടുത്ത ഭീകരര്‍ക്ക് സഹായം നല്‍കിയ ഒരാളെ ജമ്മു കശ്മീര്‍ അറസ്റ്റ് ചെയ്തു. പൊലീസ് വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, 26 വയസ്സുള്ള മുഹമ്മദ് യൂസഫ് കടാരിയ എന്നയാളാണ് പിടിയിലായത്. ജൂലൈയിലെ 'ഓപ്പറേഷന്‍ മഹാദേവി'നിടെ പിടിച്ചെടുത്ത ആയുധങ്ങള്‍ പരിശോധിച്ച ശേഷമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം അദ്ദേഹത്തെ 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
ലഷ്‌കര്‍-ഇ-തൊയ്ബ (ടിആര്‍എഫ്) യുടെ പ്രധാന പ്രവര്‍ത്തകനും കുല്‍ഗാം സ്വദേശിയുമായ കടാരിയയെ രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ഔദ്യോഗികമായി അറസ്റ്റ് ചെയ്തത്. ഈ വര്‍ഷം ജൂലൈയില്‍ 'ഓപ്പറേഷന്‍ മഹാദേവ്' എന്ന സൈനിക നീക്കത്തിനിടെ ദച്ചിഗാം വനത്തില്‍ വെച്ച് കൊല്ലപ്പെട്ട ഭീകരര്‍ക്ക് സാമഗ്രികള്‍ എത്തിച്ചുനല്‍കി
Full Story
  23-09-2025
കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍ - ഡിസംബര്‍ മാസങ്ങളില്‍
കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍ - ഡിസംബര്‍ മാസങ്ങളില്‍ നടക്കും. വോട്ടര്‍ പട്ടിക ഒരു തവണകൂടി പുതുക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കറുമായി എ ഷാജഹാന്‍ കൂടിക്കാഴ്ച നടത്തി. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഇലക്ഷന്‍ നടക്കുന്നത് നവംബര്‍ ഡിസംബര്‍ മാസങ്ങളിലാണ്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ കമ്മിഷന്‍ പൂര്‍ത്തിയാക്കി വരികയാണ് - എ ഷാജഹാന്‍ പറഞ്ഞു.

കേരളത്തില്‍ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം മാറ്റിവെച്ചേക്കുമെന്നും സൂചനയുണ്ട്. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ആവശ്യത്തില്‍ കമ്മീഷന്‍ അനുകൂല തീരുമാനം എടുക്കുമെന്നാണ് സൂചന. തദ്ദേശ തിരഞ്ഞെടുപ്പിന്റെ
Full Story
  23-09-2025
ദുല്‍ഖര്‍ സല്‍മാന്റെ രണ്ട് കാറുകള്‍ റെയ്ഡില്‍ പിടികൂടി: പൃഥ്വിരാജിന്റെ വീട്ടിലും റെയ്ഡ്
പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലും ദുല്‍ഖര്‍ സല്‍മാന്റെ പനമ്പള്ളി നഗറിലെ വീട്ടിലും റെയ്ഡ്. ഭൂട്ടാനില്‍ നിന്നുള്ള ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിയെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് റെയ്ഡ് നടത്തിയത്. നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ രണ്ട് വാഹനങ്ങള്‍ പിടിച്ചെടുത്തു. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ കസ്റ്റംസ് എത്തിയെങ്കിലും വാഹനങ്ങളൊന്നും കാണാത്തതിനാല്‍ മടങ്ങിയിരുന്നു. ചില വ്യവസായികളുടെയും ഇടനിലക്കാരുടെയും വീടുകളിലും ചില വാഹന ഷോറൂമുകളിലും റെയ്ഡ് നടക്കുന്നുണ്ട്.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഏഴ് ഇടങ്ങളില്‍ നിന്നാണ് 11 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. പിടിച്ചെടുത്ത വാഹനങ്ങള്‍ കരിപ്പൂര്‍ വിമാനത്താവളത്തിലുള്ള കസ്റ്റംസ്
Full Story
  22-09-2025
കേരളത്തിലെ വോട്ടര്‍ പട്ടികയിലെ തീവ്രപരിഷ്‌കരണ നടപടികള്‍ നീട്ടിവെക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
കേരളത്തിലെ വോട്ടര്‍ പട്ടികയിലെ തീവ്രപരിഷ്‌കരണ നടപടികള്‍ (SIR ) തദ്ദേശ തിരഞ്ഞെടുപ്പ് തീരും വരെ നീട്ടിവെക്കണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നല്‍കി. സര്‍വ്വകക്ഷി യോഗത്തില്‍ ഈ ആവശ്യം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശം.
കേരളത്തില്‍ അടുത്ത മൂന്ന് മാസങ്ങള്‍ക്ക് ശേഷം തദ്ദേശതിരഞ്ഞെടുപ്പും എട്ട് മാസങ്ങള്‍ക്ക് ശേഷം നിയമസഭാതിരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്. ഇതിനിടെ നാല് മാസം സമയം വേണ്ടി വരുന്ന വോട്ടര്‍ പട്ടികയിലെ തീവ്രപരിഷ്‌കരണ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുമെന്നതുകൊണ്ടാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സാവകാശം തേടിയത്. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ടര്‍പട്ടിക
Full Story
  22-09-2025
പൂവരണി ജോയിയെയും കല്ലിക്കോട് തുളസിയേയും പോലീസ് പൊക്കി: നൂറിലേറെ കേസുകളിലെ പ്രതിയാണു ജോയ്
നിരവധി മോഷണ കേസുകളില്‍ പ്രതികളായ കുപ്രസിദ്ധ മോഷ്ടാക്കള്‍ പിടിയില്‍. കോട്ടയം പൂവരണി കൊല്ലക്കാട് വീട്ടില്‍ ജോസഫ് കെ. ജെ എന്ന പൂവരണി ജോയി (57), അടൂര്‍ പറക്കോട് കല്ലിക്കോട് പടിഞ്ഞാറ്റതില്‍ വീട്ടില്‍ തുളസീധരന്‍(48) എന്നിവരാണ് പിടിയിലായത്. സെപ്റ്റംബര്‍ 18 ന് വിവിധ ക്ഷേത്രങ്ങളില്‍ നടത്തിയ മോഷണത്തിലാണ് ഇരുവരെയും വെഞ്ഞാറമൂട് പൊലീസ് പിടികൂടിയത്. പൂവരണി ജോയി സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി 160 പരം കേസുകളില്‍ പ്രതിയാണ്. തുളസീധരന്‍ പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി 30 ല്‍ പരം കേസുകളില്‍ പ്രതിയാണ്.
ഒരു രാത്രിയില്‍ നാലു ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ കേസിന്റെ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. 18 ന് രാത്രി പാച്ചുവിളാകം ദേവീക്ഷേത്രത്തിയായിരുന്നു ആദ്യ മോഷണം. ഇതില്‍ സ്വര്‍ണ പൊട്ടുകളും വളകളും
Full Story
  22-09-2025
31 വര്‍ഷം മുന്‍പ് മുങ്ങിയയാള്‍ സദ്യയുണ്ണാന്‍ വീട്ടിലെത്തി: കൊലപാതക കേസ് പ്രതിയെ പോലീസ് പിടികൂടി
കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ പ്രതിയെ 31 വര്‍ഷത്തിന് ശേഷം പൊലീസ് പിടികൂടി. ചെങ്ങന്നൂര്‍ ചെറിയനാട് അരിയന്നൂര്‍ശേരി ജയപ്രകാശ് ആണ് അറസ്റ്റിലായത്. 1994ല്‍ ചെറിയനാട് സ്വദേശി കുട്ടപ്പപണിക്കര്‍ എന്നയാളെ കൊലപ്പെടുത്തി വിദേശത്തേക്ക് കടന്നുകളഞ്ഞ ഇയാള്‍ നാട്ടിലെത്തിയപ്പോളാണ് അന്വേഷണ സംഘം പിടികൂടിയത്. പ്രതി ഇപ്പോള്‍ താമസിക്കുന്ന ചെന്നിത്തല ഒരിപ്രം ഭാഗത്തുള്ള ഇന്ദീവരം എന്ന വീടിന് സമീപം വെച്ചായിരുന്നു അറസ്റ്റ് .
1994 നവംബര്‍ 19 ന് ചെങ്ങന്നൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കൊലപാതകകേസിലെ പ്രതിയാണ് ജയപ്രകാശ്. നവംബര്‍ 15 ന് രാത്രി 7.15 ഓടെയാണ് ചെറിയനാട് കനാല്‍ റോഡിന് സമീപം ജയപ്രകാശ് 71 കാരനായ കുട്ടപ്പപണിക്കരെ ആക്രമിച്ചത്. കല്ലുകൊണ്ടും കൈകൊണ്ടും ഇടിച്ചും തൊഴിച്ചും ഗുരുതരമായി പരിക്കേല്‍പ്പിച്ച കുട്ടപ്പപണിക്കര്‍
Full Story
  20-09-2025
അമേരിക്കയുടെ എച്ച്-1ബി വിസ വീസയില്‍ പൂര്‍ണ്ണ പ്രത്യാഘാതങ്ങളെ കുറിച്ച് പഠിച്ചു കൊണ്ടിരിക്കുകയാണ് വിദേശകാര്യ മന്ത്രാലയം.
മാനുഷിക പ്രത്യാഘാതങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.തടസ്സങ്ങള്‍ യുഎസ് അധികാരികള്‍ക്ക് പരിഹരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യ വക്താവ് അറിയിച്ചു

ഇരു രാജ്യങ്ങളുടെയും വ്യാപാര - വ്യവസായ പങ്കാളിത്തം ഇന്ത്യ ചൂണ്ടിക്കാട്ടി.കൂടിയാലോചനകള്‍ അനിവാര്യമാണ്. നൈപുണ്യ കൈമാറ്റം ഇരുരാജ്യങ്ങളുടെയും വളര്‍ച്ചയെ സഹായിച്ചിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

എച്ച് 1-ബി വീസയ്ക്ക് വാര്‍ഷിക ഫീസ് ഒരു ലക്ഷം ഡോളര്‍ ആയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉയര്‍ത്തിയത്. ഇതു സംബന്ധിച്ച എക്സിക്യൂട്ടീവ് നടപടിയില്‍ ട്രംപ് ഒപ്പുവച്ചു.എച്ച് 1 ബി വീസയുടെ ഏറ്റവും വലിയ ഗുണഭോക്താവ് ഇന്ത്യയായതിനാല്‍, ഇന്ത്യയെ ദോഷകരമായി ബാധിക്കുന്ന നടപടിയാണിത്.

കുടിയേറ്റം തടയുന്നതിനും
Full Story
[49][50][51][52][53]
 
-->




 
Close Window