Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
കാസര്‍കോട് സ്ലാങ്ങില്‍ ഇന്‍സ്റ്റയില്‍ എത്താറുള്ള ചിന്നു പാപ്പു മരിച്ച നിലയില്‍: രണ്ടു ലക്ഷം ഫോളോവേഴ്‌സുള്ള ഇന്‍ഫ്‌ളുവന്‍സറാണു ചിന്നു
Text By: UK Malayalam Pathram
തനത് കാസര്‍കോട് ഭാഷയില്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്ന ചിന്നു പാപ്പുവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കാസര്‍കോട് വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വാടക മുറിയില്‍ ആണ് ആദൂര്‍ സ്വദേശിയായ ചിന്നു പാപ്പുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിച്ചിരുന്നു. ഇന്ന് ഉച്ചയോടെയാണ് വിദ്യാനഗര്‍ പോലീസിന് വിവരം ലഭിച്ചത്.
24 വയസ്സായിരുന്നു. വാടക ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഗംഗാധരന്‍- ശൈലജ ദമ്പതികളുടെ മകളാണ്. ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഏറെ സജീവമായിരുന്നു ഈ 24 വയസുകാരി. യുവതിക്ക് രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്.
 
Other News in this category

 
 




 
Close Window