Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഇന്ത്യക്കാര്‍ പ്രണയവും ലൈംഗിക സംതൃപ്തിയും ഉള്ളവര്‍: പ്രണയ ദിനത്തില്‍ സര്‍വേ റിപ്പോര്‍ട്ട്
Text By: UK Malayalam Pathram

വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ച് ഒരു സര്‍വേ നടത്തി. പ്രണയവും ദാമ്പത്യവുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന കാര്യങ്ങളാണ് പരിശോധിച്ചത്. സ്വന്തം ജീവിതത്തിലെ പ്രണയത്തിലുള്ള സംതൃപ്തി, ലൈംഗിക ജീവിതം, പങ്കാളിയുമായുള്ള ബന്ധം എന്നിവയാണവ. ഇതു പ്രകാരം ഇന്ത്യയിലുള്ളവര്‍ പ്രണയം, ലൈംഗിക ജീവിതം എന്നീ കാര്യങ്ങളില്‍ ഇന്ത്യ മെച്ചപ്പെട്ട നിലവാരം പുലര്‍ത്തുന്നുണ്ട്. അതേസമയം, ദാമ്പത്യ/പങ്കാളി സംതൃപ്തിയില്‍ ഇന്ത്യ ഏറ്റവും പിന്നില്‍. 29 രാജ്യങ്ങളില്‍ ഇപ്സോസ് ഗ്ലോബലാണ് സര്‍വേ നടത്തിയത്. പങ്കാളി സംതൃപ്തി വിഭാഗത്തില്‍ സര്‍വേയില്‍ പങ്കെടുത്ത 29 രാജ്യങ്ങളില്‍ ഏറ്റവും കുറഞ്ഞ റാങ്കാണ് ഇന്ത്യയ്ക്ക്. പങ്കാളിയുമായി സ്‌നേഹപൂര്‍ണമായ ബന്ധമാണുള്ളതെന്ന് 67 ശതമാനം ഇന്ത്യക്കാര്‍ പറയുമ്പോഴും ആഗോള ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് കുറഞ്ഞ നിരക്കാണ്. സ്‌നേഹിക്കപ്പെടുന്നു എന്ന തോന്നല്‍: തങ്ങള്‍ സ്‌നേഹിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് ലഭിച്ച മറുപടിയുടെ അടിസ്ഥാനത്തില്‍ പട്ടികയിലെ അവസാന മൂന്ന് രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവയാണ് ഇന്ത്യയ്‌ക്കൊപ്പമുള്ള മറ്റ് രാജ്യങ്ങള്‍. ബന്ധത്തിന്റെ നിലനില്‍പ്പിനോ സ്ഥിരതയ്‌ക്കോ അപ്പുറം, പരസ്പരമുള്ള വൈകാരിക കൈമാറ്റത്തില്‍ ഇന്ത്യന്‍ പങ്കാളികള്‍ക്കിടയില്‍ കുറഞ്ഞ അളവിലുള്ള സ്ഥിരീകരണം മാത്രമേ ലഭിക്കുന്നുള്ളൂ എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

 
Other News in this category

 
 




 
Close Window