Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
വഴിയില്‍ നിന്ന് 45 പവന്‍ കിട്ടി; അത് ഉടമയ്ക്ക് നല്‍കി ശുചീകരണ തൊഴിലാളി: സ്വര്‍ണമാല സമ്മാനിച്ച് രജനികാന്ത്
Text By: UK Malayalam Pathram
പത്മയ്ക്ക് ഒരു സ്വര്‍ണ്ണ മാല രജനീകാന്ത് നല്‍കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ചെന്നൈയിലെ തന്റെ വസതിയിലേക്ക് വിളിച്ച് വരുത്തിയാണ് പത്മയെ താരം അഭിനന്ദിച്ചത്. രണ്ട് പവന്‍ സ്വര്‍ണമാലയും താരം സമ്മാനമായി നല്‍കി. പത്മയുടെ ജീവിതം സമൂഹത്തിന് ഒരു വലിയ പാഠമാണെന്നും ഇന്നത്തെ തിരക്കുപിടിച്ച ലോകത്തും മനുഷ്യത്വം നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണിതെന്നും നടന്‍ രജനികാന്ത് പറഞ്ഞു. അദ്ദേഹം പത്മയെ ആദരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വൈറലാണ്.

കഴിഞ്ഞ ജനുവരി 11-ന് ആയിരുന്നു ചെന്നൈയിലെ ടി. നഗര്‍ പ്രദേശത്ത് റോഡ് വൃത്തിയാക്കുന്നതിനിടെയാണ് പത്മക്ക് ബാഗ് ലഭിച്ചത്. പരിശോധിച്ചപ്പോള്‍ 45 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ലഭിച്ചു. ഒട്ടും വൈകാതെ തന്നെ പത്മ പൊലീസിനെ വിവരമറിയിക്കുകയും അടുത്തുള്ള പോണ്ടി ബസാര്‍ പൊലീസ് സ്റ്റേഷനില്‍ സ്വര്‍ണം അടങ്ങിയ ബാഗ് ഏല്‍പ്പിക്കുകയും ചെയ്തു. പൊലീസ് സ്വര്‍ണം ഉടമയ്ക്ക് കൈമാറി.പത്മയുടെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ശ്രദ്ധയില്‍പ്പെടുകയും അദ്ദേഹം പത്മയെ നേരിട്ട് കണ്ട് അഭിനന്ദിക്കുകയും ചെയ്തിരുന്നു.
 
Other News in this category

 
 




 
Close Window