Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3198 INR  1 EURO=107.0435 INR
ukmalayalampathram.com
Sun 08th Feb 2026
ഒരു മാസം കിട്ടേണ്ട പിതൃത്വ അവധി കിട്ടിയത് വെറും ഒരാഴ്ച

കുഞ്ഞു ജനിച്ചതിന് പിന്നാലെ മാതാപിതാക്കള്‍ പല രാജ്യങ്ങളിലും ലീവ് അനുവദിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, അങ്ങനെ പിതാക്കന്മാര്‍ക്ക് ലഭിക്കുന്ന അവധി വെട്ടിക്കുറച്ച കമ്പനിയുടെ നടപടിക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത ഒരു കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. റെഡ്ഡിറ്റിലാണ് യുവാവ് കുറിപ്പ് ഷെയര്‍ ചെയ്തിരിക്കുന്നത്. പേപ്പറില്‍ ഒരു മാസമുണ്ടെങ്കിലും വെറും ഒരാഴ്ച മാത്രമാണ് പിതൃത്വ അവധി ലഭിച്ചത് എന്നാണ് യുവാവ് പറയുന്നത്. ക്ലയന്റുകളുമായി നേരിട്ട് ബന്ധപ്പെട്ട് ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് പിതൃത്വ അവധി വെറും ഒരാഴ്ചയായി പരിമിതപ്പെടുത്തിയിരിക്കുകയാണ് എന്നും യുവാവ് പറയുന്നു. കമ്പനി നിയമപ്രകാരം ഒരു മാസത്തെ അവധിക്ക് അര്‍ഹതയുണ്ടെങ്കിലും, ക്ലയന്റിന്റെ കലണ്ടര്‍ ചൂണ്ടിക്കാട്ടി അത് ഏഴു ദിവസമാക്കി കുറയ്ക്കുകയായിരുന്നു. ഇതില്‍ പകുതിയിലധികം ദിവസങ്ങളും ആശുപത്രിയിലെ നടപടിക്രമങ്ങള്‍ക്കായി ചിലവാകും. നിങ്ങള്‍ കുഞ്ഞുമായി വീട്ടിലെത്തി കുട്ടിയുടെ ഉറക്കം, ഭക്ഷണം, അമ്മയുടെ ആരോഗ്യം എന്നിവ ശ്രദ്ധിച്ചു തുടങ്ങുമ്പോഴേക്കും അവധി തീര്‍ന്നിട്ടുണ്ടാകും എന്നാണ് യുവാവ് കുറിച്ചിരിക്കുന്നത്.

തന്റെ സഹപ്രവര്‍ത്തകര്‍ വിനോദയാത്രകള്‍ക്കും വിശ്രമത്തിനുമായി ആഴ്ചകളോളം അവധി എടുക്കുമ്പോള്‍ ആരും ചോദ്യം ചെയ്യാറില്ലെന്നും, എന്നാല്‍ മുന്‍കൂട്ടി അറിയിച്ചിട്ടും തന്റെ പിതൃത്വ അവധി മാത്രം വെട്ടിച്ചുരുക്കിയത് ക്രൂരമാണെന്നും യുവാവ് ആരോപിക്കുന്നു. ഇത് വെറുമൊരു ആനുകൂല്യമല്ല, മറിച്ച് അടിസ്ഥാനപരമായ മനുഷ്യത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പോസ്റ്റിന് താഴെ നിരവധി ആളുകളാണ് യുവാവിന് പിന്തുണയുമായി എത്തിയത്: വെറും ഒരാഴ്ച എന്നത് അങ്ങേയറ്റം അനീതിയാണ് എന്നാണ് ഒരാള്‍ അഭിപ്രായപ്പെട്ടത്. എന്റെ കമ്പനി നല്‍കുന്നത് പൂജ്യം ദിവസമാണ് എന്നായിരുന്നു മറ്റൊരു ജീവനക്കാരന്‍ പഞ്ഞത്. കുറഞ്ഞത് മൂന്നാഴ്ചയെങ്കിലും പിതൃത്വ അവധി നല്‍കേണ്ടത് അത്യാവശ്യമാണെന്നും പലരും ചൂണ്ടിക്കാട്ടി.

 
Other News in this category

  • ഒന്നാം വയസില്‍ തന്നെ ലക്ഷപ്രഭുവായി
  • ഹോട്ടല്‍മുറിയിലെ കിടപ്പറ ദൃശ്യങ്ങള്‍ ഓണ്‍ലൈന്‍ സൈറ്റില്‍
  • ഏക വരുമാനമാര്‍ഗമായ 2.30 ലക്ഷം രൂപയുടെ വാഹനം കത്തിച്ചു
  • ലോക്കല്‍ ട്രെയ്‌നില്‍ കല്ലേറ്, നവവരന്റെ കാഴ്ച നഷ്ടമായി
  • ഒരു മാസം കിട്ടേണ്ട പിതൃത്വ അവധി കിട്ടിയത് വെറും ഒരാഴ്ച




  •  
    Close Window