Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ യൂറോപ്യന്‍ രാജ്യങ്ങള്‍
reporter

ന്യൂയോര്‍ക്ക്: ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിനെതിരെ യൂറോപ്യന്‍ രാജ്യങ്ങള്‍ രംഗത്തെത്തി. യുഎസിന്റെ ദേശീയ സുരക്ഷയ്ക്കായി ഗ്രീന്‍ലാന്‍ഡ് അനിവാര്യമാണെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന.

''ധാതുക്കള്‍ക്കും എണ്ണയ്ക്കും വേണ്ടിയുള്ള സ്ഥലങ്ങള്‍ നമുക്ക ???മണമായി ലഭ്യമാണ്. ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും കൂടുതല്‍ എണ്ണ യുഎസിനുണ്ട്. എന്നാല്‍ ദേശീയ സുരക്ഷയ്ക്കായി ഗ്രീന്‍ലാന്‍ഡ് വേണം. ഗ്രീന്‍ലാന്‍ഡിന് ചുറ്റും റഷ്യന്‍, ചൈനീസ് കപ്പലുകളാണ് ഉള്ളത്. അതിനാല്‍ യുഎസിന്റെ സുരക്ഷയ്ക്ക് ഗ്രീന്‍ലാന്‍ഡ് നിര്‍ണായകമാണ്,'' എന്ന് ട്രംപ് വ്യക്തമാക്കി.

ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ ട്രംപിന് അധികാരമില്ലെന്നായിരുന്നു ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റേ ഫ്രെഡറിക്‌സന്റെ പ്രതികരണം. ഗ്രീന്‍ലാന്‍ഡിനുവേണ്ടി പിന്തുണച്ച് യുകെ, ഫ്രാന്‍സ്, സ്പെയിന്‍, ഇറ്റലി, ജര്‍മ്മനി, പോളണ്ട് ഉള്‍പ്പെടെ ഏഴ് യൂറോപ്യന്‍ രാജ്യങ്ങളാണ് സംയുക്ത പ്രസ്താവന ഇറക്കിയത്. ''ഗ്രീന്‍ലാന്‍ഡ് അവിടത്തെ ജനങ്ങളുടേതാണ്,'' എന്ന് യൂറോപ്യന്‍ രാഷ്ട്രത്തലവന്മാര്‍ വ്യക്തമാക്കി.

ഗ്രീന്‍ലാന്‍ഡിനെ ഡെന്‍മാര്‍ക്ക് വേണ്ടത്ര സംരക്ഷിക്കുന്നില്ലെന്നായിരുന്നു ട്രംപിന്റെ വാദം. ആര്‍ട്ടിക് മേഖലയിലെ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കാന്‍ 658 കോടി ഡോളര്‍ ഡെന്‍മാര്‍ക്ക് നീക്കിവച്ചിട്ടും ട്രംപ് തന്റെ നിലപാടില്‍ നിന്ന് പിന്നോട്ടുപോയില്ല. ഇതോടെ ഗ്രീന്‍ലാന്‍ഡിന് പിന്തുണയുമായി യൂറോപ്യന്‍ രാജ്യങ്ങള്‍ ശക്തമായി രംഗത്തെത്തി

 
Other News in this category

 
 




 
Close Window