Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.5335 INR  1 EURO=108.6838 INR
ukmalayalampathram.com
Sun 01st Feb 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ആലപ്പുഴയില്‍ വാഹനാപകടത്തില്‍ മരിച്ച യാചകന്റെ സഞ്ചികളില്‍ നിന്ന് നാലര ലക്ഷം രൂപ
reporter

ആലപ്പുഴ: വാഹനാപകടത്തില്‍ മരിച്ച യാചകന്റെ സഞ്ചികളില്‍ നിന്ന് നാലര ലക്ഷം രൂപ പൊലീസ് കണ്ടെത്തി. ചാരുംമൂട്ടിലും പരിസരങ്ങളിലുമായി ഭിക്ഷാടനം നടത്തിവന്ന ഇയാളെ തിങ്കളാഴ്ച വൈകീട്ടാണ് സ്‌കൂട്ടര്‍ ഇടിച്ചത്. പരിക്കേറ്റ ഇയാളെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

തലയ്ക്ക് പരുക്കേറ്റതിനാല്‍ വിദഗ്ധ ചികിത്സ വേണമെന്നു ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും രാത്രിയോടെ ആശുപത്രിയില്‍ നിന്ന് ഇയാള്‍ ഇറങ്ങിപ്പോയി. തുടര്‍ന്ന് ഇന്നലെ രാവിലെ കടത്തിണ്ണയില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്.

നൂറനാട് പൊലീസ് മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയും സഞ്ചികള്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി പരിശോധിക്കുകയും ചെയ്തു. പരിശോധനയില്‍ നോട്ടുകള്‍ അടങ്ങിയ പ്ലാസ്റ്റിക് ടിന്നുകളും പഴ്സുകളും ലഭിച്ചു.

5 പ്ലാസ്റ്റിക് ടിന്നുകളിലായി അടുക്കി ടേപ്പ് ഒട്ടിച്ച് സൂക്ഷിച്ച നിലയില്‍ 4,52,207 രൂപയാണ് കണ്ടെത്തിയത്. രണ്ടായിരത്തിന്റെ 12 നോട്ടുകളും സൗദി റിയാലും ഇതിലുണ്ടായിരുന്നു. ഇയാളുടെ ബന്ധുക്കള്‍ ഇതുവരെ എത്തിയിട്ടില്ലെന്നും കണ്ടുകിട്ടിയ പണം കോടതിയില്‍ ഹാജരാക്കുമെന്നും നൂറനാട് എസ്എച്ച്ഒ എസ്. ശ്രീകുമാര്‍ അറിയിച്ചു.

ആശുപത്രിയില്‍ നല്‍കിയ വിലാസം അനുസരിച്ച് ഇയാള്‍ അനില്‍ കിഷോര്‍, തൈപ്പറമ്പില്‍, കായംകുളം സ്വദേശിയാണെന്ന് പൊലീസ് വ്യക്തമാക്കി

 
Other News in this category

 
 




 
Close Window