Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
എകെജി സെന്റര്‍ ആക്രമണക്കേസില്‍ സ്‌കൂട്ടര്‍ കണ്ടെത്തി
reporter

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസിലെ മുഖ്യതെളിവായ സ്‌കൂട്ടര്‍ കണ്ടെത്തി. കഴക്കൂട്ടത്തുനിന്നാണ് സ്‌കൂട്ടര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. സ്‌കൂട്ടര്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഷുഹൈല്‍ ഷാജഹാന്റെ ഡ്രൈവറുടേതാണ് സ്‌കൂട്ടര്‍. ബോംബേറില്‍ ഷൂഹൈല്‍ ഷാജഹാനും പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ഇയാള്‍ ഒളിവിലാണെന്നും ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞുഡ്രൈവറുടെ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് മുഖ്യതെളിവായ ഡിയോ സ്‌കൂട്ടര്‍ കണ്ടെത്തിയതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഇന്നലെ രാത്രിയിലാണ് സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തത്. ജിതിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്‌കൂട്ടര്‍ കണ്ടെത്തിയതെന്നും ക്രൈംബ്രാഞ്ച് പറയുന്നു.

ജിതിന്റെ വീടിന് സമീപത്തുതാമസിക്കുന്ന സുഹൃത്തിന്റെതാണ് സ്‌കൂട്ടര്‍. ഇടയ്ക്ക് പല ആവശ്യത്തിനും ജിതിന്‍ സുഹൃത്തിന്റെ സ്‌കൂട്ടര്‍ എടുക്കാറുണ്ട്. അന്ന് രാത്രിയും ജിതിന്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് എന്തുകാര്യത്തിനാണെന്ന് പറയാതെ സ്‌കൂട്ടര്‍ എടുക്കകുയായിരുന്നെന്നും ക്രൈംബ്രാഞ്ച് പറയുന്നു. ജിതിന്‍ പറഞ്ഞതുപ്രകാരം യൂത്ത് കോണ്‍സ്ര് വനിതാ നേതാവാണ് സ്‌കൂട്ടര്‍ ഗൗരീശപട്ടത്ത് എത്തിച്ച് നല്‍കിയത്. അവിടെ കാറില്‍ എത്തിയ ജിതിന്‍ കാര്‍ അവിടെ വച്ച് ശേഷം സ്‌കൂട്ടറില്‍ സഞ്ചരിച്ച് എകെജി സെന്ററിന് നേരെ പടക്കം എറിയുകയായിരുന്നു. അതിന് ശേഷം സ്‌കൂട്ടര്‍ ഗൗരീശപട്ടത്ത് തിരിച്ചെത്തുകയും വീണ്ടും കാറിലേക്ക് മാറുകയും ചെയ്തു. ഈ വനിതാ സുഹൃത്ത് തന്നെ സ്‌കൂട്ടര്‍ ഉടമസ്ഥന്റെ വീട്ടില്‍ എത്തിച്ചുനല്‍കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. സ്‌കൂട്ടറിന്റെ ഉടമയെ പ്രതിയാക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 
Other News in this category

 
 




 
Close Window