Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 08th May 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കേരളത്തില്‍
reporter

 തിരുവനന്തപുരം: എഐസിസി മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനത്തിന് ഇന്ന് തുടക്കം. രാവിലെ പാറശാലയില്‍ നിന്നാണ് കേരള യാത്ര ആരംഭിക്കുന്നത്. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ അതിര്‍ത്തിയില്‍ സ്വീകരണം നല്‍കും.രാവിലെ പൊതുജനങ്ങള്‍ക്ക് തടസ്സമില്ലാത്ത വിധം, പരമാവധി ആള്‍ക്കൂട്ടമില്ലാതെയായിരിക്കും യാത്രയെന്ന് കെപിസിസി അറിയിച്ചു. എന്നാല്‍, വൈകീട്ട് സംസ്ഥാനത്തെ കോണ്‍ഗ്രസ് കമ്മിറ്റികളുടെയും പ്രവര്‍ത്തകരുടെയും ശക്തിപ്രകടനമാക്കി യാത്രയെ മാറ്റാനാണ് തീരുമാനം. വാദ്യമേളം, കേരളീയ കലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെയാവും രാഹുല്‍ ഗാന്ധിയേയും പദയാത്രികരേയും കെപിസിസി സ്വീകരിക്കുക.അതിര്‍ത്തിയായ കളിയിക്കാവിളയില്‍ ശനിയാഴ്ച യാത്ര പൂര്‍ത്തിയാക്കിയ സംഘം പാറശ്ശാലയ്ക്കടുത്ത് ചെറുവാരക്കോണത്ത് തങ്ങി. ഞായറാഴ്ച രാവിലെ ഏഴിന് പാറശ്ശാലയില്‍നിന്നായിരിക്കും പദയാത്ര ആരംഭിക്കുക.

കേരളത്തില്‍ ഏഴുജില്ലകളിലൂടെയാണ് ജോഡോ യാത്ര കടന്നുപോകുന്നത്. തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ദേശീയ പാതവഴിയും തുടര്‍ന്ന് നിലമ്പൂര്‍വരെ സംസ്ഥാന പാത വഴിയുമായിരിക്കും പദയാത്ര.തിരുവനന്തപുരം ജില്ലയില്‍ 11,12,13,14 തീയതികളില്‍ പര്യടനം നടത്തി 14-ന് ഉച്ചയ്ക്ക് കൊല്ലം ജില്ലയില്‍ പ്രവേശിക്കും. 15,16 തീയതികളില്‍ കൊല്ലം ജില്ലയിലൂടെ കടന്നുപോകുന്ന യാത്ര 17,18,19,20 തീയതികളില്‍ ആലപ്പുഴയിലും 21,22-ന് എറണാകുളം ജില്ലയിലും 23,24,25 തീയതികളില്‍ തൃശൂര്‍ ജില്ലയിലും 26-നും 27-ന് ഉച്ചവരെയും പാലക്കാട് ജില്ലയിലും പര്യടനം പൂര്‍ത്തിയാക്കും. 28,29-നും മലപ്പുറം ജില്ലയിലൂടെ കടന്ന് കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി, തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍ വഴി കര്‍ണ്ണാടകത്തില്‍ പ്രവേശിക്കും. രാവിലെ 7മണി മുതല്‍ 11മണി വരെയും വൈകുന്നേരം 4മണി മുതല്‍ 7മണി വരെയുമാണ് യാത്രയുടെ സമയക്രമം.19 ദിവസമെടുത്താണ് കേരളത്തിലൂടെ യാത്ര കടന്നുപോകുന്നത്. 150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോവുക. 3570 കിലോമീറ്റര്‍ പിന്നിട്ട് 2023 ജനുവരി 30-നു സമാപിക്കും. 9 ദിവസമാണ് പര്യടനം. ഇതിനിടയില്‍ 7 ജില്ലകളിലൂടെ ഭാരത് ജോഡോ യാത്ര കടന്നു പോകും.

 
Other News in this category

 
 




 
Close Window