Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
മലയാള തനിമയില്‍ ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി ഓണാഘോഷം: പ്രജാപതി ഹാള്‍ മലയാളികളുടെ സംഗമ വേദിയായി
Text By: Team ukmalayalampathram
ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി (എല്‍.കെ.സി) ഓണാഘോഷം ഗംഭീരമായി. പ്രജാപതി ഹാളിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെയായിരുന്നു ആഘോഷം. പൂക്കളവും മഹാബലിയും ആളുകളെ വരവേറ്റു. കുട്ടികളും മുതിര്‍ന്നവരും വൈവിധ്യമാര്‍ന്ന കലാപരിപാടി അവതരിപ്പിച്ചു. ആഘോഷത്തിന് ഓണ്‍ലൈന്‍ ടിക്കറ്റും ക്യു ആര്‍ കോഡ് സിസ്റ്റവും നടപ്പാക്കിയിരുന്നു. സെക്രട്ടറി അജീഷ് കൃഷ്ണന്‍ സ്വാഗതം ചെയ്തു. പ്രസിഡണ്ട് ജോസ് തോമസും മഹാബലിയും മറ്റു ഓഫീസ് ബെയറേഴ്സും ചേര്‍ന്നു ഔദ്യോഗിക ഉദ്ഘാടനം ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. 1150 ഓളം ആളുകള്‍ രുചികരമായ ഓണസദ്യ കഴിച്ചു.
 
Other News in this category

 
 




 
Close Window